മലയാളത്തിന്റെ നായകന്മാർ ഫഹദ് ഫാസിലും ജോജു ജോർജ്ജും പുതിയ ചിത്രത്തിൽ ഒന്നിക്കുന്നു !! ഈ ചിത്രത്തിലൂടെ സീനിയർ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ആദ്യമായി നിർമാതാവിന്റെ കുപ്പായമണിയുന്നു !!

ഫഹദ് ഫാസിൽ നായകനായി ജോജു ജോർജ് മുഖ്യ കഥാപാത്രത്തിൽ എത്തുന്ന പുതിയ ചിത്രത്തിലെ വിശേഷങ്ങൾ പുറത്തുവിട്ടു കൊണ്ട് അണിയറ പ്രവർത്തകർ. ജനപ്രിയ സംവിധായകൻ റാഫിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ചിത്രത്തിൽ നിരവധി മലയാളം മുൻനിര നായക-നായികമാർ അണിനിരക്കും എന്നാണ് അറിയാൻ കഴിയുന്നത്. പുതിയ മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ രണ്ട് നടന്മാരാണ് ജോജു ജോർജും ഫഹദ്ഫാസിലും. രണ്ടുപേരുടെയും സിനിമ ജീവിതം ഏകദേശം ഒരുപോലെയാണ്. ആദ്യ ചിത്രങ്ങളിലൊന്നും ശ്രദ്ധിക്കപ്പെടാതെ പിന്നീട് തങ്ങളുടെ കഴിവിന്റെ അടിസ്ഥാനത്തിലുള്ള സിനിമകൾ ലഭിക്കുകയും
പിന്നീട് പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടന്മാർ ആവുകയും മുഖ്യധാരയിലെ സൂപ്പർ താരങ്ങൾക്കൊപ്പം എണ്ണ പെടുകയും ചെയ്തു.
ജോസഫ്, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലൂടെ നായകനായി എത്തിയ മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച ജോജു ജോർജിന് ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ തിരക്കുകൾ ഉള്ള നടന്മാരിൽ ഒരാളാണ് അദ്ദേഹം. സിനിമാ നിർമ്മാണ രംഗത്തും വിതരണ രംഗത്തും പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്. വലിയ വീഴ്ചയിൽ നിന്നും ഗംഭീര തിരിച്ചുവരവ് നടത്തി മലയാളത്തിലും അന്യഭാഷകളിലും ഒട്ടനവധി ആരാധകരുള്ള നടനാണ് ഫഹദ് ഫാസിൽ.
അദ്ദേഹത്തിന്റെ വരാനിരിക്കുന്ന വലിയ ചിത്രങ്ങൾ മലയാള സിനിമയിൽ തന്നെ വലിയ മാറ്റങ്ങൾ വരുത്തും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

മലയാളത്തിലെ ഏറ്റവും അഭിമാനതാരങ്ങളായ ഇരുവരുമൊന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ച് പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണുള്ളത്. ചിത്രത്തിന്റെ നിർമ്മാതാവാണ് ഏറ്റവും വലിയ പ്രത്യേകതയായി കാണപ്പെടുന്നത്. ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ച ബാധ്യതയാണ് ചിത്രത്തിന്റെ നിർമാതാവായി എത്തുന്നത്. മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ ചുരുക്കം ചില പ്രൊഡക്ഷൻ കൺട്രോളർന്മാരിൽ ഒരാളാണ് ബാദുഷ. അദ്ദേഹത്തിന്റെ ആദ്യ നിർമ്മാണ സംരംഭം എന്ന നിലയിൽ ചിത്രത്തിന് വലിയ വാർത്താ പ്രാധാന്യമാണ് ലഭിക്കുന്നത്.

കൂടാതെ ചില സിനിമകളിൽ അദ്ദേഹം ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഗാനഗന്ധർവ്വൻ എന്ന ചിത്രത്തിലും മമ്മൂട്ടിയോടൊപ്പം ബാദുഷ ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഒട്ടേറെ പ്രശസ്ത സംവിധായകരുടെ കൂടെ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുള്ള സജിമോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്, ലൊക്കേഷൻ, സബ്ജറ്റ് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഒന്നും അണിയറപ്രവർത്തകർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ വരുംനാളുകളിൽ പുറത്തു വിടുന്നതാണ്.