ചൈനീസ് ആയോധനകലകളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്നു പുതിയ “ദിലീപ്” ചിത്രം !! മികച്ചൊരു ആക്ഷൻ ചിത്രത്തിനുവേണ്ടി “ജനപ്രിയനായക”ന്റെ മറ്റൊരു വേഷപ്പകർച്ച…

ജനപ്രിയനായകൻ ദിലീപ് പുതിയ വേഷപ്പകർച്ചയിൽ. കോമഡിയോടൊപ്പം തന്നെ ആക്ഷനും വളരെയേറെ പ്രാധാന്യമുള്ള പുതിയ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്.
നിരവധി സൂപ്പർഹിറ്റ് ദിലീപ് ചിത്രങ്ങളുടെ അമരക്കാരനായ സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയാണ് ആയോധനകലക്ക് ഏറെ പ്രാധാന്യമുള്ള ഒരു ദിലീപ് ചിത്രവുമായി വീണ്ടുമെത്തുന്നത്.
നവാഗതനായ സജി സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തിരക്കഥ റാഫിയുടെതാകുമ്പോൾ പ്രേക്ഷകർക്ക് ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ ഏറുകയാണ്.
“എന്റർ ദി ഡ്രാഗൺ” എന്ന പേര് നൽകിയിരിക്കുന്ന ചിത്രം ആയോധനകലയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങ്ങും ചൈനയിൽ വച്ച് നടക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ
അണിയറ പ്രവർത്തകർ വരും നാളുകളിൽ പുറത്തു വിടുന്നതാണ്. ദിലീപിന്റെ മറ്റൊരു ബിഗ് ബജറ്റ് ചിത്രമായ “പ്രൊഫസർ ഡിങ്കന്റെ” തിരക്കഥയും റാഫി തന്നെയാണ് വിളിക്കുന്നത്.
സാങ്കേതിക കാരണങ്ങൾ മൂലം ഷൂട്ടിംഗ് നിർത്തി വച്ചിരിക്കുന്ന പ്രൊഫസർ ഡിങ്കനും
പ്രതിസന്ധികൾ മറികടന്ന് അടുത്ത വർഷം റിലീസ് ചെയ്യും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ അടുത്തവർഷം 2 ബിഗ് ബഡ്ജറ്റ് ദിലീപ് ചിത്രങ്ങളായിരിക്കും തീയറ്ററുകളിൽ എത്താൻ പോകുന്നത്. നിലവിൽ ദിലീപ് നായകനായി അഭിനയിച്ച ‘ജാക്ക് ആൻഡ് ഡാനിയൽ’ എന്ന ചിത്രമാണ് തീയേറ്ററുകളിൽ പ്രദർശനവിജയം തുടരുന്നത്. കുടുംബപ്രേക്ഷകരെ യുവാക്കളെ ഒരുപോലെ കയ്യിലെടുത്ത ചിത്രം മികച്ച കളക്ഷനും അഭിപ്രായവും നേടി വൻ വിജയം നേടി കഴിഞ്ഞിരിക്കുകയാണ്.

“എന്റർ ദി ഡ്രാഗൺ” എന്ന പേര് സൂചിപ്പിക്കുംപോലെ ചൈനീസ് ആയോധനകല സംസ്കാരവുമായി ബന്ധപ്പെട്ടായിരിക്കും ചിത്രത്തിന്റെ കഥയെന്നാണ് സൂചനകൾ. കോമഡി ഒപ്പം തന്നെ മികച്ച രീതിയിലുള്ള ആക്ഷനും ദിലീപ് ചിത്രത്തിൽ കൈകാര്യം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിലെ മറ്റ് കാസ്റ്റിംഗ് വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. എന്തായാലും ചിത്രത്തിൽ ഇന്ത്യയിലെ തന്നെ പ്രമുഖ നടീനടന്മാർ അണിനിരക്കുമെന്ന കാര്യത്തിൽ മികച്ച സൂചനകളാണ് ലഭിക്കുന്നത്.
വേഷപ്പകർച്ച കൊണ്ട് മലയാളി പ്രേക്ഷകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള ജനപ്രിയനായകന്റെ
പുതിയ ഭാഗത്തിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.