“ദുൽഖർ സൽമാനും മമ്മൂട്ടിയും” ഇഷ്ട താരങ്ങളെക്കുറിച്ച് വെളിപ്പെടുത്തി സൂപ്പർ താരം ചിയാൻ വിക്രമിന്റെ മകൻ ദ്രുവ്‌ !! താരപുത്രന്റെ തുറന്നുപറച്ചിൽ ആഘോഷമാക്കി ആരാധകർ !!

ഇന്ത്യൻ സൂപ്പർതാരങ്ങൾക്കിടയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുള്ള തെന്നിന്ത്യൻ നടനാണ് ചിയാൻ വിക്രം. അദ്ദേഹവും മകൻ ദ്രുവ് സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. തമിഴ് സിനിമയിലൂടെയാണ് മകൻ അച്ഛന്റെ പാത പിന്തുടരുന്നത്. ചിത്രത്തിന്റെ പ്രചരണാർത്ഥം നടത്തിയ പത്രസമ്മേളനത്തിൽ ഇടയിലാണ് ദ്രുവ് മലയാളത്തിലെ തന്റെ ഇഷ്ടം നടന്മാരെ കുറിച്ച് വെളിപ്പെടുത്തിയത്. അടുത്ത ദിവസം റിലീസിംഗിന് തയ്യാറാവുന്ന ആദിത്യവർമ്മ എന്ന ചിത്രത്തിലാണ് ദ്രുവ് നായകനായെത്തുന്നത്. ഒരുപാട് സമയം മാധ്യമങ്ങൾക്കൊപ്പം ചെലവഴിച്ച ഇരുവരുടേയും പ്രസ് മീറ്റിംഗ് വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയരീതിയിൽ വൈറലായി മാറിയിരിക്കുകയാണ്. മമ്മൂട്ടി ആരാധകർക്ക് ദുൽഖർ ആരാധകരും ഒരുപോലെ ആവേശവും സന്തോഷവും നൽകുന്ന പ്രസ്താവനയാണ് ദ്രുവ് പങ്കുവെച്ചത്. മലയാളത്തിൽ തനിക്ക് ദുൽഖർ സൽമാനെയും മമ്മൂട്ടിയെ വളരെ ഇഷ്ടമാണെന്ന് താരപുത്രൻ തുറന്നു പറയുകയുണ്ടായി. ദ്രുവന്റെ ഈ തുറന്നു പറച്ചിൽ വീഡിയോ സ്റ്റാറ്റസ്സ് ആയി ഇപ്പോൾ വലിയ രീതിയിൽ ഫാൻസ് പേജുകളിൽ പ്രചരിക്കുകയാണ്. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു യുവ താരമാണ് ദുൽക്കർ സൽമാൻ. മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഇതിനോടകം അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു. താരപുത്രന്റെ പ്രസ്താവനയും പ്രസംഗത്തിലെ കൗതുകകരമായ വളരെ മികച്ച നിമിഷങ്ങളും “ആദിത്യ വർമ്മ” എന്ന ചിത്രത്തിന്റെ മാർക്കിന് ഉപകാരപ്പെടും എന്ന് തന്നെയാണ് ഏവരും കരുതുന്നത്. ചിത്രത്തിലെ ട്രെയിലറും ടീസറിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിച്ചത്. തമിഴ്നാട്ടിൽ കേരളത്തിൽ ഒരേപോലെ റിലീസിനെത്തുന്നു ചിത്രം മികച്ച വിജയം നേടുമെന്ന പ്രതീക്ഷയും ഇരുതാരങ്ങളും പങ്കുവച്ചു.