“ബിഗിൽ” തന്നെ കേരളത്തിൽ നമ്പർ വൺ !! സൂപ്പർസ്റ്റാർ രജനീകാന്തിനെയും തല അജിത്ത് കുമാറിനെയും മറികടന്നുകൊണ്ട് ഇളയദളപതി വിജയുടെ ബോക്സ് ഓഫീസ് അഴിഞ്ഞാട്ടം !!

ഇളയദളപതി വിജയ് കേരളത്തിൽ വലിയ തരംഗം തന്നെ സൃഷ്ടിക്കുകയാണ്. സൂപ്പർതാരങ്ങളായ രജനീകാന്തിനും അജിത് കുമാറിന്റെയും റെക്കോഡുകളാണ് വിജയ് തകർത്തു കൊണ്ടിരിക്കുന്നത്. ആരാധകർക്ക് ആവേശമായിദീപാവലി റിലീസായി ഇന്ത്യയൊട്ടാകെ പ്രദർശനത്തിനെത്തിയ ബിഗിൽ എന്ന ചിത്രം കളക്ഷൻ റെക്കോർഡുകൾ അക്കാര്യത്തിൽ പുതിയ റെക്കോർഡുകൾ തന്നെ തീർക്കുകയാണ്. മികച്ച അഭിപ്രായത്തോടെ ചിത്രം മികച്ച പ്രദർശനവിജയം തുടരുകയാണ്. വിജയ് ആരാധകര്‍ കാത്തിരിക്കുന്ന മാസ്സ് സിനിമ ഒക്ടോബര്‍ 25നാണ് റിലീസ് ചെയ്തത്. കേരളത്തില്‍ ആകെ 143 തീയേറ്ററുകളിലായിരുന്നു ‘ബിഗിലി’ന്റെ റിലീസ്. ഒപ്പം അങ്ങേളമിങ്ങോളമുള്ള വിവിധ കേന്ദ്രങ്ങളിലായി 308 ഫാന്‍സ് ഷോകളും നടന്നു. വിലയിരുത്തൽ അനുസരിച്ച് ചിത്രം കേരളത്തിൽ നിന്ന് 148 തിയേറ്ററുകളിൽ നിന്ന് ആദ്യ ദിവസം 4.80 കോടി രൂപയാണ് ബിഗിൽ കളക്ട് ചെയ്തു എന്നാണ് അറിയാൻ കഴിയുന്നത്.കേരളത്തില്‍ 250 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഇനീഷ്യൽ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തു വരുമ്പോൾ വിദേശത്തും സ്വദേശത്തും ബിഗിൽ മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്. എന്നാൽ യുഎസ് പോലുള്ള ചിലയിടങ്ങളിൽ കാർത്തി ചിത്രം കൈദിക്ക് അല്പം മുന്നേറ്റം ബിഗിലിനെക്കാൾ കൂടുതൽ ഉണ്ട്. പല മാർക്കറ്റിലും ബിഗിൽ വലിയ തരംഗമാകുമ്പോൾ കേരളത്തിൽ ചിത്രം മറ്റൊരു അന്യഭാഷാ ചിത്രങ്ങളെക്കാൾ ഒരു പടി മുന്നിലാണ്.

വിജയ് ചിത്രങ്ങൾക്ക് മറ്റ് അന്യഭാഷാ ചിത്രങ്ങളെക്കാൾ കൂടുതൽ സ്വീകാര്യതയാണ് പതിവുപോലെ ഇത്തവണയും ലഭിച്ചിരിക്കുന്നത്.കേരളത്തില്‍ ആദ്യ ദിനം 308 ഫാന്‍സ് ഷോകളും ഉണ്ടായിരുന്നു. തമിഴ്നാട്ടില്‍ ഏകദേശം 700 സ്ക്രീനുകളിലും, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ 650 ലും, കര്‍ണാടകയില്‍ 400 ലും, നോര്‍ത്ത് ഇന്ത്യയില്‍ 250 സ്ക്രീനുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തി. ചിത്രം മികച്ച അഭിപ്രായം നേടി പ്രദർശനവിജയം തുടരുമ്പോൾ ആരാധകർക്ക് ഏറെ ആവേശം നൽകുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വശത്തെക്കുറിച്ച് വന്നുകൊണ്ടിരിക്കുന്നത്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ചിത്രം 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.