ജോഷി ദിലീപ് കൂട്ടുകെട്ടിലെ പുതിയ ചിത്രം “വാളയാർ പരമശിവം” അല്ല ; കൂടുതൽ വിവരങ്ങൾ ഇതാ… #Exclusive #DileepJoshiyMovie

മലയാളത്തില്‍ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷരുടെ ഇഷ്ടം നേടിയെടുത്ത കൂട്ടുകെട്ടാണ് ദിലീപും ജോഷിയും.  ഒരിടവേളയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റണ്‍വേയുടെ രണ്ടാം ഭാഗമായ വാളയാര്‍ പരമശിവമാണ് എല്ലാവരും പ്രതീക്ഷിച്ചതെങ്കിലും ഇപ്പോള്‍ മറ്റൊരു ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. ‘ഓൺ എയർ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

1978-ൽ ടൈഗർ സലീം എന്ന ചിത്രത്തിലുടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടിയെ  സൂപ്പർ താര പദവിയിൽ എത്തിക്കുന്നതിൽ ജോഷി ചിത്രങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. നായർ സാബ്, ന്യൂ ഡൽഹി  തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണം. ബിഗ് ബജറ്റ് ആക്ഷൻ ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങിയതോടെ സാഹസികനായ സംവിധായകൻ എന്ന പ്രതിഛായയും ജോഷിക്കു ലഭിച്ചു. മമ്മൂട്ടി നായകനായ ദുബായ് എന്ന ചിത്രം ബോക്സ് ഓഫീസിൽ തകർന്നപ്പോൾ അത് സംവിധായകന്റെ കരിയറിലെ വൻ തിരിച്ചടിയായി. തുടർന്ന് നീണ്ട ഇടവേളക്കുശേഷം ദിലീപിനെ  നായകനാക്കി ഒരുക്കിയ റൺവേയാണ് ജോഷി എന്ന സംവിധായകന്റെ  തിരിച്ചുവരവിന് അവസമൊരുക്കിയത്. തുടർന്ന് ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ റണ്‍വേ, ലയണ്‍, ട്വന്റി 20 തുടങ്ങിയ സിനിമകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രങ്ങളാണ്.

ഓൺ എയർ എന്ന സിനിമയിൽ മാധ്യമ പ്രവര്‍ത്തകനായിട്ടാണ്  ദിലീപ് എത്തുക. നവാഗതരായ അരുണും നിരഞ്ജനുമാണ് സിനിമയ്ക്ക് തിരക്കഥ എഴുതുന്നത്. ജാഫേഴ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജിന്‍ ജാഫര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

കൈനിറയെ ചിത്രങ്ങളുമായിട്ടാണ് ദിലീപ് മുന്നേറികൊണ്ടിരിക്കുന്നത്. ഓര്‍ഡിനറി എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുഗീത് ഒരുക്കുന്ന മൈ സാന്റയാണ് ദിലീപിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. സിനിമ ക്രിസ്മസ് റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അതേസമയം എസ് എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്ത ദിലീപ് ചിത്രം ജാക്ക് ഡാനിയേല്‍ നവംബറിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

ഓൺ എയർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി അവസാനം ആരംഭിക്കുമെന്നാണ് അറിയുന്നത്. എറണാകുളമായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.