ആദ്യം കാനഡയിലെ ഫിലിം ഫെസ്റ്റിവലിൽ അവാർഡുകൾ തൂത്തുവാരി… ഇനി ധാക്കാ ഫിലിം ഫെസ്റ്റിവലിലേക്ക് !! ടോവിനോ തോമസിന്റെ ‘ആൻഡ് ദി ഓസ്കർ ഗോസ് ടു’ മലയാളത്തിന് അഭിമാനമായി മാറുന്നു !!

യൂത്ത് ടോവിനോ തോമസ് നായകനായി അഭിനയിച്ച ചിത്രമാണ് ‘ആൻഡ് ദി ഓസ്കർ ഗോസ് ടു’. സലിം അഹമ്മദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി സാമാന്യം മികച്ച വിജയം നേടിയിരുന്നു. ചിത്രം കാനഡയിലെ ആൽബർട്ട ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരങ്ങൾ തൂത്തുവാരിയിരുന്നു. മത്സരവിഭാഗത്തിൽ പങ്കെടുത്ത ചിത്രം ആ വർഷത്തെ പ്രധാനപ്പെട്ട പുരസ്കാരങ്ങൾ എല്ലാം നേടിയെടുത്തിരുന്നു. മികച്ച നടൻ (ടൊവിനോ തോമസ്), മികച്ച ചിത്രം, മികച്ച സംവിധായകൻ (സലിം അഹമ്മദ്), മികച്ച സഹനടി (നിക്കി) എന്നിങ്ങനെയാണ് പുരസ്കാരങ്ങൾ ലഭിച്ചത്. ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായി തന്നെ ‘ആൻഡ് ദി ഓസ്കർ ഗോസ് ടു’ മാറിയിരുന്നു. ഒരു സിനിമപ്രേമിയുടെ ഇതുവരെ പ്രേക്ഷകർ കാണാത്ത മറ്റൊരു മോഹാഭിലാഷമായിരുന്നു ചിത്രം. സലിം അഹമ്മദിന്റെ സംവിധാന മികവും ടോവിനോ തോമസിന്റെ പക്വതയാർന്ന പ്രകടനവും ചിത്രത്തെ മികച്ച നിലവാരത്തിലേക്ക് ഉയർത്തി.
ഇപ്പോൾ ചിത്രം മറ്റൊരു നേട്ടം കൂടി കൈവരിക്കുകയാണ്. പതിനെട്ടാമത് ധാക്കാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. രാജ്യാന്തരതലത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഫിലിംഫെസ്റ്റിവലിൽ ഒന്നാണ് ധാക്കാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ. പൂർണമായും ബംഗ്ലാദേശിൽ നടക്കുന്ന ഫെസ്റ്റിവൽ ആ രാജ്യത്തിന്റെ ഏറ്റവും മികച്ച ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നാണ്. സന്തോഷ വിവരം ടോവിനോ തോമസ് എന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രേക്ഷകരെ അറിയിച്ചത്. രാജ്യങ്ങൾക്കും അതിർത്തികൾക്കുമപ്പുറം മലയാളസിനിമയുടെ സാധ്യതകൾ കൂടിവരികയാണ്. ബംഗ്ലാദേശിൽ പോയി ടോവിനോയുടെ മലയാള ചിത്രം മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ എന്ന് ഏവരും ആശംസിക്കുന്നു.