മലയാളികളുടെ ജാതിവെറിയുടെ ഇരയായി! ‘വിഗതകുമാരനും’ , ‘റോസി’യും ചരിത്രമായിട്ട് 91 വർഷം.!!!

നവംബർ 7 എന്ന ദിവസത്തിനു മറ്റുദിവസങ്ങളെ അപേക്ഷിച്ച് ഒരു പ്രേത്യേക വെത്യാസം ഉണ്ട്. അത്‌ പ്രേത്യേകിച്ച് ഓര്മപെടുത്താൻ കാരണം. മലയാളത്തിലെ ആദ്യ സിനിമ വിഗതകുമാരൻ പ്രദർശിപ്പിച്ചിട്ട് ഇന്ന് 91 വർഷങ്ങൾ തികയുന്നു എന്നത് ഒന്നും മറ്റൊന്ന്, നമ്മുടെ സമൂഹത്തിലെ ജാതിവെറിക്ക് ഒരു കലാകാരിയുടെ ജീവ്ത്തിന്റെ വില നൽകേണ്ടിയും വന്നത് നവംബർ ഏഴിന് ആണ്. നഷ്ടനായിക, സിനിമയുടെ ചരിത്രം എന്നീ ഗ്രന്ഥങ്ങളിലെ വിവരണമനുസരിച്ച് തിരുവനന്തപുരം തൈക്കാട് ആശുപത്രിയ്ക്കു സമീപമായിരുന്നു റോസിയുടെ വീട്.

നാടകത്തിൽ നിന്നാണ് റോസി സിനിമയിലെത്തിയത്. വിഗതകുമാരൻ എന്ന ചലച്ചിത്രം പുറത്തിറങ്ങിയപ്പോൾ വീട് ആക്രമിക്കപ്പെട്ടിരുന്നു. കാരണം ജാതിവെറി തന്നെ ആ സംഭവം പറയാം, 1928 നവംബർ 7-നായിരുന്നു തിരുവനന്തപുരം ക്യാപ്പിറ്റോൾ തിയ്യേറ്ററിൽ വിഗതകുമാരന്റെ ആദ്യ പ്രദർശനം. മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചിത്രമാണ് ‘വിഗതകുമാരന്‍’ ഈ ചിത്രത്തിന്‍െറ കാമറാമാനും സംവിധായകനും നിര്‍മാതാവും ജെ.സി. ഡാനിയല്‍ ആയിരുന്നു. ഈ ചിത്രം സാമ്പത്തികമായി പരാജയമായിരുന്നു. കാരണം ഇ സിനിമയിൽ താഴ്ന്ന ജാതിക്കാരി ആയ സ്ത്രീ നായികയായി എന്നത് തന്നെ. തീണ്ടല്‍, തൊടീല്‍ തുടങ്ങിയ അനാചാരങ്ങള്‍ നിലനിന്നിരുന്ന കാലത്ത് ഒരു അവര്‍ണ്ണ  സ്ത്രീയെ നായിക ആക്കിയതില്‍ പ്രധിഷേധിച്ച് യാധസ്ഥികരായ സവര്‍ണ്ണ പ്രേക്ഷകര്‍ രോഷകുലരാവുകയും കാണികള്‍ സ്ക്രീനിനു നേരെ കല്ലെറിയുകയും, സ്ക്രീന്‍ കീറുകയും ചെയ്യുകയുണ്ടായി. അങ്ങനെ  വിഗതകുമാരന്‍റെ  ആദ്യ പ്രദര്‍ശനം  തന്നെ അലങ്കോലമായി.

ചലച്ചിത്രം എന്ന പേര് സൂചിപ്പിക്കുന്നതു പോലെ ചലിക്കുന്ന കുറെ ചിത്രങ്ങൾ, അതായിരുന്നു വിഗതകുമാരൻ. അഗസ്തീശ്വരത്ത് ജനിച്ച ജോസഫ് ചെല്ലയ്യ ഡാനിയേൽ എന്ന ജെ.സി. ദാനിയേൽ എന്ന വ്യവസായ പ്രമുഖനായിരുന്നു വിഗതകുമാരന്റെ സംവിധായകനും നിർമ്മാതാവും. സംസ്ഥാനത്തെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ആയ ട്രാവൻകൂർ നാഷണൽ പിക്ചേഴ്സിന് തിരുവനന്തപുരത്ത് ദാനിയേൽ തുടക്കം കുറിച്ചു. നാലു ലക്ഷത്തോളം രൂപ ചെലവിട്ട് ഈ സ്റ്റുഡിയോയിൽ വച്ചാണ് വിഗതകുമാരൻ പൂർത്തിയാക്കിയത്. ചിത്രീകരണം പൂർണമായും കേരളത്തിലായിരുന്നു. തിരുവന്തപുരത്ത് പി.എസ്.സി. ഓഫീസിനു സമീപം അഭിഭാഷകനായ നാഗപ്പൻനായരുടെ വസതിയായിരുന്ന ശാരദവിലാസത്തിലാണ് സ്റ്റുഡിയൊ ഒരുക്കിയത്. തിരുവന്തപുരത്ത് ദ കാപിറ്റോൾ തിയേറ്ററിലെ ചിത്രത്തിന്റെ ആദ്യ പ്രദർശനം പ്രശസ്ത അഭിഭാഷകനായ മള്ളൂർ ഗോവിന്ദപ്പിള്ളയാണ് ഉദ്ഘാടനം ചെയ്തത്.

ഉൽഘാടന പ്രദർശനത്തിന്റെ അന്ന് തന്നെ ചരിത്രമാകേണ്ടിയിരുന്ന ആ സിനിമ ഇ നാട്ടിലെ ജാതിവെറിയന്മാരായ ജനതയുടെ കൊലക്കത്തിക്ക് ഇരയായി. തിയറ്ററിൽ റോസിയുടെ ചിത്രം കടന്നുവന്നപ്പോഴൊക്കെ കാണികൾ കൂവിയും ചെരിപ്പ് വലിച്ചെറിഞ്ഞുമാണ് എതിരേറ്റത്. വെള്ളിത്തിര കുത്തിക്കീറുകയും ചെയ്തു. തിരുവനന്തപുരം ചാല കമ്പോളത്തിൽ വച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്യുക വരെയുണ്ടായി എന്ന് ചരിത്രം പറയുന്നു. തീയേറ്ററും ആളുകൾ നശിപ്പിച്ചു.

സിനിമയുടെയും ജെ.സി ഡാനിയേലിന്റെ തകർച്ചയോടെയും ജാതിവെറി പൂണ്ട നാട്ടുകാരുടെ ഉപദ്രവും ആയപ്പോൾ റോസി എന്ന രാജമ്മയ്ക്ക് നാട്ടിൽ തുടരുക ബുദ്ധിമുട്ടായി തുടർന്ന് അവർ നാടുവിട്ടുപോവുകയും അമ്മാവന്റെ വീട്ടിൽ താമസിക്കുകയുമായിരുന്നു. വിഗതകുമാരനിൽ അഭിനയിച്ചതിനെത്തുടർന്ന് റോസിക്കും വീട്ടുകാർക്കും സമൂഹം ഭ്രഷ്ട് കല്പിച്ചപ്പോൾ അവരെ വിവാഹം കഴിക്കാൻ പോലും ആരും തയ്യാറായില്ല. പിടിച്ചുനിൽക്കാനാവാതെ റോസി ഒരു ഡ്രൈവറുടെ കൂടെ തമിഴ്നാട്ടിലേക്ക്  ഒളിച്ചോടി. വീട് വിറ്റ് വീട്ടുകാരും സ്ഥലം വിട്ടു. പിന്നീട് അവരെക്കുറിച്ച് ആർക്കും ഒരു വിവരവുമില്ല.

നമ്മുടെ സിനിമ ചരിത്രത്തിലെ ആദ്യസിനിമയെന്നു മാത്രമല്ല, ജാതിചിന്തയും സാമൂഹിക ഉച്ചനീചത്വങ്ങളും കാരണം വേട്ടായപ്പെട്ട മലയാളത്തിലെ ആദ്യനായികയുടെ അവസ്ഥയെ അനുസ്മരിപ്പിക്കുന്ന ഒന്നുകൂടിയാണിത്. റോസിയുടെ ജീവിതത്തെ ഇതിവൃത്തമാക്കി വിനു അബ്രഹാം രചിച്ച കഥയാണ് “നഷ്ടനായിക”. വിനു അബ്രഹാമിമിന്റെ നഷ്ടനായിക എന്ന കഥയേയും ചേലങ്ങാട്ട് ഗോപാലകൃഷണന്റെ സിനിമയുടെ ചരിത്രം എന്ന സിനമാചരിത്ര ഗ്രന്ഥത്തേയും ആസ്പദിച്ച് കമൽ സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ ‘സെല്ലുലോയ്ഡ്’ എന്ന ചിത്രം ജെസി ഡാനിയേലിന്റെ ജീവിതവും മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനെയും ഒപ്പം റോസിയെയും കുറിച്ചുള്ള ചരിത്രം പറയുന്ന സിനിമയാണ്.

ഇന്ന് 91 വർഷം കഴിഞ്ഞിരിക്കുന്നു ഇ സംഭവം കഴിഞ്ഞിട്ട്. അന്ന് ജാതീയതയുടെ വിപത്ത് നേരിട്ട ആ കലാകാരന്മാർ ആരും ഇന്ന് ജീവനോടെ ഇല്ല. എന്നിട്ടും മലയാള സിനിമയിലെ സവ്വർണ്ണതയും ജാതി ചിന്തയും ഇന്ന് ഇല്ല എന്ന് ഒരു പച്ച പ്രഹസനമായി പറയേണ്ടി വരുന്നു. കാരണം നമ്മുടെ മണിച്ചേട്ടനും, വിനായകനും, ബിനീഷ് ബാസ്റ്റിനും എല്ലാം ഇ വർണ്ണവെറിയുടെ ഇരകളാണ്.