ജയറാമിന്റെ മകൾ ‘മാളവിക’ സിനിമയിലേക്കോ?. താരപുത്രിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ !! പ്രതീക്ഷയോടെ മലയാളിപ്രേക്ഷകർ.

താരപുത്രിയുടെ പുതിയ ഫോട്ടോഷൂട്ട് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇനി ഇത് താരത്തിന്റെ മലായളം സിനിമയുടെ അരങ്ങേറ്റത്തിനുളള തുടക്കമാണോ എന്നാണ് ആരാധകര്‍ സംശയിക്കുന്നത്. ജയറാം-പാര്‍വ്വതി താരദമ്പതികളുടെ മകളാണ് മാളവിക ജയറാം എന്ന ചക്കി. താരത്തിന് മോഡലിങ്ങില്‍ താല്‍പര്യമുണ്ടെന്ന് തോന്നിപ്പിക്കുന്നതാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍.

താരത്തിന്റെ സഹോദരന്‍ കാളിദാസന്‍ മലയാള സിനിമയുടെ യൂത്ത് ഐക്കൺ ആണ്. 2000 പുറത്തിറങ്ങിയ ‘കൊച്ചു കൊച്ചു സന്തോഷങ്ങ’ളിലുടെയാണ് ബാലതാരമായി കാളിദാസന്‍ അരങ്ങേറ്റം നടത്തിയത്. 2018 ല്‍ പൂമരം എന്ന ചിത്രത്തിലൂടെ താരം തിരിച്ച് വരവ് നടത്തി. കാളിദാസന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് ‘ഹാപ്പി സര്‍ദാര്‍’.