പ്രേക്ഷകരെ ത്രസിപ്പിച്ച സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ടീം വീണ്ടും ഒന്നിക്കുന്നു !! സ്വാതന്ത്ര്യം അർദ്ധരാത്രിക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ വമ്പൻ താരനിര !! ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ…

ആധുനിക മലയാള സിനിമ അന്താരാഷ്ട്ര തലത്തിൽ തന്നെ നിരവധി പ്രശംസകൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തിൽ എടുത്തുപറയേണ്ട രണ്ട് ചിത്രങ്ങളാണ് അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ഇരു ചിത്രങ്ങളും മികച്ച കളക്ഷൻ നേടി വിജയിച്ചു എന്ന് മാത്രമല്ല അന്യഭാഷകളിലും വിദേശരാജ്യങ്ങളിലെ വലിയ പ്രേക്ഷക സമൂഹത്തെ ഏറെ മികച്ച രീതിയിൽ തന്നെ തൃപ്തിപ്പെടുത്തി ചിത്രങ്ങളാണ്. വളരെ ചെലവ് കുറഞ്ഞ രീതിയിൽ മേക്കിങ്ങിന്റെ ബ്രഹ്മാണ്ഡ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രത്തിലെ അണിയറപ്രവർത്തകരും അഭിനേതാക്കളും വീണ്ടും മറ്റൊരു ചിത്രത്തിന് വേണ്ടി കൈകോർക്കുകയാണ്. ഒരു സിനിമ ആസ്വദിക്കാൻ ആ സിനിമയിൽ ഉപയോഗിക്കുന്ന ഭാഷ അറിഞ്ഞിരിക്കണം എന്നില്ല അതാണ് ഒരു സിനിമയുടെ ഏറ്റവും വലിയ വിജയമായി ആഗോളതലത്തിൽ കണക്കാക്കപ്പെടുന്നത്. അത്തരത്തിൽ വലിയ വിജയമായി മാറിയ രണ്ട് ചിത്രങ്ങൾ അണിയറപ്രവർത്തകരും അഭിനേതാക്കളും വീണ്ടുമൊരു ചിത്രത്തിൽ ഒന്നിക്കുമ്പോൾ ആ ചിത്രത്തെക്കുറിച്ച് പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണുള്ളത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ അസോസിയേറ്റും സ്വാതന്ത്ര്യം അർദ്ധരാത്രി എന്ന ചിത്രത്തിലെ സംവിധായകനുമായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ യുവതാരനിരയിൽ ശ്രദ്ധേയനായ ആന്റണി വർഗീസ് ആണ് നായകനായി എത്തുന്നത്. അജഗജാന്തരം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പേര് തന്നെ പ്രേക്ഷകരിൽ ഏറെ കൗതുകമുളവാക്കുന്നു.
ചിത്രത്തിൽ ഇരട്ട തിരക്കഥാകൃത്തുക്കളുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമാണ്. അങ്കമാലി ഡയറി തണ്ണിമത്തൻ ദിനങ്ങൾ എന്ന പത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടൻ വിനീത് വിശ്വവും അങ്കമാലി ഡയറീസിലൂടെ അരങ്ങേറ്റം കുറിച്ച് നിരവധി ചിത്രങ്ങളിലൂടെ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് ശ്രദ്ധേയനായ കിച്ചു ടെലസ്സും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

അങ്കമാലി ഡയറീസിലെയും സ്വാതന്ത്ര്യം അർദ്ധരാത്രിയിലെയും പ്രേക്ഷകരെ ത്രസിപ്പിച്ച അഭിനേതാക്കളിൽ മിക്കവരും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് ചെമ്പൻ വിനോദ്, സാബുമോൻ,അർജുൻ അശോക്,സുധി കോപ്പ, ജാഫർ ഇടുക്കി തുടങ്ങി താരങ്ങളാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്. സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം സെൻട്രൽ പിക്ച്ചേഴ്സ് തിയേറ്ററിൽ എത്തുക്കും.

സംവിധായകൻ ടിനു പാപ്പച്ചൻ


ചിത്രത്തിന്റെ സ്വഭാവത്തെക്കുറിച്ചും മറ്റ് താരങ്ങളെ കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ വരും നാളുകളിൽ പുറത്തുവിടുന്നതായിരിക്കും. നിലവിലെ സൂചനകളനുസരിച്ച് ചിത്രം ആക്ഷന് പ്രാധാന്യമുള്ള ഒരു സിനിമ തന്നെയായിരിക്കും എന്നുതന്നെയാണ് അറിയാൻ കഴിയുന്നത്. അജഗജാന്തരം എന്ന ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.