“തളപതി വിജയിയെ പോലെ ഒരാളായിരിക്കണം തന്റെ ഭാവിഭർത്താവ് ” നടി കീർത്തി സുരേഷിന്റെ പരാമർശം ശ്രദ്ധേയം !! സൂപ്പർതാരത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് നടി !!

തന്റെ ഭാവിഭർത്താവ് സൂപ്പർ താരം ഇളയതളപതി വിജയിയെ പോലെ ആയിരിക്കണം എന്ന് കീർത്തി സുരേഷ്.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിനിടയിൽ കീർത്തി സുരേഷിന് നേരിടേണ്ടി വന്ന ഒരു ടാസ്ക്കിലാണ് സംഭവം നടന്നത്. നിരവധി സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ നൽകിയ ശേഷം കീർത്തിയുടെ ഭാവി ഭർത്താവിന് ഇവരിൽ ആരെ പോലെ ആവണം എന്നാണ് ആഗ്രഹം എന്ന ചോദ്യത്തിനാണ് കൗതുകം നിറഞ്ഞ ഉത്തരമാണ് കീർത്തി സുരേഷ് നൽകിയത്. ദളപതി വിജയിയെപ്പോലുള്ള ഒരാൾ ആവണം തന്റെ ഭാവി ഭർത്താവ് എന്ന് ഉത്തരം നൽകിയ കീർത്തി അതിനുള്ള കാരണവും വ്യക്തമാക്കിയിരുന്നു.സൂപ്പർഹിറ്റ് ചിത്രങ്ങളായ ഭൈരവ, സർക്കാർ തുടങ്ങിയ ചിത്രങ്ങളിലാണ് കീർത്തി സുരേഷും വിജയും മുൻപ് ഒരുമിച്ച് അഭിനയിച്ചത്. വിജയ് എന്ന നടൻ അപ്പുറം അദ്ദേഹത്തിന്റെ യഥാർത്ഥ വ്യക്തിത്വം തികച്ചും എളിമ നിറഞ്ഞതാണെന്നും ഭൂമിയോളം താഴ്ന്ന് ഒരു സ്വഭാവമാണ് അദ്ദേഹത്തിന് ഉള്ളതെന്നും അതാണ് അദ്ദേഹത്തോടുള്ള ഇഷ്ടത്തിന് കാരണമെന്നും കീർത്തിസുരേഷ് വെളിപ്പെടുത്തി. ഇന്ത്യയിലെ തന്നെ മുൻനിര നായകന്മാരിൽ പ്രധാനിയാണ് കീർത്തി സുരേഷ്. കൂടാതെ സൗത്തിന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ മുൻപന്തിയിൽ തന്നെയാണ് കീർത്തി സുരേഷിന്റെ സ്ഥാനം. താരം നായികയായി അഭിനയിക്കുന്ന നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പെരുമാറ്റത്തിലെ ലാളിത്യമാണ് നടൻ വിജയിയെ ഉയരങ്ങളിൽ എത്തിച്ചു തന്ന മുൻപ് പല നടന്മാരും നടിമാരും സാക്ഷ്യപ്പെടുത്തുന്നതാണ്.

താര കുടുംബത്തിൽ നിന്നും സിനിമാലോകത്തേക്ക് ബാലതാരമായി അരങ്ങേറ്റം കുറിച്ച കീർത്തി സൂപ്പർതാര നായികമാർക്കൊപ്പം മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു. 2018ൽ മഹാനടി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ കരസ്ഥമാക്കിയ കീർത്തി മലയാളികൾക്ക് അഭിമാനമായ താരം തന്നെയാണ്. നടിയുടെ വിജയെക്കുറിച്ചുള്ള പുതിയ പരാമർശം എല്ലാ പ്രേക്ഷകരും പ്രത്യേകിച്ച് വിജയ് ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.