കേരളത്തിന്റെ മുഖ്യമന്ത്രി ‘പിണറായി വിജയൻ’ ആയി ‘മമ്മൂട്ടി’ ?. അണിയറയിൽ ഒരുങ്ങുന്നത് മാസ്സ് പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലെർ !!!

ബോബി സഞ്ജയ് ഒരുക്കുന്ന തിരക്കഥയിൽ സന്തോഷ് വിശ്വനാഥാണ് മെഗാസ്റ്റാർ മമ്മൂട്ടി കേരള മുഖ്യമന്ത്രി ആയി വേഷം ചെയ്യുന്ന ‘വൺ’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രമാണ് സന്തോഷ്‌ വിശ്വനാഥിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മുൻ ചിത്രം.

ചിത്രത്തിൽ മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനെന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. പൊളിറ്റിക്കൽ മാസ്സ് എന്റർടൈൻമെന്റ് ജോണറിൽ പെടുന്ന ചിത്രമായിക്കും ‘വൺ’. കഴിഞ്ഞ വര്‍ഷം യാത്ര എന്ന ചിത്രത്തില്‍ ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വേഷമിട്ടിരുന്നു. വൺ എന്ന സിനിമയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ബിയോപിക് ആല്ല ലക്ഷ്യം വെയ്ക്കുന്നത് എങ്കിലും കഴിഞ്ഞ് കുറേ നാളത്തെ പൊളിറ്റിക്കൽ ഇഷ്യൂവും, മുഖ്യമന്ത്രിയുടെ ശരീര ഭാഷയും മാനറിസങ്ങളും ഇ തിരക്കഥയിൽ ഉണ്ട് എന്നാണ് അണിയറ സംസാര വിഷയം. ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആര്‍. വൈദി സോമസുന്ദരമാണ്, സംഗീതം ഗോപി സുന്ദര്‍ ആണ്.

ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കവെ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ മമ്മൂട്ടിയെത്തിയിരുന്നു. ഇന്നലെ ആണ് ഇരുവരും മുഖ്യമന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കുവെച്ചിട്ടുണ്ട്.

ജോജു ജോര്‍ജ്, മുരളി ഗോപി, സുദേവ് നായര്‍, ഗായത്രി അരുണ്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടന്‍ കൃഷ്ണ കുമാറിന്റെ മകളായ ഇഷാനി കൃഷ്ണയും ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്. മെഗാസ്റ്റാർ മുഖ്യമന്ത്രി ആകുമ്പോൾ ഇ സിനിമ ഒരു ബ്ലോക്ക്‌ ബസ്റ്റർ ചിത്രം എന്നതിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ട. എന്തായാലും ആകാംഷയോടെ കാത്തിരിക്കുകയാണ് മലയാളികൾ.