സംസ്ഥാന സർക്കാരിനെയും CPIMനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ട് സംവിധായകൻ ആഷിക് അബു !! ഇത് ആഭ്യന്തര മേഖലയിൽ വന്ന വീഴ്ചകളോടുള്ള പ്രതിഷേധം !!

“വാളയാർ കേസിലും,മാവോയിസ്റ് വേട്ടയിലും,
ഒരു പത്രപ്രവർത്തകനെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഐ എ എസ് ഉദ്യോഗസ്ഥൻ കാറിടിച്ചുകൊന്നതിലും തെളിയുന്നത് പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേൽ ഈ സർക്കാരിനും നിയന്ത്രണമില്ല എന്ന് തന്നെയാണ്. ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാർട്ടിക്ക് ഈ കാര്യത്തിൽ ഒരു ചുക്കും ചെയ്യാൻ പറ്റാത്തത് അത്യന്തം പ്രതിഷേധാർഹമാണ്” യുവ സംവിധായകൻ ആഷിഖ് അബുവിന്റെ വാക്കുകളാണിത്. സംസ്ഥാന സർക്കാരിന്റെ ആഭ്യന്തര മേഖലയിൽ വന്ന വലിയ വീഴ്ചയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ട് അദ്ദേഹം തന്റെ ഫേസ്ബുക്കിലാണ് ഈ കുറിപ്പ് പോസ്റ്റ് ചെയ്തത്. കൂടാതെ സിപിഐഎമ്മിന്റെ പാർട്ടി ചിഹ്നവും അദ്ദേഹം ഈ പ്രതിഷേധ പോസ്റ്റർ ഓഫ് ചേർത്തത് വളരെ ശ്രദ്ധേയമായി. പോലീസിൽ നിന്നുള്ള തുടർച്ചയായ വീഴ്ചയെ തുടർന്ന് കേരളത്തിൽ നിരവധി പ്രശ്നങ്ങളും അതേതുടർന്ന് വലിയ വിവാദങ്ങളുമാണ് ഉണ്ടായിട്ടുള്ളത്. വാളയാർ സംഭവം, മാവോയിസ്റ്റ് വേട്ട, പത്രപ്രവർത്തകനായ കെ എം ബഷീറിന്റെ സംഭവം തുടങ്ങി നിരവധി പ്രശ്നങ്ങളാണ് സംസ്ഥാന പോലീസിന്റെ അനാസ്ഥയെ തുടർന്ന് ഉണ്ടായത്. സംസ്ഥാനങ്ങളിൽ നടക്കാറുള്ള അനിഷ്ട സംഭവങ്ങൾ തടയാൻ പോലീസിന് കഴിഞ്ഞില്ലെങ്കിലും കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാനും ശിക്ഷിക്കാനുമുള്ള ആർജ്ജവം കാണിക്കാത്തതാണ് ആഷിക് അബുവിനെ പോലുള്ളവരുടെ വലിയ പ്രതിഷേധങ്ങൾക്ക് കാരണം.

ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കൂടാതെ കുറ്റവാളികളെ പാർട്ടിയുടെയും പോലീസിന്റെയും അറിവോടും സമ്മതത്തോടും കൂടെ രക്ഷപ്പെടുത്തുന്ന ഒരു അനീതിയും സംസ്ഥാനത്ത് നിലനിൽക്കുന്നു എന്നതും വളരെ പ്രതിഷേധാർഹമാണ്. ആഷിക് അബു തന്റെ രാഷ്ട്രീയം വളരെ വ്യക്തമാക്കിയിട്ടുള്ളതാണ്. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ അനുഭാവി തന്നെയാണ് അദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള രൂക്ഷമായ വിമർശനത്തെ സംസ്ഥാന സർക്കാരിനെ അല്പം പ്രതിസന്ധിയിലാക്കും എന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും വാസ്തവങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ വിശദീകരണങ്ങളും തിരുത്തലുകളും കൊണ്ട് സംസ്ഥാന സർക്കാരിന് പ്രതിസന്ധികളെ മറികടക്കാൻ കഴിയുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.