“രാക്ഷസ രാജാവിന്റെ രണ്ടാംഭാഗം ഉണ്ടാവും” മമ്മൂട്ടി ആരാധകർക്ക് ആവേശമായി സംവിധായകൻ വിനയന്റെ പുതിയ പ്രഖ്യാപനം !!

മലയാള സിനിമയിൽ പരീക്ഷണങ്ങൾ ചെയ്തു വിജയിച്ച സംവിധായകനാണ് വിനയൻ. മൂന്നു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ അദ്ദേഹം മലയാള സിനിമയിലെ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. കലാഭവൻ മണി, ദിലീപ് തുടങ്ങിയവരുടെ കരിയറിലെ തന്നെ മികച്ച സിനിമകൾ കൊടുത്തിട്ടുള്ളത് വിനയൻ എന്ന സംവിധായകനാണ്. സംഘടനാപരമായ പ്രശ്നങ്ങളും സിനിമാ ജീവിതത്തിൽ നേരിട്ട വെല്ലുവിളികളും കാരണം മലയാള സിനിമയിൽ നിന്ന് അത്ര സജീവമല്ലാതെ മാറി നിൽക്കേണ്ടി വന്ന അദ്ദേഹം ഇപ്പോൾ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. 20 വർഷം മുമ്പ് അദ്ദേഹം ഒരുക്കിയ ആകാശഗംഗ എന്ന ചിത്രത്തിലെ രണ്ടാം ഭാഗമായാണ് അദ്ദേഹം വീണ്ടും തിരിച്ചെത്തിയിരിക്കുന്നത്. വളരെ പഴയ ഒരു ഫോർമാറ്റ് ആണ് അത് ഉപയോഗിച്ചിട്ടുണ്ടെങ്കിലും ചിത്രത്തിനെക്കുറിച്ച് മികച്ച അഭിപ്രായമാണ് പ്രേക്ഷകർക്കിടയിൽ ഉള്ളത്. ചിത്രത്തിലെ പ്രചരണാർത്ഥം അദ്ദേഹം റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിൽ സുപ്രധാനമായ തന്റെ മറ്റൊരു ചിത്രത്തെ കുറിച്ച് ചെറിയ പ്രഖ്യാപനം നടത്തുകയുണ്ടായി. മമ്മൂട്ടി ആരാധകർക്ക് ഏറെ ആവേശം നൽകുന്ന പ്രഖ്യാപനമായിരുന്നു അത്. രണ്ടായിരത്തിൽ പുറത്തിറങ്ങിയ ദാദാസാഹിബ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. സൂപ്പർഹിറ്റായ ചിത്രത്തിനുശേഷം 2001 രാക്ഷസ രാജാവ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത് ചിത്രം ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടി വിജയിച്ചു എന്ന് മാത്രമല്ല മമ്മൂട്ടിയുടെ കരിയറിൽ വച്ച് തന്നെ ഏറ്റവും മികച്ച പോലീസ് കഥാപാത്രങ്ങളിലൊന്നായ രാക്ഷസരാജാവിലെ കഥാപാത്രം കണക്കാക്കപ്പെടുന്നു.

അദ്ദേഹം മോഹൻലാലിനെയും ജയസൂര്യയെ നായകനാക്കിക്കൊണ്ടുള്ള രണ്ട് ചിത്രങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വലിയ സൂചന നൽകിയിരുന്നു. ഇപ്പോഴത്തെ ‘രാക്ഷസ രാജാവിന്റെ’ രണ്ടാംഭാഗം ഉറപ്പായും ഉണ്ടാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുകയാണ്. ആ ചിത്രത്തെക്കുറിച്ചുള്ള കഥ മനസ്സിൽ ഉണ്ടെന്നും ചിലപ്പോൾ ആ ചിത്രം സംഭവിക്കും എന്നും അദ്ദേഹം വ്യക്തമായി പറഞ്ഞിരിക്കുകയാണ്. 18 വർഷങ്ങൾ മുൻപ് പുറത്തിറങ്ങിയ ഒരു മമ്മൂട്ടി ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാവുക എന്നത് ഏതൊരു മലയാളി പ്രേക്ഷകർക്കും വലിയ ആവേശം നൽകുന്ന വാർത്ത തന്നെയാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഒരു നാളുകളിൽ അദ്ദേഹം പുറത്തു വിടുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.