അന്ന് കേരളത്തിൽ നിന്നുള്ള എന്നെപ്പോലെ ഒരു നടനെ !!! ‘അർജുൻ’ സർ തിരിച്ചറിഞ്ഞു എന്നത് ഏറെ സന്തോഷം !!! തോന്നിയ നിമിഷമായിരുന്നു : ദിലീപ്

ജനപ്രിയനായകൻ ദിലീപും ആക്ഷൻ കിങ് അർജുനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘ജാക്ക് ആൻഡ് ഡാനിയൽ’ റിലീസിങ്ങിനൊരുങ്ങിയിരിക്കുകയാണ്. സംവിധായകൻ എസ് എൽപുരം ജയസൂര്യയുടെ ചിത്രമാണ് ജാക്ക് ആൻഡ് ഡാനിയൽ. സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിന് ശേഷം എസ്. എൽ പുരം ജയസൂര്യയും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രം.
രണ്ട് ഹീറോസ് എന്ന് തന്നെ പറയാവുന്ന ചിത്രം.


സിനിമയുടെ ജനപ്രിയത ദിലീപിന്റെ നർമ്മരംഗങ്ങൾ തന്നെ ആയിരിക്കും എന്നത് സത്യം. സാധാരണ ദിലീപ് സിനിമകളിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന നർമവും ആക്ഷനുമെല്ലാം ജാക്ക് ആൻഡ് ഡാനിയേലിലും ഉണ്ട്.  ചിത്രത്തിന്റെ ട്രൈലെർ അതുതന്നെ ആണ് സൂചിപ്പിക്കുന്നത്. കൂടാതെ നർമ്മ രംഗങ്ങളുടെ ഗ്യാരന്റി സമം ചേർത്ത സിനിമയാകും ജാക്ക് ആൻഡ് ഡാനിയലെന്ന് അണിയറപ്രവർത്തകരുടെ  ഉറപ്പും കൂടിയാകുമ്പോൾ ഒരു ആക്ഷൻ കോമഡി എന്റർടൈൻമെന്റ് ജോണർ സിനിമയായിരിക്കും ജാക്ക് ആൻഡ് ഡാനിയേൽ എന്നതിന് സംശയം ഇല്ല.

സിനിമയുടെ മറ്റൊരു പ്രേത്യേകത എന്തെന്നാൽ ദിലീപ് വീണ്ടും ഒരു കള്ളൻ വേഷത്തിൽ വരുന്നു എന്നതാണ്. മീശ മാധവന് ശേഷം വിജയിച്ച ഒരു കള്ളൻ വേഷം  വെള്ളിത്തിരയിൽ ജനപ്രിയ നായകന് ഉണ്ടായിട്ടില്ല ഇതാ ഇപ്പോൾ  വീണ്ടുമൊരു കള്ളൻവേഷം അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ ആഹ്ളാദവും ഒപ്പം ഇതൊരു വിജയചിത്രമാകും എന്ന പ്രതീക്ഷയും  പങ്കുവെച്ചുകൊണ്ടാണ് സിനിമയുടെ പ്രെമോഷന്റെ ഭാഗമായി  ദിലീപ് പുതിയ ചിത്രത്തിന്റെ വിശേഷങ്ളും ഒപ്പം ഷൂട്ടിംഗ് അനുഭവങ്ങളും  പറഞ്ഞുതുടങ്ങിയത്. അപ്പോളാണ് താരം ഇത്തരം ഒരു അനുഭവം പങ്കുവെച്ചത്.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്  –  പണ്ട് തെങ്കാശിപ്പട്ടണം സിനിമ തമിഴിലേക്ക് റീമേയ്ക്ക് ചെയ്യുമ്പോൾ ദിലീപ് ചെയ്ത വേഷം ചെയ്യണമെന്നായിരുന്നത്രെ അർജുൻ സർ സംവിധായകനോട് ആവശ്യപ്പെട്ടത്. പക്ഷെ നായക വേഷം ആണ് അദ്ദേഹത്തിനോട് ചെയ്യാൻ ആവശ്യപ്പെട്ടത് എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം പറഞ്ഞത് മലയാളം തെങ്കാശിപ്പട്ടണം കണ്ടിട്ട് അത് തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോൾ എന്റെ ക്യാരക്ടർ ചെയ്യണമെന്നാണ് അദ്ദേഹം സംവിധായകനോട് ആവശ്യപ്പെട്ടത് എന്നാണ്. ആ ക്യാരക്ടർ അത്രയും ഇഷ്ടമായതുകൊണ്ട് തന്നെ ദിലീപിനെ ഞാൻ ഒരിക്കലും മറക്കില്ല എന്ന് പറഞ്ഞു. എനിക്ക് അത് ഏറെ സന്തോഷമായിരുന്നു.

ജാക്ക് ആൻഡ് ഡാനിയേൽ എന്ന സിനിമയെ സംബന്ധിച്ചടുത്തോളം ചിത്രത്തിനെപ്പറ്റിയുള്ള ചർച്ചകൾ ആരംഭിക്കുമ്പോൾ രണ്ടാമത്തെ ഹീറോ ആയി ഞങ്ങളുടെ മനസിൽ തമിഴിന്റെ ആക്ഷൻ കിങ് അർജുൻ സർ ആയിരുന്നു.  ഇത് അറിഞ്ഞതോടെ ഞാനും ആകെ ത്രില്ലായി. അദ്ദേഹത്തെ മുൻപ് പരിചയമുണ്ടെങ്കിലും അദ്ദേഹത്തോട് ഒരു റോൾ ചെയ്യാൻ വരുമോയെന്ന ധൈര്യമൊന്നും എനിക്ക് ഇല്ലായിരുന്നു. പക്ഷേ എന്നേയും സംവിധായകൻ ജയനേയും ഞെട്ടിച്ചുകൊണ്ടായിരുന്നു പ്രൊഡ്യൂസർ അദ്ദേഹത്തിന്റെ ഡേറ്റുമായി വരവ്. കഥപറയാൻ ചെല്ലാനും അദ്ദേഹത്തിന് കഴിയുന്ന കഥാപാത്രമാണെങ്കിൽ തയാറാണെന്ന് പ്രൊഡ്യൂസർ വന്ന് പറയുകയായിരുന്നു.

ദിലീപ് തുടർന്നു രാജ്യം’ എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് വൈശാഖിൽ നടക്കുന്നുണ്ടായിരുന്നു. അതിനിടക്കാണ് ആദ്യമായി അർജുൻ സാറിനെ പരിചയപ്പെടുന്നത്.  അന്ന് കേരളത്തിൽ നിന്നുള്ള എന്നെപ്പോലെ ഒരു നടനെ അദ്ദേഹം തിരിച്ചറിഞ്ഞു എന്നത് ഏറെ സന്തോഷം തോന്നിയ നിമിഷമായിരുന്നു. എന്നെ കണ്ടപ്പോൾ തന്നെ അദ്ദേഹം ‘ദിലീപ്’ എന്ന് വിളിച്ചു. പക്ഷേ പേര് പറഞ്ഞ് വിളിച്ചത് എനിക്ക് ഷോക്ക് ആയിരുന്നു. അദ്ദേഹത്തിന് എന്നെ അറിയാമെന്നത് എനിക്ക് ശരിക്കും അത്ഭുതമായിരുന്നു. സിനിമയിൽ ജാക്ക് ആയി ഞാനും ഡാനിയൽ എന്ന കഥാപാത്രമായി തമിഴിന്റെ ആക്ഷൻ കിങ് അർജുൻ സാറുമാണ് അഭിനയിക്കുന്നത്.  ജാക്ക് ഡാനിയേൽ എന്നായിരുന്നു എന്റെ കഥാപാത്രത്തിന്റെ പേര്. അതിനിടയിൽ ഞാനാണ് സംവിധായകൻ ജയനോട് ചോദിച്ചത് ഒരാൾ ജാക്കും മറ്റേയാൾ ഡാനിയേലും ആയാലോ എന്ന്. അങ്ങനെയാണ് ജാക്ക് ആൻഡ് ഡാനിയൽ എന്ന് ആക്കിയത്.

ഇപ്പോൾ ഇത്രയും വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോൾ  ഞാൻ ആകെ ത്രില്ലായി ഒപ്പം എന്റെ ഭാഗ്യമായും കാണുന്നു.ആക്ഷൻ കിങ് അർജുൻ എന്നത് അന്നത്തെ പോലെ തന്നെ മെയിന്റെയിൻ ചെയ്യുന്നു. ശരിക്കും നമുക്കെല്ലാവർക്കും മാതൃകയാക്കാൻ തോന്നുന്ന ഒരു വ്യക്തിയാണ് അർജുൻ സർ.

അദ്ദേഹം തുടർന്നു ഒരു സാധാരണ കള്ളനെന്ന് പറഞ്ഞ് ജാക്കിനെ മാറ്റിനിർത്താനാകില്ല. മീശപിരിച്ച് നോക്കിയ വീട്ടിൽ രാത്രി മോഷ്ടിക്കാൻ കയറുന്ന കള്ളൻ മാധവനിൽ നിന്ന് വ്യത്യസ്തനാണ് ജാക്ക് ആൻഡ് ഡാനിയേലിലെ ജാക്ക്.  എന്തുകൊണ്ട് നമ്മൾ ഇതുവരെ ഇങ്ങനെയൊന്നും ചിന്തിച്ചില്ലയെന്ന തോന്നൽ സിനിമ കാണുന്ന പ്രേക്ഷകരിൽ സൃഷ്ടിക്കാൻ കഥാപാത്രത്തിന് കഴിഞ്ഞേക്കും. ദിലീപ് പറഞ്ഞു നിർത്തി.