നിലവിൽ അമ്മയിൽ അംഗമല്ലാത്ത ദിലീപ്. താര സഘടനയായ അമ്മയ്ക്ക് വേണ്ടി നിർമിച്ച ട്വന്റി ട്വന്റി ചിത്രത്തിന്റെ ഓർമ്മ പങ്കുവെച്ചതിനു പിന്നിൽ ചേർത്ത് വായിക്കേണ്ടത് !!!

ഇന്നേക്ക് പതിനൊന്നു വർഷം മുൻപാണ് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ അപൂർവതകളിൽ ഒന്ന് മലയാള സിനിമയിൽ സംഭവിച്ചത്. ഉദയ് കൃഷ്ണ-സിബി.കെ തോമസ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് ആണ് നിർമിച്ചത്. മാസ്റ്റർ ഡയറക്ടർ ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ട്വന്റി 20,  മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്.  ഈ മൾട്ടി സ്റ്റാർ ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, ജയറാം എന്നീ സൂപ്പർ താരങ്ങൾക്ക് പുറമെ മലയാള സിനിമയിലെ മുൻ നിര താരങ്ങളും മുതിർന്ന താരങ്ങളും അണിനിരന്നിരുന്നു. ട്വന്റി ട്വന്റി എന്ന ചിത്രം റിലീസ് ആയതു 2008 നവംബർ മാസത്തിൽ ആണ്. താര സംഘടനയായ അമ്മക്ക് വേണ്ടി നടൻ ദിലീപ് ആണ് ആ ചിത്രം നിർമ്മിച്ചത്. അതിൽ അഭിനയിച്ച താരങ്ങൾ ആരും പ്രതിഫലം മേടിക്കാതെ ആണ് ആ ചിത്രം ചെയ്തത് എന്ന പ്രത്യേകതയും ഉണ്ട്….. ബോക്സോഫീസ് റെക്കോർഡുകളിൽ പുതുചരിത്രം തന്നെ രചിച്ച ചിത്രം പുറത്തിറങ്ങി പതിനൊന്ന് വർഷം പിന്നിടുമ്പോൾ ആ കൂട്ടുകെട്ടിന്റെ ഓർമ പുതുക്കുകയാണ് ദിലീപ്…….ചിത്രത്തിന്റെ തിയ്യറ്റർ ലിസ്റ്റുമായി പുറത്തിറങ്ങിയ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് ട്വന്റി 20 കൂട്ടുകെട്ടിന്റെ ഓർമകൾ ദിലീപ് പങ്കുവച്ചത്…..ആ കൂട്ടായ്മയുടെ ഓർമ്മക്ക് എന്ന് പറഞ്ഞു കൊണ്ടാണ് ദിലീപ് ട്വന്റി ട്വന്റി എന്ന ചിത്രത്തിന്റെ പതിനൊന്നാം വാർഷികത്തിൽ ഓർമ്മ പുതുക്കുന്നത്….പഞ്ച് ഡയലോഗുകളും ആക്ഷൻ രംഗങ്ങളും പാട്ടും ഹാസ്യവും കോർത്തിണക്കി ഒരു പക്കാ മാസ് എന്റർടെയ്നറായി ഒരുക്കിയ ചിത്രത്തിന് വലിയ പ്രതികരണമാണ് തിയ്യറ്ററുകളിൽ നിന്നും ലഭിച്ചത്. താരസംഘടനയായ അമ്മയുടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയുളള ധനസമാഹരണ ഉദ്ദേശത്തോടെയാണ് സിനിമ എടുത്തിരുന്നത്. എന്നാൽ ഇന്ന് ദിലീപ് അമ്മ എന്ന താര സംഘടനയുടെ ഭാഗം അല്ല എന്നതും പ്രധാനപ്പെട്ട കാര്യമാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപിനെ കേസിന്റെ വിചാരണ കഴിയും വരെ അമ്മയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇനി കോടതി വിധി വന്നു ദിലീപ് നിരപരാധി ആണെന്ന് തെളിഞ്ഞാൽ മാത്രമേ അദ്ദേഹത്തിന് സംഘടനയുടെ ഭാഗം ആകാൻ കഴിയു……… പി.സുകുമാറായിരുന്നു ഛായാഗ്രഹണം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സുരേഷ് പീറ്റേഴ്സും ബേണി ഇഗ്നേഷ്യസും സംഗീതമൊരുക്കി. പശ്ചാത്തല സംഗീതമൊരുക്കിയത് രാജാമണിയായിരുന്നു. എഡിറ്റിങ് രഞ്ജൻ പ്രമോദ്….മനോജ് കെ ജയൻ, ഷമ്മി തിലകൻ, സിദ്ദിഖ്, മധു, ഇന്നസെന്റ്, മുകേഷ് എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിൽ എത്തി. 2005 ൽ രാജമാണിക്യം എന്ന മമ്മൂട്ടി ചിത്രം ഇൻഡസ്ട്രി ഹിറ്റ് ആയതിനു ശേഷം മലയാളത്തിൽ ഉണ്ടായ ഇൻഡസ്ട്രി ഹിറ്റ്‌ കൂടിയാണ് ട്വന്റി ട്വന്റി.