ദേശങ്ങൾക്കുമപ്പുറം മെഗാസ്റ്റാർ !! രാജയുടെ കളി ഇനി തെലുങ്കിൽ… മധുരരാജയുടെ തെലുങ്ക് പതിപ്പിനെ ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ !!

മെഗാസ്റ്റാറിന്റെ ബ്രഹ്മാണ്ഡ വിജയമായി മാറിയ മധുരരാജ ദേശങ്ങൾക്കുപ്പുമുള്ള യാത്ര തുടരുന്നു. മലയാളത്തിൽ ഗംഭീര വിജയം നേടിയ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. കേരളത്തിൽ മികച്ച വിജയം നേടിയ ചിത്രം തമിഴിൽ മൊഴിമാറ്റി പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് തമിഴ്നാട്ടിൽനിന്നും ലഭിച്ചത്. പേരന്പ് എന്ന ചിത്രത്തിലൂടെ തമിഴ് പ്രേക്ഷകരുടെ മനം കീഴടക്കിയ മെഗാസ്റ്റാർ മധുരരാജയിലൂടെ തമിഴ് പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ തെലുങ്ക് പ്രേക്ഷകരേ വിസ്മയിപ്പിക്കാൻ മെഗാസ്റ്റാർ ഒരുങ്ങുകയാണ്. മധുരരാജ തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്തു റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ തെലുങ്ക് ടീസർ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. യാത്ര എന്ന ചിത്രത്തിലൂടെ വൈഎസ്ആർ രാജശേഖരറെഡിയായി ക്ലാസിക് പ്രകടനം കാഴ്ചവച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ച മമ്മൂട്ടി തന്റെ മാസ്സ് പ്രകടനം കൊണ്ട് തെലുങ്ക് പ്രേക്ഷകരെ അക്ഷരാർഥത്തിൽ ഞെട്ടിപ്പിക്കാൻ ഒരുങ്ങുകയാണ്. “നരസിംഹാ” എന്നാണ് തെലുങ്ക് പതിപ്പിന് പേരിട്ടിരിക്കുന്നത്. ചിത്രം മികച്ച വിജയം നേടും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. ചിത്രം നവംബറിൽ റിലീസ് ചെയ്യും.നീണ്ട വർഷങ്ങൾക്കു ഇടവേളയ്ക്ക് ശേഷമാണ് സംവിധായകൻ വൈശാഖും മമ്മൂട്ടിയും മധുരരാജയിലൂടെ ഒരുമിച്ചത്. പോക്കിരിരാജ എന്ന ചിത്രത്തിലെ രണ്ടാം ഭാഗമായി എത്തിയ മധുരരാജ ബോക്സ് ഓഫീസിൽ ഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്. പ്രായത്തെ വകവയ്ക്കാതെയുള്ള മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങൾ ചിത്രത്തിന് വലിയ രീതിയിലുള്ള ശ്രദ്ധനേടി കൊടുത്തു. “മിനിസ്റ്റർ രാജ” എന്ന പേരിൽ ചിത്രത്തിലെ മൂന്നാം പതിപ്പും ഉണ്ടാകുമെന്ന് സൂചനകൾ അണിയറപ്രവർത്തകർ നൽകിയിട്ടുണ്ടായിരുന്നു.