മലയാള സിനിമയിൽ ഒരു കാലത്ത് വില്ലനായും സ്വഭാവനടനായും തിളങ്ങിയാ ബാബു നമ്പൂതിരി. ഇന്ന് വെറുമൊരു ഒരു സിനിമ നടൻ മാത്രമല്ല ; പൂജാരിയും…

ബാബു നമ്പൂതിരി എന്ന കെ.എൻ നീലകണ്‌‌ഠൻ നമ്പൂതിരിയെ അറിയാത്തവർ ആയി മലയാളത്തിൽ ആരുമുണ്ടെന്നു തോന്നുന്നില്ല. മലയാള സിനിമയെ നെഞ്ചോട് ചേർത്തിരിക്കുന്ന എല്ലാ സിനിമ പ്രേമികൾക്കും ഇദ്ദേഹം സുപരിചിതനാണ്. ബാബു നമ്പൂതിരി എന്ന പേര് കേൾക്കുമ്പോൾ തന്നെ ഒരുപക്ഷെ നിങ്ങൾക്ക്  ഓർമ്മ വരിക തൂവാനത്തുമ്പിയിലെ തങ്ങളെയാണ്,  ശരിയല്ലേ അതെ കാരണം ആ കഥാപാത്രം അത്രമേൽ മലയാളിയുടെ മനസിൽ പതിഞ്ഞ അഭിനയ മുഹൂർത്തങ്ങളിലൂടെ കടന്നുപോയ കഥാപാത്രം ആണ്.  അതിനു  പിന്നിലോ  ബാബു നമ്പൂതിരി എന്ന കെ.എൻ നീലകണ്‌‌ഠൻ നമ്പൂതിരിയുടെ അഭിനയവഴക്കവും.  കഥാപാത്രം ആവശ്യപ്പെടുന്ന ശരീരഭാഷ ഡയലോഗ് പ്രസന്റേഷനിലൂടെയും  മൈന്യൂട്ടായ ആംഗിക ചലനങ്ങളിലൂടെയും അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ  നടന രീതി അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്. അതിന്റ തെളിവ് എന്നവണ്ണമാണ്  തൂവാനത്തുമ്പികൾക്ക് ശേഷവും നിരവധി കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ നിറസാന്നിധ്യമാകാൻ അദ്ദേഹത്തിന് കഴിഞ്ഞത്.  അദ്ദേഹം മലയാള സിനിമയുടെ നിറ സാന്നിധ്യമായിട്ട്, കൃത്യമായി പറഞ്ഞാൽ 38 വർഷം 214 സിനിമ.

പ്രത്യക്ഷത്തിൽ നമ്മൾ കാണുന്ന സിനിമാനടൻ എന്നതിലുപരി ബാബു നമ്പൂതിരിക്ക് സ്വന്തം നാട്ടുകാർക്കിടയിൽ മറ്റൊരു പരിവേഷം കൂടിയുണ്ട്. വലിയ തിരുമേനി അഥവാ ക്ഷേത്രപൂജാരി എന്ന പരിവേഷം. ഏതെങ്കിലുമൊരു സിനിമയിൽ അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രത്തോടുള്ള സ്‌നേഹം കൊണ്ടു വിളിക്കുന്നതല്ല അത്. യഥാർത്ഥത്തിൽ ഒരു ‘വലിയ തിരുമേനി’ തന്നെയാണ് ബാബു നമ്പൂതിരി…കോട്ടയം കുറവിലങ്ങാടിനടുത്ത് മണ്ണനയ്‌ക്കാട് വലിയപാറചിറയിൽ ഗണപതി ക്ഷേത്രത്തിൽ എത്തിയാൽ പൂജാരിയായ ബാബു നമ്പൂതിരിയെ കാണാം. എന്നാൽ എന്നും അതിന് കഴിയില്ല കേട്ടോ, 300 വർഷം പഴക്കമുള്ള ഈ കുടുംബക്ഷേത്രത്തിലെ പ്രധാന ശാന്തിക്കാരന് അസൗകര്യം വരുമ്പോൾ മാത്രമാണ് ബാബു നമ്പൂതിരി വലിയ തിരുമേനിയാവുക. ഒറ്റയട, ഷോഡശദ്രവ്യഗണപതി ഹോമം, 108 കുടം അഭിഷേകം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്.

തന്റെ ക്ഷേത്ര ജീവിതവുമായി പറഞ്ഞിരുന്ന അദ്ദേഹം ഓർമ്മകളിലേക്ക് പോയത് പെട്ടന്നായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് – ‘സ്കൂളിൽ പഠിക്കുമ്പോൾ മുതൽ പൂജാ വിധികൾ അറിയാം. ശാന്തിക്കാരന് അസൗകര്യം വന്നാൽ ആ നിമിഷം ചുമതല ഏറ്റെടുക്കും. അതെന്റെ കർമ്മമാണ്. നിത്യപൂജയുള്ള ക്ഷേത്രമാണ്. നമ്പൂതിരി സമുദായത്തിൽ ശാന്തിപ്പണി അറിയുന്നവർ ഇപ്പോൾ കുറവാണ്. പുതിയ തലമുറയ്‌ക്ക് താൽപര്യവുമില്ല’-ബാബു നമ്പൂതിരി പറഞ്ഞു നിർത്തി. ഒരു മാധ്യമത്തിന്  നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സിനിമയ്‌ക്ക് പുറത്തും അകത്തുമുള്ള തന്റെ വിശേഷങ്ങൾ അദ്ദേഹം പങ്കുവച്ചത്.

1981ൽ നാടകത്തിന്‌ സംസ്‌ഥാന അവാർഡു് ലഭിച്ച അദ്ദേഹം സിനിമയിലും നാടകത്തിലും സജീവമാവുമുമ്പ് കോട്ടയം സി. എം. എസ്. കോളേജിലും കുറവിലങ്ങാട് ദേവമാതാ കോളേജിലും  രസതന്ത്രം അധ്യാപകനായിരുന്നു.