“ഈ സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഞാൻ ഉറച്ച ഒരു തീരുമാനമെടുത്തു… എനിക്കും ഒരു സൈനികനായി തീരണം” എടക്കാട് ബറ്റാലിയൻ06നെക്കുറിച്ച് യുവാവ് പറഞ്ഞ വീഡിയോ വൈറലാവുന്നു !!. #video #viral

“എന്റെ പേര് നിതിൻ ജീവിതത്തിൽ ഇതുവരെ എന്താവണം എങ്ങനെയാവണമെന്ന് ആഗ്രഹം ഇല്ലാതെ നടന്ന ആളാണ് ഞാൻ. ഇന്നലത്തെ ഒരു ദിവസത്തോട്കൂടി എന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റം അത് വളരെ വലുതാണ്. കാരണം എടക്കാട് ബറ്റാലിയൻ എന്ന മൂവി,ആ പടത്തിലൂടെ എനിക്കുണ്ടായ അനുഭവം വളരെ വലുതാണ് ഒരു പട്ടാളക്കാരൻ എങ്ങനെ ആയിരിക്കണം നാട്ടിലും വീട്ടിലും രാജ്യത്തും എങ്ങനെ ആയിരിക്കണം എന്ന് വ്യക്തമായി കാണിച്ചു തരുന്ന ഒരു സിനിമയാണ് എടക്കാട് ബറ്റാലിയൻ.ആ പടത്തോടുകൂടി എനിക്ക് നിശ്ചിതമായ ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞു. ഉറച്ച ഒരു തീരുമാനം എന്ന് വേണമെങ്കിൽ അതിനെ പറയാം അതെനിക്ക് എടുക്കാൻ കഴിഞ്ഞത് ഈ പടത്തിലൂടെയാണ്. കാരണം ഒരു സൈനികൻ ആയിത്തീരണം, അതെന്റെ ഏറ്റവും വലിയ ആഗ്രഹം ആയി തീർന്നത്, ആഗ്രഹം ഉണ്ടായിരുന്നു… പക്ഷേ അതിന് ഒരു ഈടും ഉറപ്പും നൽകിയത് ഈ പടമാണ്. ഈ പടത്തെ ഒരു ഫാമിലി മൂവി എന്ന നിലയിൽ ആരും കാണരുത് രാജ്യസ്നേഹം അത് മനസ്സിൽ വച്ചുകൊണ്ട് പടം കാണുക അപ്പോൾ നിങ്ങളിൽ പലരിലും പല മാറ്റങ്ങളും ഉണ്ടാക്കും അപ്പോൾ എനിക്ക് ഉണ്ടായതുപോലെയുള്ള അനുഭവം പലരിലും ഉണ്ടാവും. ഒരു ലക്ഷ്യവും ഇല്ലായിരുന്ന എനിക്ക് കൃത്യമായ ഒരു ലക്ഷ്യം കണ്ടെത്തി തരുന്നത് എടക്കാട് ബറ്റാലിയൻ എന്ന സിനിമയാണ് ഞാൻ കുറച്ചു പറയും”. ടോവിനോ നായകനായി അഭിനയിച്ച എടക്കാട് ബറ്റാലിയൻ06 എന്ന സിനിമ കണ്ടിട്ട് പ്രചോദിതനായ ഒരു യുവാവിന്റെ വാക്കുകളാണിത്. ഈ ചിത്രം എത്രത്തോളം യുവ ജനങ്ങളെ സ്വാധീനിക്കുന്നുണ്ട് എന്നതിന് ഇതിലും വലിയ ഉദാഹരണം ആർക്കും കണ്ടെത്താൻ കഴിയുകയില്ല.

ചിത്രം കണ്ടിറങ്ങുന്ന പലരും ചിത്രത്തെക്കുറിച്ച് അതിവൈകാരികമായി പ്രതികരിക്കുന്നത് പലതവണ കേരള ജനത സാക്ഷ്യംവഹിച്ചതാണ്. എന്നാൽ ഒരു ചെറുപ്പക്കാരന്, ജീവിതത്തിൽ പ്രത്യേകിച്ച് ലക്ഷ്യമില്ലാത്ത ഒരു ചെറുപ്പക്കാരന് ഈ സിനിമ കണ്ടു കഴിഞ്ഞപ്പോൾ തനിക്ക് രാജ്യത്തിനുവേണ്ടി സേവനം അനുഷ്ഠിക്കുന്ന ഒരു സൈനികനായി മാറണം നാടിനും സമൂഹത്തിനും മാതൃകയായി വളർന്നു വരണം എന്ന സുപ്രധാനമായ തീരുമാനങ്ങൾ എടുക്കുവാൻ ഈ ചിത്രം സ്വാധീനിച്ചിട്ടുണ്ട് എങ്കിൽ അവിടെയാണ് ഈ സിനിമ വളരെ വലിയ വിജയമാവുന്നത്. രാജ്യത്തിനു വേണ്ടി ഊർജ്ജസ്വലമായി പ്രവർത്തിക്കാൻ യുവാക്കളെ ശക്തമാക്കാൻ സർക്കാരുകൾ നിലവിൽ നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത് കാരണം ഒരു രാജ്യം സുസ്ഥിരമായി നിലനിൽക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം രാജ്യസ്നേഹം ഓരോരുത്തരും ഉണ്ടാവുക എന്നതാണ്. ഒരു വ്യക്തിയുടെ ജീവിതത്തെ നന്മയിലേക്ക് മാറ്റിമറിക്കുന്നതിന് എടക്കാട് ബറ്റാലിയൻ06 എന്ന ചിത്രം എത്രത്തോളം വലിയ സ്വാധീനം ചെലുത്തുമെന്ന് നിതിൻ എന്ന ചെറുപ്പക്കാരൻ വളരെ വലിയ ഉദാഹരണമാണ്.