”ഇക്കാ ഞാനും വന്നോട്ടെ, ചാടിവാടാ മോനെ” !!! ആരാധകന് ചുംബനത്തില്‍ പൊതിഞ്ഞ സെല്‍ഫി സമ്മാനിച്ച് ആസിഫ് അലി

യുവതാര നിരയില്‍ മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളാണ് ആസിഫ് അലി. വില്ലനായി മലയാള സിനിമയിലേക്ക് കടന്ന് വന്ന് ഒടുവില്ഡ നായകനായും സഹനടനായും തിളങ്ങി ആരാധകരുടെ പ്രീതി വളരെ പെട്ടെന്ന് നേടിയെടുത്ത നടനാണ് ആസിഫ് അലി. ശ്യാമ പ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫ് മലയാളസിനിമയിലേക്ക് കാലെടുത്ത് വച്ചത്. സമീപകാലത്ത് മികച്ച ഒരു നായകനായി തന്റെ പൊസിഷന്‍ മലയാള സിനിമയില്‍ നില നിര്‍ത്തുമ്പോഴും കഥാപാത്രങ്ങള്‍ അത് വില്ലന്‍ ആയാലും അതിഥി വേഷം ആയാലും ഒരു മടിയും കൂടാതെ ഏറ്റെടുത്ത് സൂപ്പര്‍ഹിറ്റാക്കുന്ന ഒരു താരമാണ് ആസിഫ് അലി. അതുകൊണ്ട് തന്നെ ആരാധകര്‍ക്ക് ഈ താരത്തെ വളരെയേറ ഇഷ്ടവുമാണ്.

അരുണ്‍ കുമാര്‍ അരവിന്ദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അണ്ടര്‍ വേള്‍ഡ് ആണ് താരത്തിന്റെ പുറത്തിറങ്ങിയ ഏറ്റും പുതിയ ചിത്രം. ചിത്രം ഒരു മാസ്സ്, ആക്ഷന്‍, ത്രില്ലെര്‍ വിഭാഗത്തില്‍ പെടുന്നതാണ്. ഫര്‍ഹാന്‍ ഫാസില്‍, ലാല്‍ jr, മുകേഷ് എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെ വന്ന ഒരു വീഡിയോ ആണ് ആസിഫ് ആരാധകരില്‍ ആവേശമുണര്‍ത്തുന്നത്. മാള്‍ ഓഫ് ട്രാവന്‍കൂറില്‍ അണ്ടര്‍വേള്‍ഡ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലെ വീഡിയോ ആണ് വൈറലായത്. സദസ്സില്‍ നിന്ന ഒരു ആരാധകന്‍ ആസിഫ് ഇക്ക എന്ന് നീട്ടിവിളിച്ചു. സ്റ്റേജിലേക്ക് ചാടി വരാനും കൂടെനിന്ന് സെല്‍ഫിയെടുത്ത് ഒരു സ്‌നേഹ ചുംബനവും നല്‍കിയാണ് ആരാധകനെ താരം തിരികെയച്ചത്.