മാമാങ്കം എനിക്ക് തീരാനഷ്ടം !!! അനുസിതാരയ്ക്ക് പകരം ആദ്യം നിശ്ചയിച്ചത് മാളവികയെ? സംഭവിച്ചതിനെക്കുറിച്ച് മനസ് തുറന്ന് താരം

മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ റിലീസിനുള്ള ദിവസം എണ്ണി കഴിയുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ട്രയിലറും ലൊക്കേഷന്‍സ് സ്റ്റില്‍സുമെല്ലാം ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഉണ്ണിമുകുന്ദന്‍, അനുസിതാര, മാസ്റ്റര്‍ അച്യുതന്‍, പ്രാചി ടെഹ്ലാന്‍, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, സുനില്‍ സുഗത, ഇനിയ, കനിഹ, ഇടവേള ബാബു, മണികണ്ഠന്‍ ആചാരി, മണിക്കുട്ടന്‍ തുടങ്ങിയ വന്‍ താര നിരകളും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

ഈ മാസം 21 നാണ് ഏവരും കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ്. ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് നിരവധി വിവാദങ്ങളും തല പൊന്തിയിരുന്നു. ചിത്രത്തിന്റെ സംവിധായകനെ ഉള്‍പ്പെടെ പ്രമുഖ ടെക്‌നീഷ്യന്‍സിനെ വരെ മാറ്റി വീണ്ടും ചിത്രം പൊടി തട്ടിയെടുക്കുകയായിരുന്നു. ഉണ്ണിമുകുന്ദന്റെ വേഷത്തില്‍ ചിത്രത്തില്‍ ആദ്യം ഉണ്ടായിരുന്നത് നടന്‍ ധ്രുവനായിരുന്നു. താരത്തെ മാറ്റിയത് വന്‍ വിവാദമായിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ അനു സിതാരയ്ക്ക് പകരം മാളവിക മേനോനെ ആയിരുന്നു ആദ്യം കാസ്റ്റ് ചെയ്തത് എന്നാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ചിത്രത്തിലെ ലൊക്കേഷന്‍ സ്റ്റില്‍ പങ്കുവച്ച് മാളവിക തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

നടിയുടെ ഫേസ്ബുക് പോസ്റ്റ് വായിക്കാം:

മാമാങ്കത്തില്‍ നിന്നുള്ള ഒരു ചിത്രമാണിത്! നിര്‍ഭാഗ്യവശാല്‍, റീഷൂട്ടിനിടെ ഈ അത്ഭുതകരമായ സിനിമ എനിക്ക് നഷ്ടമായി! വിധി ഒരുപക്ഷേ പൊറിഞ്ചുമറിയത്തിന്റെ ഷൂട്ടിങ് ഡേറ്റുകള്‍ തമ്മില്‍ പ്രശ്‌നമുണ്ടായതാണ് തനിക്ക് ഈ വേഷം നഷ്ടമായത്. പൊറിഞ്ചുമറിയം പോലുള്ള ഒരു ഹിറ്റ് സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്, പക്ഷെ മാമാങ്കം എനിക്ക് ഇപ്പോഴും നഷ്ടം ഒരു നഷ്ടമാണ്