കാവ്യ മാധവന്‍ വീണ്ടും സിനിമയിലേക്കോ? ഏറ്റവും സന്തോഷം തോന്നിയത് ആദ്യമായി അച്ഛനായപ്പോഴെന്ന് ദിലീപ്

മലയാളികളുടെ പ്രിയ താരമായ കാവ്യ മാധവന്‍ വീണ്ടും സിനിമയിലേയ്‌ക്കോ? കാവ്യ മാധവനും ദിലീപും അന്നും ഇന്നും എന്നും വാര്‍ത്തകളില്‍ ഇടംപിടിച്ചുണ്ട്. ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരമായി ഇടംപിടിച്ച താര ദമ്പതികള്‍ കൂടിയാണ് കാവ്യയും ദിലീപും. ഏറെ കിംവദന്തികള്‍ക്കൊടുവിലാണ് ദിലീപ് കാവ്യയെ വിവാഹം കഴിക്കുന്നത്. ദിലീപുമായുള്ള വിവാഹ ശേഷം കാവ്യ സിനിമയില്‍ നിന്നും വിട്ടു നിന്നു. 2016 നവംബര്‍ 25നാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും മകള്‍ മഹാലക്ഷമിയുടെ ഒന്നാം പിറന്നാളും ആഘോഷമാക്കി.

ഈ സാഹചര്യത്തിലാണ് കാവ്യ അഭിനയ രംഗത്തേയ്ക്ക് തിരികെ വരുന്നതിനെ കുറിച്ച് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാകുനനത്. കാവ്യ സിനിമയിലേക്ക് തിരികെ എത്തുമോ എന്ന ചോദ്യത്തിന് ദിലീപ് മറുപടി നല്‍കുകയാണ്. കാവ്യ വീണ്ടും സിനിമയിലെത്തുമോ എന്ന ചോദ്യത്തിന് തനിക്കറിയില്ല എന്നാണ് ദിലീപ് മറുപടി നല്‍കിയത്. അതിനൊപ്പം താന്‍ ആര്‍ക്കും അതിര്‍വരമ്പുകള്‍ വെച്ചിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കി. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്.

അച്ഛന്‍ എന്ന നിലയില്‍ പത്തില്‍ പത്ത് മാര്‍ക്ക് നേടാനുള്ള ശ്രമങ്ങളാണ് താന്‍ നടത്തുന്നതെന്ന് ദിലീപ് പറഞ്ഞു. എന്നാല്‍ ഭര്‍ത്താവ് എന്ന് നിലയില്‍ തനിക്ക് മാര്‍ക്കിടേണ്ടത് ഭാര്യയാണെന്നും ദിലീപ് വ്യക്തമാക്കി. ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷം ആദ്യമായി അച്ഛനായ സമയമാണെന്നും ദിലീപ് പറഞ്ഞു. സിഐഡി മൂസ, വാളയാര്‍ പരമശിവം എന്നീ കഥാപാത്രങ്ങളുടെ രണ്ടാം ഭാഗം വരാന്‍ സാധ്യതയുണ്ടെന്നും അതിനുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്നും ദിലീപ് വ്യക്തമാക്കി.