“കൈദി” സംവിധായകൻ ലോകേഷ് കനകരാജിന്റെ അടുത്ത ചിത്രം ഉലകനായകൻ കമലഹാസനൊപ്പം !! ചിത്രത്തിനെ കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പുറത്ത്…

തമിഴ് ചിത്രങ്ങൾക്ക് മലയാളത്തിൽ വലിയ പ്രാധാന്യമാണ് ഉള്ളത്. സൂപ്പർതാര ചിത്രങ്ങൾക്കു പുറമേ കുഞ്ഞൻ തമിഴ് ചിത്രങ്ങൾ പോലും കേരളത്തിൽ വൻ വിജയമായി മാറാറുണ്ട്. തമിഴ് സൂപ്പർതാരം കാർത്തി നായകനായ പുതിയ ചിത്രമായ “കൈദി” മികച്ച അഭിപ്രായത്തോടെ പ്രദർശനവിജയം തുടരുകയാണ്. തമിഴ്നാട്ടിലേതുപോലെ തന്നെ കേരളത്തിലും ഗംഭീര വിജയമായി മാറിയ ചിത്രം
കാർത്തിയുടെ കരിയറിൽ വച്ച് തന്നെ മികച്ച ചിത്രമായി കണക്കാക്കപ്പെടുന്നു. കാർത്തിക്കൊപ്പം മലയാളി നടൻ നരേന്റെ മികച്ച പ്രകടനവും പ്രേക്ഷകർ എടുത്തുപറയുന്നു. കാർത്തിക്ക് തുല്യപ്രാധാന്യമുള്ള വേഷം ചിത്രത്തിൽ ചെയ്യുന്നത് മലയാളി നടൻ നരേൻ മാത്രമാണ്.
ലോകേഷ് കനകരാജ് തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ മേക്കിങ് രീതിയാണ് എല്ലാ പ്രേക്ഷകരെയും കൂടുതൽ ആകർഷിച്ചത്. ത്രില്ലർ സ്വഭാവമുള്ള ചിത്രം മികച്ച ഒരു തീയേറ്റർ എക്സ്പീരിയൻസ് ആയി തന്നെ ഏവരും “കൈദി”യെ സാക്ഷ്യപ്പെടുത്തുന്നു. ഈ ചിത്രത്തിലൂടെ ലോകേഷ് കനകരാജ് എന്ന സംവിധായകൻ മലയാളികൾക്കിടയിൽ ഒരു താരമായി മാറി കഴിഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള സുപ്രധാന റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. ഉലകനായകൻ കമലഹാസനാണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിൽ നായകനായി എത്തുക. ദളപതി വിജയിയെ നായകനായ പുതിയ ചിത്രമൊരുക്കുന്നത് തിരക്കിലാണ് ലൊകേഷ് ഇപ്പോൾ. വിജയ് സേതുപതിയും മലയാളത്തിൽ നിന്ന് ആന്റണി വർഗീസും മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രം വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു.

ദളപതി 64 എന്ന താൽക്കാലിക പേരിലറിയപ്പെടുന്ന ചിത്രത്തിനു ശേഷമായിരിക്കും ലോകേഷ് കമലഹാസൻ ചിത്രത്തിലെ ജോലിയിലേക്ക് കടക്കുക. നിലവിൽ ശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ ഇന്ത്യൻ 2ൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് കമലഹാസൻ. ഇന്ത്യൻ സിനിമകളിൽ പ്രേക്ഷകർ കാണാൻ കാത്തിരിക്കുന്ന പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഇന്ത്യൻ 2. ഈ സിനിമയുടെ തിരക്കുകൾ കഴിഞ്ഞതിനുശേഷം ലോക്കേഷന്റെ ചിത്രത്തിൽ കമലഹാസൻ അഭിനയിക്കും. രാജ് കമൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുക.. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ സൂചനകളൊന്നും അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വരുംദിവസങ്ങളിൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതായിരിക്കും.