തേവള്ളി പറമ്പില്‍ ജോസഫ് അലക്‌സ് ലുക്ക് !!! മരണമാസ്സ് ക്ലാസ് ഗെറ്റപ്പില്‍ വേദിയെ ഇളക്കി മറിച്ച് മെഗാസ്റ്റാര്‍

മലയാളത്തിന്റെ സ്വന്തം മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ട്രയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. മമ്മൂട്ടിയും ഉണ്ണിമുകുന്ദനും അനു സിതാരയുമൊക്കെ ട്രയിലറില്‍ നിറഞ്ഞാടിയിരുന്നു. മലയാള സിനിമ ഇതേവരെ കേട്ടിട്ടില്ലാത്ത മുതല്‍ മുടക്കിലാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. കോടി കണക്കിന് രൂപ ചെലവിട്ട് പണിതുയര്‍ത്തിയ ചിത്രത്തിന്റെ സെറ്റുകളും അനുബന്ധിച്ചുള്ള വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ട്രെയിലറില്‍ മമ്മൂട്ടിയുടെ കളരി അഭ്യാസങ്ങളും പ്രകടമാണ്. ചരിത്രത്തിലെ ധീര പുരുഷന്‍മാരെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയെ കഴിഞ്ഞെ മറ്റാരുമുള്ളവുവെന്ന് അദ്ദേഹം നിരവധി തവണ തെളിയിച്ചതാണ്.

കഴിഞ്ഞ ദിവസം ചിത്രവുമായി ബന്ധപ്പെട്ട് നടന്ന ഔദ്യോഗിത പരിപാടിയുടെ ഫോട്ടോസ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രം കണ്ട് ആരാധകരുടെ കണ്ണുകള്‍ ഉടക്കിയത് മെഗാസ്റ്റാര്‍ മമ്മൂട്ടിയിലേക്കാണ്. ചിത്രം താരം സോഷ്യല്‍ മീഡിയ വഴിയും പുറത്ത് വിട്ടിട്ടുണ്ട്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒറ്റ രാത്രി കൊണ്ട് സംഭവം തരംഗം സൃഷ്ടിച്ചുവെന്ന് തന്നെ പറയാം. മാമാങ്കം ചിത്രത്തിന്റെ പ്രൊഡ്യുസറും നായികമാരില്‍ ഒരാളായ പ്രാചിയും ഉണ്ണിമുകുന്ദനും ചിത്രത്തിലുണ്ട്. മനോരമ സംഘടിപ്പിച്ച കേരളത്തിലെ പ്രധാന കളരി പ്രമുഖരെ ആദരിക്കുന്ന ചടങ്ങായിരുന്നു ഇത്. ചടങ്ങില്‍ മുഖ്യ അതിഥി മമ്മൂട്ടിയായിരുന്നു. മാമാങ്കം ചിത്രത്തിന്റെ പ്രചരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്. കളരിയിലെ പ്രമുഖര്‍ക്ക് ആദരം അര്‍പ്പിച്ചാണ് പരിപാടി സമാപിച്ചത്. മാമാങ്കം മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. കനിഹ, അനു സിത്താര, തരുണ്‍ അറോറ, സുദേവ് നായര്‍, പ്രാചി സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, എന്നിവരാണ് ചിത്രത്തിന്റെ മാറ്റ് കൂട്ടാനെത്തുന്ന മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ ടീസറും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.