‘ലൂസിഫർ’ തെലുഗു റീമേക്ക് നിർത്തിവെച്ച് ‘ചിരഞ്ജീവി’!!! പകരം മറ്റൊരു ഗ്യാങ്സ്റ്റർ സിനിമ. കാരണം അറിയാൻ സിനിമ ലോകം?

ലൂസിഫര്‍ റീമേക്കിനുള്ള പ്ലാനുകളും അതുസംബന്ധിച്ച് നടത്തിവന്ന ജോലികളും ചിരഞ്‌ജീവി അവസാനിപ്പിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പകരം കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ഒരു ഗാംഗ്‌സ്റ്റര്‍ മൂവിയില്‍ അഭിനയിക്കാനാണ് അദ്ദേഹം  ഒരുങ്ങുന്നത്.

ഇതിനുമുൻപ് മലയാളത്തിലെ മെഗാഹിറ്റ് സിനിമയായ ‘ലൂസിഫര്‍’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുവെന്നും നായകനായി ചിരഞ്‌ജീവി വരുമെന്നുമുള്ള വാര്‍ത്ത ആഹ്ലാദത്തോടെയാണ് മലയാള സിനിമാ പ്രേക്ഷകരും കേട്ടത്. ചിത്രത്തിന്‍റെ അവകാശം ചിരഞ്‌ജീവി വാങ്ങുകയും ചെയ്തു.

ചിത്രത്തിൽ മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയായി ചിരഞ്‌ജീവിയും പൃഥ്വിരാജിന്‍റെ കഥാപാത്രത്തെ പവന്‍ കല്യാണും ടോവിനോ തോമസ് അവതരിപ്പിച്ച കഥാപാത്രമായി രാം ചരണും എത്താനായിരുന്നു പദ്ധതി. എന്നാല്‍ ഇതുസംബന്ധിച്ച എല്ലാ പദ്ധതികളും ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

തുടർന്നാണ് കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ഒരു ഗാംഗ്‌സ്റ്റര്‍ മൂവിയില്‍ അഭിനയിക്കാൻ അദ്ദേഹം ഡേറ്റ് നൽകിയത് മോഹന്‍ലാലിനെ നായകനാക്കി ‘ജനതാ ഗാരേജ്’ എന്ന മെഗാഹിറ്റ് സിനിമ ചെയ്ത സംവിധായകനാണ് കൊരട്ടാല ശിവ.

ചിരഞ്‌ജീവി രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്ന സിനിമയില്‍ തൃഷയായിരിക്കും നായിക.തെലങ്കാനയിലെയും ആന്ധ്രയിലെയും സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ ചിരഞ്‌ജീവി അധോലോക നായകനായാണ് അഭിനയിക്കുന്നത്.മാറ്റിനി എന്‍റര്‍ടെയ്ന്‍‌മെന്‍റാണ് ഇനിയും പേര് നിശ്ചയിച്ചിട്ടില്ലാത്ത സിനിമ നിര്‍മ്മിക്കുന്നത്. രാം ചരണും നിര്‍മ്മാണ പങ്കാളിയാണ്.

മുരളി ഗോപി തിരക്കഥയെഴുതി ആൻറണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ച് 2019 – ൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാള ത്രില്ലർ ചിത്രമാണ് ലൂസിഫർ.  പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന സവിശേഷതയും ഇതിനുണ്ട്. ഈ ചിത്രത്തിൽ മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ പൃഥ്വിരാജ് സുകുമാരൻ, വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.തിരുവനന്തപുരം , എറണാകുളം , കൊല്ലം , ലക്ഷദ്വീപ് , മുംബൈ , ബാംഗ്ലൂർ , റഷ്യ എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. 2018 ഡിസംബർ 13 ന് ആദ്യ ടീസർ പുറത്തിറങ്ങി. 2019 മാർച്ച് 20 രാത്രി 9 മണിയ്ക്ക് ഈ ചിത്രത്തിൻറ്റെ ട്രെയിലർ പുറത്തിറങ്ങി. 2019 മാർച്ച് 28 ന് ലൂസിഫർ തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ബോക്സ്ഓഫീസ് വമ്പൻ  ഹിറ്റ് ആയിരുന്നു.