നിങ്ങളുടെ വായ ആരെങ്കിലും തുന്നികെട്ടിയോ” ?? ആഷിക്അബു, ശ്യാംപുഷ്ക്കരൻ, രാജീവ് രവി, ഗീതു മോഹൻദാസ്, പാർവതി തിരുവോത്ത് തുടങ്ങിയ പ്രമുഖർക്കെതിരെ ആരോപണം ഉന്നയിച്ചു കൊണ്ട് നടൻ ‘ഹരീഷ് പേരടി’ രംഗത്ത്…

“നിർമ്മാതക്കളുടെ സംഘടന അവരുടെ നിലപാട് വ്യകതമാക്കി. ശരിയാണെങ്കിലും തെറ്റാണെങ്കിലും അത് അവരുടെ നിലപാടാണ് യോജിക്കാം വിയോജിക്കാം. ഇനിയെങ്കിലും പറയു… ആഷിക്അബു, ശ്യാംപുഷ്ക്കരൻ, രാജീവ് രവി, ഗീതു മോഹൻദാസ് പാർവതി തിരുവോത്ത് ഇനിയുമുണ്ട് പേരുകൾ നിങ്ങളുടെ വായ ആരെങ്കിലും തുന്നികെട്ടിയോ നിങ്ങളുടെ സിനിമയിൽ അഭിനയിച്ച ഷെയിൻ നീഗം എന്ന നടന്റെ പ്രശനം ലോകംമുഴുവനുള്ള മലയാളികൾ ചർച്ചചെയ്യുന്നു. മലയാള സിനിമയിലെയും അന്യഭാഷ സിനിമകളിലെയും രാഷ്ട്രിയത്തെ കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന നിങ്ങൾക്ക് എന്താണ് പററിയത്, അവനെ നിങ്ങൾ അനുകുലിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായത്തിനായി കേരളം കാത്തിരിക്കുന്നു.” പ്രശസ്ത സിനിമാ നടൻ ഹരീഷ് പേരടി തന്റെ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റാണിത്. യുവനടൻ ഷെയിൻ നിഗമിന്റെ വിവാദ പ്രശ്നങ്ങൾ വലിയ ചർച്ചകൾക്കും വലിയ വാർത്തകൾക്കും വഴി തുറന്നിരിക്കുകയാണ്. സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളിൽ ഇതിനുമുമ്പും വിവാദപരമായ പല തുറന്നു പറച്ചിലുകളും അഭിപ്രായപ്രകടനം നടത്തിയിട്ടുള്ള ഹരീഷ് പേരടി ഇത്തവണ ഷെയിൻ വിഷയത്തിൽ അദ്ദേഹത്തിന്റെ നിലപാട് മലയാള സിനിമയിലെ മറ്റ് പ്രമുഖരായിട്ടുള്ള സിനിമാപ്രവർത്തകർക്ക് നേരെയായിരുന്നു. ഗുരുതരമായ വിഷയത്തിൽ ഒരു തുറന്നു പറച്ചിലുകളും അഭിപ്രായപ്രകടനങ്ങളും നടത്താത്ത പ്രമുഖർക്കെതിരെയാണ് ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ വിഭിന്ന അഭിപ്രായങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ നിരവധി പ്രമുഖരടക്കം തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

നിർമാതാക്കളുടെ സംഘടനയും, അഭിനേതാക്കളുടെ സംഘടനയും, പ്രശസ്ത സംവിധായകരുടെയും, എഴുത്തുകാരുടെയും, നടന്മാരുടെയും അങ്ങനെ ഒട്ടുമിക്ക സിനിമാപ്രവർത്തകരും ഷെയിൻ വിഷയത്തിൽ തങ്ങളുടെ നിലപാട് തുറന്നുപറയുകയാണ് ഉണ്ടായത്. സമൂഹത്തിലെ വാർത്താപ്രാധാന്യമുള്ള മിക്ക വിഷയങ്ങളിലും ശക്തമായ പ്രതികരണങ്ങൾ അറിയിക്കാനുള്ള പ്രമുഖരുടെ പേരുകൾ കൃത്യമായി എടുത്തു പറഞ്ഞുകൊണ്ട് ഹരീഷ് പെരടി നടത്തിയ ഈ പരാമർശം വീണ്ടും വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കാൻ സാധ്യതയുണ്ട്. ഷെയിൻ നിഗത്തിന്റെ സിനിമ സുഹൃത്തുക്കളിൽ പലരും ഷെയിനിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ
രംഗത്ത് എത്താതതിനെത്തുടർന്നാണ് ഹരീഷ് പേരടി ഇത്തരത്തിലുള്ള ഒരു കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.