വരുന്നു “ദൃശ്യം 2” ?? ഇന്ത്യൻ സിനിമയെ വിസ്മയിപ്പിച്ച ചിത്രത്തിന്റെ രണ്ടാംഭാഗത്തിന് സാധ്യതയെറുന്നു !! വീണ്ടുമൊരു ജിത്തുജോസഫ് മാജിക്കിനായി ആകാംക്ഷയോടെ പ്രേക്ഷകർ…

മലയാളത്തിന്റെ വിസ്മയ ചിത്രമാണ് ദൃശ്യം.
ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2ന് കൂടുതൽ സാധ്യതകൾ ഏറിവരികയാണ്.
മോഹൻലാൽ ആരാധകർക്കും മലയാളി പ്രേക്ഷകർക്കും ഒരുപോലെ ആവേശം നൽകിക്കൊണ്ട് മറ്റൊരു മലയാള ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി സൂചനകൾ ലഭിക്കുകയാണ്. മലയാള സിനിമയിലെ ത്രില്ലർ ചിത്രങ്ങളിലൂടെ ഒരു നാഴികക്കല്ലായി നിൽക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായി എത്തിയ ദൃശ്യം.
മലയാളത്തിൽ സംഭവിച്ച ഒരു അത്ഭുത സിനിമ എന്നാണ് എഴുത്തുകാരും നിരൂപകരും വരെ ദൃശ്യം എന്ന സിനിമ കൊടുത്ത വിശേഷണം.
സിനിമ എല്ലാ മേഖലയിലും വളരെ മികച്ച വിജയം നേടിയിരുന്നു. നിരൂപകപ്രശംസയും, പ്രേക്ഷക പ്രശംസയും, തിയേറ്ററുകളിൽ നിന്നും ഉള്ള വലിയ കളക്ഷനും എല്ലാ ഘടകങ്ങളും ചിത്രത്തിനെ വലിയ ഒരു വിജയം ആക്കി മാറ്റി. കലാഭവൻ ഷാജോൺ ഇപ്പോൾ ദൃശ്യത്തിലെ രണ്ടാം ഭാഗത്തെ കുറിച്ച് വ്യക്തമായ സൂചനകൾ നൽകിയിരിക്കുകയാണ്. മനോരമ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ഒരിക്കൽ മോഹൻലാൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ചിത്രത്തിന്റെ സംവിധായകനായ ജിത്തു ജോസഫ് വളരെ കാര്യമായി രണ്ടാം ഭാഗത്തിന്റെ കഥയെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും കലാഭവൻ ഷാജോൺ വെളിപ്പെടുത്തി.ആ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതലായൊന്നും തനിക്കറിയില്ല എങ്കിലും രണ്ടാംഭാഗത്തിൽ ഉള്ള സാധ്യത വളരെ കൂടുതലാണെന്നും ആ ചിത്രം ഉടൻ തന്നെ സംഭവിക്കും എന്നമാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും വേഗത്തിൽ അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മലയാള സിനിമ എന്ന ഒരു അപൂർവ റെക്കോർഡും ദൃശ്യം എന്ന ചിത്രത്തിലുണ്ട്. ചിത്രത്തിലെ ക്ലൈമാക്സ് രംഗമാണ് ഏറ്റവും മികച്ചത്. ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗം സംഭവിച്ചാൽ അത് ഒരു പുതു ചരിത്രം തന്നെ കുറയ്ക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗികമായ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.
ആർക്കും കണ്ടുപിടിക്കാൻ കഴിയാതെ എല്ലാ പഴുതുകളും അടച്ച് ജോർജുകുട്ടിയും കുടുംബവും സുരക്ഷിതരായി നിയമത്തിനു മുന്നിൽ കീഴടങ്ങാതെ ജീവിക്കുന്നു. ചിത്രത്തിലെ തിരക്കഥയെയും സംവിധാനത്തെയും ഏറ്റവും കൂടുതൽ പ്രശംസിച്ചത് ചിത്രത്തിന്റെ ക്ലൈമാക്സ് കാരണമായിരുന്നു.