“റൺവേ”യുടെയും “സിഐഡി മൂസ”യുടെയും രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ജനപ്രിയ നായകൻ ദിലീപ് !! ‘സിഐഡി മൂസ 2ൽ ആരാകും നായിക? ‘ എന്ന് മലയാളികൾ… !!

ജനപ്രിയനായകൻ ദിലീപ് നായകനായി അഭിനയിക്കുന്ന പുതിയ ചിത്രം ജാക്ക് ആൻഡ് ഡാനിയൽ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രചരണാർത്ഥം നിരവധി അപൂർവ്വങ്ങളിൽ പങ്കെടുക്കുന്ന തിരക്കിലാണ് ദിലീപ്. മിക്ക ചോദ്യങ്ങൾക്കും രസകരമായ മറുപടിയും നൽകുന്ന ദിലീപ് ആരാധകർക്കും പ്രേക്ഷകരെയും ഒരേ പോലെ വലിയ ആവേശം നൽകുന്ന ഒരു ചെറിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായ റൺവേയുടെ രണ്ടാം ഉണ്ടാവുമെന്ന് ദിലീപ് തന്നെ പല വേദികളിലും തുറന്നു പറഞ്ഞിട്ടുള്ളതാണ്. അത്തരത്തിൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ദിലീപ് തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. സിഐഡി മൂസയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നിരവധി വാർത്തകൾ മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ആ സിനിമ ഉപേക്ഷിക്കുകയായിരുന്നു. ദിലീപ് ചിത്രങ്ങളിൽ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ചിത്രം തന്നെ ആയിരിക്കും സി ഐ ഡി മൂസ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ദിലീപ് ചിത്രമാണ് സിഐഡി മൂസ. 2013ൽ പുറത്തിറങ്ങിയ ചിത്രം മികച്ച മികച്ച കളക്ഷനോടെ ആദ്യ വർഷത്തെ ഏറ്റവും വലിയ വിജയം നേടി. പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളായ വാളയാർ പരമശിവവും(റൺവേ2)
സിഐഡി മൂസയുടെ രണ്ടാംഭാഗവും ഉണ്ടാവുമെന്ന് ദിലീപ് പ്രേക്ഷകർക്ക് ഉറപ്പു നൽകിയിരിക്കുകയാണ്. സംഭവം വലിയ വാർത്തയായതോടെ ആരാധകർക്കും പ്രേക്ഷകർക്കും ഒരേ പോലെയുള്ള മറ്റൊരു പ്രധാനപ്പെട്ട സംശയം സിഐഡി മൂസയുടെ രണ്ടാം ഭാഗത്തിൽ ആരായിരിക്കും നായികയായെത്തുന്നത് എന്നാണ്.

സിഐഡി മൂസയിൽ ജനപ്രിയതാരം ഭാവനയായിരുന്നു നായികയായെത്തുന്നത്. ദിലീപ്-ഭാവന ജോഡി പ്രേക്ഷകർക്ക് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. പിന്നീട് സിനിമയെ വെല്ലുന്ന സംഭവവികാസങ്ങൾ ഇരുവർക്കുമിടയിൽ നടന്നത് കേരള സമൂഹം വളരെ ഞെട്ടലോടെയാണ് സാക്ഷ്യംവഹിച്ചത്. ഇരുതാരങ്ങളും ഒരുമിക്കുന്ന ഒരു ചിത്രം ഒരിക്കലും ഇനി ഉണ്ടാകാൻ സാധ്യതയില്ലന്ന് എല്ലാ ജനങൾക്കും അറിയാവുന്ന കാര്യവുമാണ്. സമൂഹമാധ്യമങ്ങളിൽ ട്രോളുകളുടെ രൂപത്തിലും കമ്മന്റുകളുടെ രൂപത്തിലും വലിയ ആശങ്കയാണ് പ്രേക്ഷകർ പങ്കുവയ്ക്കുന്നത്. ഭാവനയെ ഉൾപ്പെടുത്തിക്കൊണ്ടോ അല്ലെങ്കിൽ ഭാവനയെ ഉൾപ്പെടുത്താതെയോ ഉള്ള സിഐഡി മൂസയുടെ രണ്ടാം ഭാഗം എങ്ങനെ ആയിരിക്കുമെന്നുള്ള കൗതുകമാണ് പ്രേക്ഷകർക്കിടയിൽ ഉള്ളത്.

ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗികമായ ഒരു പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ഏവരും.അർജുൻ എന്ന നായായും ജെയിംസ് ബോണ്ടിന്റെ അത്ഭുത കാറും സലിം കുമാർ, ജഗതി, ഹരിശ്രീ അശോകൻ തുടങ്ങിയവരുടെ ചില പ്രകടനങ്ങളുടെ ചിത്രം വർഷങ്ങൾക്കിപ്പുറവും മലയാളികൾക്ക് മനസ്സിൽ പ്രിയപ്പെട്ട സിനിമകളിലൊന്നായി നിലനിൽക്കുന്നു. ജനപ്രിയനായകൻ ദിലീപിന്റെ അത്യുജ്വല പ്രകടനം കൊണ്ട് കുട്ടികളെയും മുതിർന്നവരെയും ഒരേപോലെ രസിപ്പിച്ച സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ എന്നും മലയാളികൾ ഓർത്തിരിക്കുന്ന അനുഭവമാണ്.