ബിനീഷ് ബാസ്റ്റിനോട്‌ മാപ്പു പറഞ്ഞ് സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ !! തന്റെ അടുത്ത ചിത്രത്തിൽ ബിനീഷിന് ഒരു വേഷം ഉണ്ടായിരുന്നു എന്നും വെളിപ്പെടുത്തിക്കൊണ്ട് അനിൽ രംഗത്ത് !!

ദേശീയ അവാർഡ് ജേതാവ് അനിൽ രാധാകൃഷ്ണൻ മേനോൻ ആണ് ഇന്നലെ രാത്രി മുതൽ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നത്.
തന്റെ സിനിമകളിൽ ചാൻസ് ചോദിച്ചു വന്ന ഒരു മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാൻ തനിക്ക് താല്പര്യമില്ല, അതിന് പറ്റില്ല എന്ന് സംവിധായകൻ രാധാകൃഷ്ണമേനോൻ പറഞ്ഞു എന്ന് ആരോപിച്ച് യുവനടൻ ബിനീഷ് ബാസ്റ്റിൻ വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. നോർത്ത് 24 കാതം, സപ്തമ ശ്രീ തസ്കര തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് അനിൽ രാധാകൃഷ്ണൻ മേനോൻ. ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളത്തിലും തമിഴിലുമായി പ്രേക്ഷകര്ക്ക് സുപരിചിതനാണ് ബിനീഷ് ബാസ്റ്റിൻ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും തമിഴ് സുപ്രഭാതം വിജയുടെ ‘തെറി’ എന്ന സിനിമയിലെ വേഷമാണ് ബിനീഷിന്റെ കരിയറിനെ മാറ്റിമറിച്ചത്. പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ യൂണിയൻ മാഗസിൻ റിലീസിംഗിന് വേണ്ടി നടത്തിയ പരിപാടിയിലാണ് സംഭവങ്ങൾ അരങ്ങേറിയത്. എന്നാൽ സംഭവത്തിൽ തന്റെ നിരപരാധിത്വം തുറന്നു പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അനിൽ രാധാകൃഷ്ണൻ. മനോരമ ഓൺലൈനാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കോളേജ് പരിപാടികളിൽ പങ്കെടുക്കാൻ പൊതുവേ താല്പര്യം ഇല്ലാത്ത ആളാണ് താനെന്നും ചടങ്ങിൽ പങ്കെടുക്കാൻ കോളേജിലെ വിദ്യാർഥികൾ തന്നെ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് താൻ അതിന് തയ്യാറായതെന്നും അനിൽ പറയുന്നു. ഇങ്ങനെയുള്ള പരിപാടികളിൽ താൻ പ്രതിഫലം മേടിക്കാറില്ല, എന്നാൽ അടുത്തദിവസം സംഘാടകർ തന്നെ വിളിച്ചു ബിനീഷിനെ അറിയാമോ എന്ന് ചോദിച്ചു അദ്ദേഹം ഈ പരിപാടിക്ക് ഉണ്ടാകുമെന്ന് പറഞ്ഞു, ബിനീഷിനെ പോലുള്ള ഒരാൾ ഉള്ളപ്പോൾ താൻ വരില്ല എന്ന് അപ്പോൾ തന്നെ അവരോട് പറഞ്ഞിരുന്നു, കാരണം ബിനീഷിനെ എല്ലാവർക്കും വലിയ ഇഷ്ടമാണ്. ഏറെ ആരാധകരുള്ള അദ്ദേഹം പങ്കെടുക്കുന്ന വേദി താൻ അർഹിക്കുന്നില്ല എന്നതാണ് അതിനു കാരണം.

എന്നാൽ അവസാന നിമിഷം ബിനീഷിനെ പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റി എന്നും മാഗസിൻ പ്രകാശനം ചെയ്യാൻ വരണമെന്നും വിദ്യാർഥികൾ തന്നെ നിർബന്ധിച്ചു. പക്ഷേ താൻ പ്രസംഗിച്ചു കൊണ്ടിരുന്നപ്പോൾ ബിനീഷ് വേദിയിൽ കയറി വരികയായിരുന്നു എന്താണ് പ്രശ്നം എന്ന് അപ്പോൾ മനസ്സിലായില്ല. ബിനീഷിന് കയ്യടി കൊടുക്കാൻ താൻ തന്നെയാണ് വിദ്യാർത്ഥികളോട് പറഞ്ഞത്. ബിനീഷ് നോട് കസേരയിൽ ഇരിക്കാനും താൻ ആവശ്യപ്പെട്ടു.

ബിനീഷുമായി തനിക്ക് യാതൊരു പ്രശ്നങ്ങളില്ലെന്നും ഞങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നു എന്നും ഇപ്പോൾ അദ്ദേഹത്തിന് എന്തുപറ്റിയെന്ന് അറിയില്ല എന്നും അനിൽ രാധാകൃഷ്ണ മേനോൻ വ്യക്തമാക്കി. തന്റെ അടുത്ത ചിത്രത്തിൽ ബിനീഷിനെ ഒരു കഥാപാത്രം താൻ എഴുതി വെച്ചിരുന്നു എന്നും പ്രശ്നങ്ങളുടെ പരിഹാരത്തിനായി ഇനി ബിനീഷ് നോട് ഞാൻ മാപ്പ് പറയണം എങ്കിൽ അതിനും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാംകിട രണ്ടാംകിട എന്നിൽ വിശ്വസിക്കുന്ന ആളല്ല താനെന്നും ജാതി മതം നോക്കി ആളുകളെ വേർതിരിക്കുന്ന അനു രാധാകൃഷ്ണ മേനോൻ. തുറന്നുപറഞ്ഞു.