കണ്ടു മോഹിച്ചു, മുംബൈയില്‍ നിന്നും കൊച്ചിയിലേക്ക് അവന്‍ പറന്നെത്തി !!! ഡാറ്റ്‌സണ്‍ 1200 സ്വന്തമാക്കി കുഞ്ഞിക്ക

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖറും പൊതുവെ വാഹന പ്രിയരാണ്. നിരത്തിലിറങ്ങുന്ന പുതുപുത്തന്‍ വാഹനങ്ങള്‍ സ്വന്തമാക്കാറുണ്ട് ഇരുവരും. ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി കാറായ 740ഐഎല്ലാണ് ദുല്‍ഖര്‍ ഏറ്റവും ഒടുവില്‍ സ്വന്തമാക്കിയ പുതിയ കൂട്ട്. 290 ബിഎച്ച്പി കരുത്തും 440 എന്‍എം ടോര്‍ക്കുമുണ്ട് 740 ഐഎല്ലിന്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പുറത്തിറങ്ങിക്കൊണ്ടിരുന്ന കാറിന്റെ വളരെ കുറച്ച് റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലുകള്‍ മാത്രമേ ഇപ്പോള്‍ വിപണിയില്‍ ലഭ്യമായിരുന്നുള്ളു. ആ സപ്‌നവാഹനമായിരുന്നു താരം സന്തമാക്കിയത്.

ഇപ്പോഴിതാ പുതിയ മറ്റൊരു അതിഥിയെ കൂടി കുഞ്ഞിക്ക സ്വന്തമാക്കിയ വിവരം പുറത്ത് വന്നിരിക്കുകയാണ്. ഒരു പഴയ ക്ലാസിക് വാഹനമാണ് താരത്തിന്റെ ശേഖരത്തിലേക്ക് കടന്നു കയറിയ പുതിയ അതിഥി. ഡാറ്റ്‌സണ്ണിന്റെ പഴയ മോഡല്‍ ഡാറ്റ്‌സണ്‍ 1200 ആണ് ദുല്‍ഖര്‍ കണ്ട് മോഹിച്ചത്. സ്വന്തമാക്കണം എന്നാഗ്രഹിച്ചു പിന്നേ ഒട്ടു വൈകിച്ചില്ല. ആളെ മുംബൈയില്‍ നിന്നും കേളത്തിലെത്തിച്ചു.

കൊച്ചി ആലുവയിലെ പ്രീമിയം സെക്കന്റ ് കാര്‍ ഡീലര്‍മാരായ സിഗ്‌നേച്ചര്‍ കാറില്‍ നിന്നാണ് യാത്രകള്‍ക്ക് കൂട്ടായി ദുല്‍ഖര്‍ തന്റെ ക്ലാസിക് വാഹനം സ്വന്തമാക്കിയത്. ഇപ്പോള്‍ വിപണിയിലുള്ള നിസാന്‍ സണ്ണിയുടെ ആദ്യകാല മോഡലുകളിലൊന്നാണ് ഡാറ്റ്‌സണ്‍ 1200. തന്റെ വാഹനകമ്പം പഴയ കാറുകളോട് ആണെന്ന് താരം അഭിമുഖങ്ങളില്‍ പറയാറുണ്ട്. ഡാറ്റ്സണ്‍ 1200 മാത്രമല്ല താരത്തിന്റെ കസ്റ്റഡിയില്‍ ഉള്ളത്. ബെന്‍സ് എസ്എല്‍എസ് എഎംജി, ടൊയോട്ട സുപ്ര, ബെന്‍സ് ഡബ്ല്യു123, ജെ80 ലാന്‍ഡ് ക്രൂസര്‍, മിനി കൂപ്പര്‍, വോള്‍വോ 240 ഡിഎല്‍ തുടങ്ങിയ വാഹനങ്ങളും കുഞ്ഞിക്കയ്ക്ക് സ്വന്തമായുണ്ട്.