വിജയിയുടെ പുതിയ ചിത്രമായ ‘ദളപതി 64’ ൽ നിന്നും ‘കെ.ജി.എഫ്’ താരം യാഷും, ബോളിവുഡ് താരം അഭിഷേക് ബച്ചനും  ഒഴിവായതിനു കാരണം !!!

ബിഗിലിന്റെ വിജയത്തിന് പിന്നാലെ വിജയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ദളപതി 64. മാനഗരം, കൈദി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദളപതി 64ല്‍ കോളേജ് പ്രൊഫസറായിട്ടാണ് വിജയ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2020 സമ്മര്‍ റിലീസായി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. എന്നാൽ ചിത്രത്തിലേക്ക് ഇതിനുമുൻപ് വില്ലൻ വേഷത്തിനായി പരിഗണിച്ചിരുന്നത്.  കെജിഎഫ് താരം യഷ്, അഭിഷേക് ബച്ചന്‍ തുടങ്ങിയവരെ ആയിരുന്നു മുന്‍പ് ഈ റോളിലേക്ക് പരിഗണിച്ചിരുന്നത്. സ്‌ക്രിപ്റ്റ് വായിച്ച ഇരുവര്‍ക്കും ഇഷ്ടപ്പെട്ടിരുന്നുവെന്നും എന്നാല്‍ മറ്റു സിനിമകളുമായി ബന്ധപ്പെട്ട തിരക്കുകളായതിനാലാണ് ഇവര്‍ വിജയ് ചിത്രത്തിലേക്ക് എത്താതിരുന്നതെന്നുമാണ് അറിയുന്നത്. വിജയിയേയും, വിജയ് സേതുപതിയെയും കൂടാതെ മാളവിക മോഹനന്‍, ശാന്തനു ഭാഗ്യരാജ് തുടങ്ങിയ വലിയ താരനിര തന്നെയുണ്ട് ചിത്രത്തില്‍.

വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ആദ്യ ഷെഡ്യുള്‍ നേരത്തെ ചെന്നൈയില്‍ പൂര്‍ത്തിയായിരുന്നു. സേവ്യര്‍ ബ്രിട്ടോ നിര്‍മ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന  ബിഗിലിന്റെ അടുത്ത ഷെഡ്യൂള്‍ ഉടന്‍ ഡല്‍ഹിയില്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.