ഡബിൾ സെഞ്ചുറിയുടെ തിളക്കത്തിൽ ജോജു ജോർജ്

അതെ ജോജു ഡബിൾ സെഞ്ചുറി അടിച്ചതിന്റെ തിളക്കത്തിലാണ് മാത്രമല്ല ഇരട്ടി മധുരം എന്നാൽ ഇതാണ്. അത്‌ മറ്റൊന്നുമല്ല. സമീപകാലത്ത് ജോജു ജോർജ് എന്ന നടന്റെ വളർച്ച കണ്ടവരാണ് മലയാളികൾ ഒരുപാട് നാളത്തെ കഷ്ടപാടുകൾക്കും ശേഷം  ജൂനിയർ അര്ടിസ്റ്റ് എന്ന ലേബലിൽ നിന്ന് മലയാള സിനിമ ലോകത്തെ മെയിൻസ്ട്രീം നായക ഗണത്തിലേക്കുള്ള താരത്തിന്റെ വളർച്ച ഏറെ അസൂയാവഹകമാണ്. ഇനി ഇരട്ടിമധുരത്തിനെ കുറിച്ച് പറയാം. അത്‌ ഇതാണ്  തിയറ്ററുകളിൽ നൂറു ദിനം തികച്ച ജോസഫ് എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിനു ശേഷം, ജോജു നായകവേഷം ചെയ്ത പൊറിഞ്ചു മറിയം ജോസും തിയറ്ററുകളിൽ നൂറു ദിനങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു.

പല മാധ്യമങ്ങളും ഇ സന്തോഷത്തെ ‘ഇരട്ട സെഞ്ചുറി ‘ എന്ന ലേബലിലാണ് ജോജുവിന്റെ വിജയത്തെ അടയാളപ്പെടുത്തിയിരിക്കുന്നതുതന്നെ. ഒരർത്ഥത്തിൽ ശരിയാണ് താരം ഇപ്പോൾ ഇരട്ട സെഞ്ചുറിയുടെ  തിളക്കത്തിലാണ്.  നായകനായെത്തിയ രണ്ടു ചിത്രങ്ങളും തുടർച്ചയായി സെഞ്ചുറി നേടിയതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയതാരം ജോജു ജോർജ്.

    തൃശൂരിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് ഓഗസ്റ്റ് 23നാണ് പ്രദർശനത്തിനെത്തിയത്. പിരീഡ് മൂവി എന്ന ജോണറിൽ പെടുന്ന ആക്ഷൻ ചിത്രം, അതാണ് പൊറിഞ്ചു മറിയം ജോസ്

  പ്രണയവും ആക്ഷൻ രംഗങ്ങളും കയ്യടക്കത്തോടെ അവതരിപ്പിച്ച് താരം പ്രേക്ഷകരെ അമ്പരപ്പിച്ചു.
കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിച്ചത്.  താരത്തിന്റെ കരിയറിലെ തന്നെ മാസും ക്ലാസുമായ കഥാപാത്രമായിരുന്നു കാട്ടാളൻ പൊറിഞ്ചു. നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവർക്കൊപ്പം ജോജു നടത്തിയ പ്രകടനം പ്രേക്ഷകരും കയ്യടികളോടെ സ്വീകരിച്ചു.

പറഞ്ഞുവരുമ്പോൾ ഒരുപക്ഷെ ഒരു ശരാശരി മലയാള സിനിമ ആസ്വാദകന് പൊറിഞ്ചു മറിയം ജോസിന്റേ വിജയം  ഏറെക്കുറെ പ്രതീക്ഷിക്കാവുന്നതാണ് കാരണം ജോഷി എന്ന മാസ്റ്റർ ക്രാഫ്റ്റ് ഡയറക്ടർ തന്നെ.   എന്നാൽ, എം.പത്മകുമാർ സംവിധാനം ചെയ്ത ‘ജോസഫ്’ ജോജുവിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിത വിജയമായിരുന്നു. അപ്പോൾ പിന്നെ അതിനെ ഇരട്ടിമധുരം, ഇരട്ട സെഞ്ചുറി എന്നൊക്കെ എങ്ങനെ വിശേഷിപ്പിക്കാതിരിക്കും. ജോസഫ് എന്ന സിനിമ പ്രേഷകനുമായി സംവദിക്കുന്നത്
ഒരു റിട്ടയേർഡ് ഹെഡ്  കോൺസ്റ്റബിൾ  ഒരു സാമൂഹിക പ്രസക്തി ഉള്ള വിഷയത്തിന്മേൽ നടത്തുന്ന അസാധാരണ കുറ്റാന്വേഷണ കഥയാണ് ഒപ്പം കഥാപാത്രത്തിന്റെ ജീവിതവും.  ജോസഫിനെ ജോജു  ഭാവതീവ്രമായി അവതരിപ്പിച്ചപ്പോൾ ജോജുവിലെ അഭിനയപ്രതിഭയെ പ്രേക്ഷകർ തിരിച്ചറിയുകയായിരുന്നു. ജോസഫ് കാണാൻ പ്രേക്ഷകർ കൂട്ടമായി തിയറ്ററുകളിലേക്കെത്തി. കൂടുതൽ തിയറ്ററുകളിൽ സിനിമ പ്രദർശിക്കപ്പെട്ടു. ഒടുവിൽ അർഹിച്ച അംഗീകാരങ്ങൾ സിനിമയെയും താരത്തെയും തേടിയെത്തി. ദേശീയ–സംസ്ഥാന പുരസ്കാരങ്ങളിൽ ജോജുവിന്റെ ജോസഫും ഇടം പിടിച്ചു.

തമിഴിലും മലയാളത്തിലും വമ്പൻ പ്രൊജക്ടുകളുടെ തിരക്കിലാണ് ഇപ്പോൾ ജോജു. കാർത്തിക് സുബ്ബരാജിന്റെ  ചിത്രത്തിൽ ധനുഷിനൊപ്പം പ്രാധാന്യമുള്ള വേഷമാണ് ജോജു കൈകാര്യം ചെയ്യുന്നത്. മലയാളത്തിൽ മമ്മൂട്ടി ചിത്രം വണ്ണിലും മികച്ചൊരു വേഷത്തിലാണ് ജോജു എത്തുന്നത്.