കമൽ ഹാസന്റേത് വാക്കിന് വ്യെവസ്ഥയില്ലാത്ത !!! നിലപാടിന് വിരുദ്ധമായ പെരുമാറ്റം !!! എന്ന്‌ ചിന്മയി ?

മീടൂ ആരോപണം ഇന്ന് സിനിമാലോകത്ത് ഒരു വർത്തയല്ലാതെ വന്നു. ഒരുകാലത്ത് സിനിമയിൽ സ്ത്രീകൾ നിശ്ശബദ്ധരായിരുന്നു. അവർ അവിടെ സഹനങ്ങൾക്കെതിരെ പ്രതികരിച്ചിരുന്നത് മുഖത്ത് സന്തോഷത്തിന്റെ മൂടുപടം അണിഞ്ഞുകൊണ്ടാണ്. നിലനിൽപ്പും, ജീവിതവും ഓർത്തിട്ട് പലരും പലതും പുറത്തുപറയാതെ സഹിച്ചു. എന്നാൽ ഇന്ന് ആർക്കും അങ്ങനെ നിശ്ശബ്ദരാകേണ്ട ആവശ്യമില്ല, അവർക്ക് ഇന്ന് തങ്ങളുടെ പ്രശ്നങ്ങൾ തുറന്നു പറയാം ഇന്ന് മുഖം നോക്കാതെ പ്രതികരിക്കുന്ന ജനങ്ങൾ സിനിമയെ ആസ്വദിക്കാൻ തുടങ്ങി. അത് ഒരു നല്ല കാഴ്ചപ്പാടുകളുടെ തുടക്കം ആണ്. കലയെ കലയായി കാണുന്ന ഒരു സമൂഹം.

ഇപ്പോൾ വിഷയം ഇതാണ് തെന്നിന്ത്യൻ സിനിമ ഇൻഡസ്ട്രിയിൽ മീറ്റൂ ആരോപണം നേരിടുന്ന നേരിടുന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ കമൽഹാസൻ തന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിലേക്ക് ക്ഷണിച്ചതാണ് വിവാദത്തിനു കാരണം. കവിയെ ക്ഷണിച്ചതും തുടർന്ന് അദ്ദേഹത്തിനെതിരെ ഉള്ള ആരോപണവുമാണ് വിവാദമായിരിക്കുന്നത്. ചിന്മയി ആണ് കമൽ ഹാസനെതിരേ കടുത്ത വിമർശനവും പ്രധിഷേധവും ആയി രംഗത്ത് വന്നത്. ചിന്മയിയുടെ പ്രതിഷേധത്തിന് കാരണം ഇതാണ് ഉലകനായകൻ കമൽ ഹാസൻ മീ ടൂ കാമ്പയിനിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്ന സിനിമാ പ്രവർത്തകരിൽ പ്രമുഖനായിരുന്നു.

പുരോഗമന സമൂഹം എന്ന നിലയിൽ മനസ്സിലാക്കേണ്ടത് സ്ത്രീകളുടെ ആത്മാഭിമാനം പുരുഷൻമാരുടെ കയ്യിലല്ലെന്നും അവകാശത്തിന് വേണ്ടിയുള്ള സ്ത്രീകളുടെ പോരാട്ടത്തിന് പിന്തുണ നൽകണമെന്നും കഴിഞ്ഞ വർഷം കമൽ ഹാസൻ ഒരു പൊതു പരിപാടിയിൽ പറഞ്ഞിരുന്നു. അത് മാത്രമല്ല മീ ടൂ കാമ്പയിൻ ഒരു പുതിയ മുന്നേറ്റമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം അഭിപ്രായം ഉള്ള ഒരു വ്യെക്തി ഇ കാണിച്ച നടപടിയെ എങ്ങനെ വിമർശിക്കാതിരിക്കും എന്നതാണ് ചിന്മയിയുടെ ചോദ്യം.

ചുരുക്കി പറഞ്ഞാൽ പ്രസ്താവനയ്ക്ക് വിരുദ്ധമായ നിലപാട് ആണ് അദ്ദേഹത്തിന്റേത്. വരമുത്തുവിനെ വേദിയിലേക്ക് ക്ഷണിക്കുന്ന നടന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിഷയം കൂടുതൽ വഷളാവുകയായിരുന്നു. വൈരമുത്തുവിന് പുറമെ രജനികാന്ത്, മണിരത്നം എന്നിവരും ചടങ്ങിലെത്തിയിരുന്നു. ഇവിടെ വിവാദം ബാധിക്കുന്നത് കമൽഹാസനെന്ന വ്യക്തിയെയും നടനയെയും രാഷ്ട്രീയ പ്രവർത്തകനെയും ആണ്. കമൽ ഹാസൻ ഇ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ആരോപിച്ച് നിരവധി പേർ സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്തുവന്നു.

നടൻ നാനാപടേക്കറിനെതിരേ തനുശ്രീ ദത്ത രംഗത്ത് വന്നതിന് തൊട്ടുപിന്നാലെ ആണ് ചിൻമയിയിലൂടെ തെന്നിന്ത്യയിലും മീ ടൂ തരംഗം സൃഷ്ടിച്ചു. അത്തരത്തിൽ രാജ്യത്ത് സിനിമാ മേഖലയിലെ തുറന്നുപറച്ചിലിലൂടെ വിവാദമായ വർഷങ്ങളാണ് 2018 – 2019. സ്ത്രീകൾ കലാരംഗത്ത് നേരിടുന്ന ലൈംഗിക അതിക്രമത്തിനെതിരേയുള്ള സ്ത്രീകളുടെ പോരാട്ടമെന്ന പേരിൽ ശ്രദ്ധ നേടിയ മി ടൂ കാമ്പയിൻ സിനിമാരംഗത്ത് മാത്രമല്ല മറ്റ് കലാരംഗങ്ങളിലും സൃഷ്ടിച്ച കോളിളക്കങ്ങൾ വളരെ വലുതായിരുന്നു.