‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ തിരഞ്ഞെടുത്തതിനെതിരേയുള്ള ഹർജി !!! ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി !!!

‘മലയാള സിനിമ ഇന്ന്’ എന്ന ഈ വിഭാഗത്തിലേക്ക് സിനിമകൾ തിരഞ്ഞെടുത്തത് നിയമപരമല്ലെന്നാണ് ഹൈക്കോടതിയിൽ ഹർജി. ഹർജിയിൽ നിയമപരമല്ല സിനിമകളുടെ തുരഞ്ഞെടുപ്പ് എന്ന്‌ ചൂണ്ടിക്കാണിച്ച് എട്ട് സംവിധായകരാണ് കോടതിയെ സമീപിച്ചത്. സുകുമാരൻ, സതീഷ് ബാബുസേനൻ, വിനോദ് കൃഷ്ണ, സജാസ് റഹ്മാൻ, പ്രതാപ് ജോസഫ്, സന്തോഷ് ബാബുസേനൻ, ഡോ. സുനിൽകുമാർ വേണുനായർ, സിദ്ദീഖ് പറവൂർ എന്നിവരാണ് ഹർജി നൽകിയത്. ഹർജിയുടെ വാദം കേട്ടിട്ട് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ഹർജിയുടെ തുടർനടപടിയുടെ ഭാഗമായി ചലച്ചിത്ര അക്കാദമി ചെയർമാനും, സംസ്ഥാനസർക്കാരിനും, തിരുവനന്തപുരത്താണ് ചലച്ചിത്രോത്സവം. 2019 ഡിസംബർ ആറ് മുതൽ 13 വരെ ആണ് ചലച്ചിത്രോത്സവം. സെലക്ഷൻ കമ്മിറ്റിക്കും നോട്ടീസ് നൽകാനാണ് കോടതി നിർദേശം. ഹർജിക്കാർ പറയുന്നതനുസരിച്ച് ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത 14 ചിത്രങ്ങളിൽ എട്ടെണ്ണം വാണിജ്യ സിനിമകളാണ്. ആയതിനാൽ തിയേറ്ററുകളിലും മറ്റും പ്രദർശനവിജയം നേടിയ ഈ സിനിമകൾ തിരഞ്ഞെടുത്തത് നിയമപരമല്ല. എന്നതാണ് ഹർജിക്കാരുടെ വാദം.

ഹർജിക്കാർ സൂചിപ്പിച്ച ആ എട്ടു സിനിമകൾ ഇവയാണ് കുമ്പളങ്ങി നൈറ്റ്സ്, വൈറസ്, ആൻഡ് ദ ഓസ്കാർ ഗോസ് ടു, ഉയരെ, ജല്ലിക്കട്ട്, ഉണ്ട, രൗദ്രം 2018, ഇഷ്ക്. വാണിജ്യ സിനിമകൾക്ക് ഗ്രാന്റ് നൽകുന്നതു വഴി, ചലച്ചിത്രോത്സവത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽനിന്ന് വ്യതിചലിച്ചുകൊണ്ടാണ് ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിൽ തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക് രണ്ടുലക്ഷം രൂപ വീതം ഗ്രാന്റ് നൽകുന്നത്.

മാത്രമല്ല സമർപ്പിക്കപ്പെട്ട 93 സിനിമകൾ 12 ദിവസത്തിനുള്ളിലാണ് കണ്ടുതീർത്തത് എന്നുള്ള അക്കാദമി തീരുമാനം പ്രായോഗികമല്ല എന്നും അഭിപ്രായം ഉണ്ട്. ഇതു കൂടാതെ കമ്മിറ്റിയിലുള്ള ജനറൽ കൗൺസിൽ അംഗങ്ങളെ ഒഴിവാക്കി ചിത്രങ്ങൾ വീണ്ടും തിരഞ്ഞെടുക്കണം എന്നും അതിനൊപ്പം സെലക്ഷൻ കമ്മിറ്റിക്ക് രൂപംനൽകിയതും കൂടെത്തന്നെ സിനിമകൾ തിരഞ്ഞെടുത്തതും നിയമവിരുദ്ധമാണെന്നുള്ളത് പ്രഖ്യാപിക്കണം എന്നും ഇതിന്റെയെല്ലാം ഒപ്പം തന്നെ ഹർജിയിലെ മെയിൻ വിഷയമായ ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിൽ തിരഞ്ഞെടുത്ത സിനിമകൾ മേളയിൽ പ്രദർശിപ്പിക്കുന്നത് സ്റ്റേ ചെയ്യണം എന്നൊക്കെയാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ.