“ഇന്ത്യയിലെ മികച്ച നടന്മാർ ഇവരാണ്…” കമലഹാസന്റെ തുറന്നുപറച്ചിൽ ശ്രദ്ധേയമാകുന്നു !! മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരവും ലിസ്റ്റിൽ !!

ഇന്ത്യൻ ഇതിഹാസം കമലഹാസൻ തന്റെ ഇഷ്ടം താരങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കയാണ്. ഇന്ത്യയിലെ മികച്ച നടൻമാർ ആരൊക്കെയാണെന്ന് മനസ്സുതുറന്ന കമലഹാസനെ പ്രതികരണം. സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏതൊരു മലയാളിയും തങ്ങളുടെ ഇഷ്ട താരങ്ങൾ ആ പട്ടികയിൽ ഉണ്ടോ എന്നാണ് നോക്കുക സാധാരണമാണ്.
എന്നാൽ കമലഹാസന്റെ ലിസ്റ്റിൽ ഉൾപ്പെട്ട മലയാളി നടൻ എന്ന് അറിഞ്ഞപ്പോൾ അക്ഷരാർഥത്തിൽ പ്രേക്ഷകർ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. മോഹൻലാൽ മമ്മൂട്ടി എന്ന ഇരുവരുടെയും പേരുകളാണ് സാധാരണയായി ദേശീയ തലങ്ങളിൽ ഉയർന്ന കേൾക്കാറുള്ളത്. നാല് പതിറ്റാണ്ടുകൾ സിനിമാ ലോകത്ത് സജീവമായി തന്നെ നിലകൊള്ളുന്ന കമലഹാസൻ മോഹൻലാൽ, മമ്മൂട്ടി തുടങ്ങി
സീനിയർ താരങ്ങളുടെ പേര് പറയുന്നതിന് പകരം മലയാളത്തിലെ ഒരു യുവ നടനെയാണ്
ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളായി അദ്ദേഹം വിലയിരുത്തിയത്. നവാസുദ്ദീൻ സിദ്ദിഖി, ശശാങ്ക് അറോറ തുടങ്ങിയ ഇതിഹാസ താരങ്ങൾക്കൊപ്പം ഫഹദ് ഫാസിലിന്റെ പേരാണ് കമലഹാസൻ ഉൾപ്പെടുത്തിയത്. അദ്ദേഹത്തിന്റെ അറുപത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുന്ന പരിപാടിയിലാണ് പ്രേക്ഷകരിൽ വളരെ കൗതുകം തോന്നിക്കുന്ന ഇത്തരത്തിലുള്ള ഒരു വിശദീകരണം അദ്ദേഹം നടത്തിയത്. മലയാളത്തിലെ യുവതാരനിരയിൽ ഏറ്റവും ശ്രദ്ധേയനായ താരമാണ് ഫഹദ് ഫാസിൽ. അഭിനയം കൊണ്ടും തിരഞ്ഞെടുക്കുന്ന സിനിമകളുടെ പ്രമേയം കൊണ്ടും ഫഹദ് മറ്റുള്ള നടന്മാരിൽ നിന്നും വ്യത്യസ്തനായി നിലകൊള്ളുന്നു.

കമലഹാസന്റെ ഈ തുറന്നു പറച്ചിൽ ദേശീയതലത്തിൽ ഫഹദ് ഫാസിലിനെ ഏറെ ശ്രദ്ധേയനാക്കിയിരിക്കുകയാണ്. വീട്ടിൽ നടന്ന ആഘോഷത്തിന് ശേഷം അദ്ദേഹം പൊതുചടങ്ങിൽ സ്വാതന്ത്ര്യസമരസേനാനി കൂടിയായിരുന്നു തന്റെ പിതാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുകയും തുടർന്ന് തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ കുറിച്ച് വിശദമായി പ്രസംഗിക്കുകയും ചെയ്തിരുന്നു. മലയാളി പ്രേക്ഷകർക്ക് ഏറെ ആവേശം നൽകുന്ന പ്രതികരണമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.
മലയാള സിനിമയിലെ യുവതാരങ്ങൾ ഏറ്റവും പ്രതീക്ഷയുള്ള താരമായ ഫഹദ് അന്യഭാഷകളിൽ അത്ര സജീവമല്ല. എങ്കിലും ഇന്ത്യൻ സിനിമയിലെ പ്രധാനപ്പെട്ട നടന്മാരുടെ കൂടെ ഈ യുവതാരത്തിന്റെ പേര് കൂടി ചേർക്കപ്പെടുമ്പോൾ അത് അദ്ദേഹത്തിന് വലിയൊരു അംഗീകാരമാണ്.