39 തീയറ്ററുകളിൽ 150’ൽ കൂടുതൽ ദിവസം ആ സിനിമയുടെ ഷോ തുടർന്നിരുന്നു!!! ഇത് ആദ്യമായല്ല ‘മമ്മൂട്ടി’ ചിത്രം കുടുംബ പ്രേക്ഷകർ, നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നത്…


അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ പേരുപോലുമില്ലാത്ത കഥാപാത്രമായാണ് മമ്മൂട്ടിയുടെ അരങ്ങേറ്റം. പക്ഷെ മമ്മൂട്ടിയുടെ അനുഭവങ്ങളൊന്നും പാളിച്ചകളായിരുന്നില്ല എന്ന് കാലം തെളിയിച്ചു, നിമിത്തമായത് “ന്യൂ ഡൽഹി” . 17 ദിവസം കൊണ്ട് സിനിമ പൂര്‍ത്തിയാക്കി. 29 ലക്ഷം രൂപയായിരുന്നു ചിത്രത്തിന്‍റെ മൊത്തം നിര്‍മ്മാണച്ചെലവ്. പിന്നീട് നടന്നത് ചരിത്രം.

കാലചക്രം എന്ന സിനിമയിൽ ഒരു കടത്ത് കാരന്റെ വേഷത്തിൽ ആണ് മമ്മൂട്ടി ആദ്യമായി ക്യാമെറയ്ക്കു മുന്നിൽ സംഭാഷണമുള്ള ഒരു കഥാപാത്രമായി വരുന്നത്. ഹണി മജ്ഞുധാറിന്റെ കഥയിൽ ശ്രീകുമാരൻ തമ്പി തിരക്കഥയും സംഭാഷണവും രചിച്ച കെ നാരായണൻ സംവിധാനം ചെയ്ത സിനിമയാണ് കാലചക്രം , എ രഘു നാഥ് ആണ് ചിത്രം നിർമ്മിച്ചത്. നസീറും ജയഭാരതയുമായിരുന്നു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ഇ സിനിമയിൽ നസീർ അവതരിപ്പിച്ചിരുന്ന കടത്തുകാരൻ കഥയിൽ പ്രണയിനിയുമായീ ഒളിച്ചു പോകുന്ന സമയത്ത് പകരം കടത്തുകാരൻ ആയീ വരുന്നതാണ് മമ്മൂട്ടി. അ സിനിമയിൽ നസീർ മമ്മൂട്ടിയോടു ചോദിക്കുന്ന ചോദ്യമാണ് ” എനിക്ക് പകരം വന്ന ആളാണെല്ലേ ” ശരിക്കും അറം പറ്റിയ വാക്ക് എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാം.

കുടുംബപ്രേക്ഷകരുടെ   നായകനായിരുന്നു മമ്മൂട്ടി. കാരണം അവരെ പിണക്കിയ സിനിമകളൊന്നും മമ്മൂട്ടി ചെയ്തിട്ടില്ല. അതിന്റെ തെളിവാണ് മമ്മൂട്ടിച്ചിത്രങ്ങള്‍ക്ക് കൂടുതലും കുടുംബ പ്രേക്ഷകർ വന്നിരുന്നത്.

മറ്റൊരു ചിത്രം ഹിറ്റ്ലർ ആണ്. കുടുംബങ്ങള്‍ ആഘോഷമാക്കിയ മറ്റൊരു മമ്മൂട്ടി സിനിമ. 39 പ്രധാന കേന്ദ്രങ്ങളില്‍ 150 ദിവസം തുടര്‍ച്ചയായി റഗുലര്‍ ഷോ പ്രദര്‍ശിപ്പിച്ച ഹിറ്റ്‌ലര്‍ സിദ്ദിക്ക് ഒറ്റയ്ക്ക് സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു; എന്നൊരു പ്രേത്യേകതയും ഹിറ്റ്ലറിനുണ്ട്. അന്ന് 59 ബി ക്ലാസ് തിയേറ്ററുകളില്‍ 100 ദിവസം തകര്‍ത്തോടി ഹിറ്റ്‌ലര്‍ മാത്രമല്ല മാധവന്‍‌കുട്ടിയെന്ന വല്യേട്ടനെ അഞ്ച് പെങ്ങന്‍‌മാരേക്കാള്‍i കൂടുതല്‍ സ്നേഹിച്ചത് കേരളത്തിലെ സഹോദരിമാരായിരുന്നു.അതായിരുന്നു ഹിറ്റ്ലർ മാധവൻ കുട്ടി.

തിയേറ്ററുകളില്‍ 100 ദിവസം റഗുലര്‍ ഷോ കളിച്ച പപ്പയുടെ സ്വന്തം അപ്പൂസ് ഫാസില്‍ എന്ന ആ സംവിധായകന്‍റെ മാജിക്കില്‍ കുടുംബപ്രേക്ഷകര്‍ നെഞ്ചേറ്റിയ മറ്റൊരു ചിത്രമായിരുന്നു. അന്ന് മമ്മൂട്ടിയുടെ    മനസിടറിയപ്പോഴും കണ്ണ് നനഞ്ഞപ്പോഴും  കേരളക്കര യിലെ കുടുംബങ്ങൾ ഒന്നാകെ ഒപ്പം ഉണ്ടായിരുന്നു.  ‘പപ്പയുടെ സ്വന്തം അപ്പൂസ്’ എന്ന സിനിമ ഇൻഡസ്ട്രിയൽ   വന്‍ ഹിറ്റാക്കിയതും കുടുംബ പ്രേക്ഷകർ തന്നെ ആയിരുന്നു.  കുടുംബങ്ങളില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നത് മമ്മൂട്ടിയുടെ വ്യത്യസ്തവും  ആഘോഷമാകുന്നതുമായ സിനിമകള്‍ക്കായാണ്. ഇത്തരം കുടുംബ ചിത്രങ്ങൾക്കാണ് മമ്മൂട്ടി പ്രാധാന്യം നൽകുന്നതും. നടൻ തിലകൻ ഒരഭിമുഖത്തിൽ താനും മമ്മൂട്ടിയും തമ്മിൽ ഒന്നിച്ച് അഭിനയിച്ച ഒരു ഷൂട്ടിംഗ് സെറ്റിലെ സംഭവം വിവരിക്കുകയുണ്ടായീ അതിൽ ഒരു മികച്ച കഥാപാത്രത്തിനെ ലഭിക്കാത്ത വേളയിൽ ദുഖിതനായ മമ്മൂട്ടിയോടു ഇങ്ങനെ പറഞ്ഞു “അടുത്ത പത്ത് വർഷം നിങ്ങൾ ഇല്ലാതെ മലയാള സിനിമ ഇല്ല” എന്ന്. അത് അന്വേര്ത്ഥമായതു പക്ഷെ പത്ത് വർഷമല്ല പറയുവാണെങ്കിൽ ഇന്നേക്ക് മൂന്നു പതിറ്റാണ്ടായീ.