മലയാള സിനിമ ഒരു അണ്ടര്‍വേള്‍ഡ് ആണെങ്കില്‍! അതിലെ രാജാക്കന്മാർ! ‘മോഹൻലാലും’, ‘മമ്മൂട്ടിയും’ രാജകുമാരൻ ‘പ്രിത്വിരാജും’ ആയിരിക്കും : ഫർഹാൻ ഫാസിൽ.

അണ്ടർവേൾഡ് എന്ന  സിനിമയുടെ പ്രെമോഷനുമായി  ബന്ധപ്പെട്ട് നടന്നൊരു അഭിമുഖത്തില്‍ ഫര്‍ഹാന്‍ ഫാസിൽ പറഞ്ഞ വാക്കുകൾ ആണ് ഇത്. ഒരു എഫ് എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അവതാരകന്റെ ചോദ്യത്തിന് മറുപടിയായി ഫര്‍ഹാന്‍ ഫാസില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. മലയാള സിനിമ ഒരു അണ്ടര്‍വേള്‍ഡ് ആണെങ്കില്‍ അതിലെ ഡോണ്‍, രാജാവ് എന്നിവര്‍ ആരാവും എന്നായിരുന്നു ആര്‍ജെയുടെ ചോദ്യം.

ഇതിനുളള മറുപടിയായി ലാലേട്ടന്‍,മമ്മൂക്ക എന്നും രാഞ്ജിയായി മഞ്ജു വാര്യര്‍ എന്നും രാജകുമാരന്‍ മറ്റാരുമല്ല പൃഥ്വിരാജാണെന്നും നടന്‍ പറഞ്ഞു. ലൂസിഫറിലൂടെ ഇക്കൊല്ലം മലയാളത്തില്‍ തിളങ്ങിയ മൂന്ന് പേരെയാണ് ഫര്‍ഹാന്‍ ഫാസില്‍ എടുത്തു പറഞ്ഞിരിക്കുന്നത്.

രാജീവ് രവി സംവിധാനം ചെയ്ത സിനിമയായ ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഫര്‍ഹാന്‍ ഫാസില്‍.  നടൻ ഫഹദിന്റെ സഹോദരൻ എന്ന നിലയിലും സംവിധായകൻ ഫാസിലിന്റെ മകൻ  എന്ന നിലയിലും ഫർഹാൻ ഫാസിലിന്റെ സിനിമ അരങ്ങേറ്റം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞാന്‍ സ്റ്റീവ് ലോപ്പസിന് പിന്നാലെ ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിലൂടെയാണ് നടന്‍ തിരിച്ചെത്തിയത്. എറ്റവുമൊടുവിലായി ആസിഫ് നായകനായ അണ്ടര്‍വേള്‍ഡ് എന്ന ചിത്രത്തിലും ഫര്‍ഹാന്‍ ഫാസില്‍ അഭിനയിച്ചിരുന്നു. അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത സിനിമ ഇക്കഴിഞ്ഞ വെളളിയാഴ്ചയാണ് തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ഒരു അധോലോക ഗുണ്ടയായിട്ടാണ് ചിത്രത്തില്‍ നടന്‍ എത്തുന്നത്.

മോഹൻലാലും, മമ്മൂട്ടിയും  തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായിട്ടാണ് ഇക്കൊല്ലം മുന്നേറികൊണ്ടിരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ഇക്കൊല്ലം പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. സൂപ്പര്‍താരങ്ങളുടേതായി  അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായും ആകാംക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്.

ലൂസിഫറിലൂടെ ഇക്കൊല്ലം സംവിധായകനായുളള അരങ്ങേറ്റം ഗംഭീരമാക്കിയ താരമായിരുന്നു പൃഥ്വിരാജ്. പുലിമുരുകന്‍, ഒടിയന്‍ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് ലാലേട്ടന്റെ ലൂസിഫറും നൂറ് കോടിയിലധികം കളക്ഷന്‍ നേടിയിരുന്നത്.

ആദ്യ സംവിധാനസംരഭം തന്നെ ഗംഭീരവിജയമാക്കികൊണ്ടായിരുന്നു നടന്റെ മുന്നേറ്റം. 200 കോടി ക്ലബില്‍ കടന്ന സിനിമ ഇന്‍ഡസ്ട്രി ഹിറ്റായും മാറിയിരുന്നു. സംവിധാനത്തിന് പുറമെ നിര്‍മ്മാതാവായും പൃഥ്വി അരങ്ങേറ്റം കുറിച്ചിരുന്നു. നയന്‍ എന്ന ചിത്രമായിരുന്നു പൃഥ്വി ആദ്യമായി നിര്‍മ്മിച്ചിരുന്നത്. ലൂസിഫറിന്റെ വിജയം മോഹന്‍ലാലിന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു.