നടനവിസ്മയം മോഹൻലാലും ആക്ഷൻ ഇതിഹാസം ജാക്കി ചാനും ഒന്നിക്കുന്ന ആ ചരിത്ര ചിത്രം സംഭവിക്കുമോ ?? പ്രേക്ഷകർക്ക് ഉറ്റുനോക്കുന്ന”നായര്‍ സാന്റെ” ഭാവി എന്ത് ??

മലയാളികളുടെ സ്വകാര്യ അഹങ്കാരം നടനവിസ്മയം മോഹൻലാലും ലോക ഇതിഹാസതാരം ജാക്കി ചാനും ഒരുമിക്കുന്ന ഒരു ചിത്രം. ഏതൊരു മലയാളി പ്രേക്ഷകന്റെയും സ്വപ്ന ചിത്രമാണിത്. ഈ സ്വപ്നത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഒരുപാട് മുൻപേ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് മോഹൻലാലും ജാക്കി ചാനും ഒത്തുള്ള ഒരു ചിത്രത്തിനെ കുറിച്ചുള്ള ആദ്യ റിപ്പോർട്ടുകൾ പുറത്ത് വന്നത്. അതിനുശേഷം പിന്നീട് ഒരു സൂചനകളും ചിത്രത്തെക്കുറിച്ച് ലഭിക്കുകയുണ്ടായില്ല. 2017ൽ ചില മാധ്യമങ്ങൾ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ആ ചിത്രത്തെപ്പറ്റി വലിയ സൂചനകൾ നൽകിയിരുന്നു. ഇരു ഇതിഹാസ താരങ്ങളും ഒരുമിക്കുന്ന ചിത്രം യാഥാർത്ഥ്യത്തിലേക്ക് എന്ന വാർത്ത സജീവമായിരുന്നു. കണ്ണേ മടങ്ങുക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആല്‍ബര്‍ട്ട് ആന്‍റണിയാണ് ഇരുവരേയും ഒരുമിപ്പിച്ച് കൊണ്ട് ചിത്രം ഒരുക്കുന്നതെന്നും. ‘നായര്‍ സാന്‍’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നതെന്നും തരത്തിലുള്ള വലിയ പ്രതീക്ഷ ഉണർത്തുന്ന വാർത്തകൾ സമൂഹ മാധ്യമങ്ങൾ നിറഞ്ഞുനിന്നിരുന്നു. ചിത്രത്തിലെ കഥയെ പറ്റിയും വിശദമായ സൂചനകൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെയുള്ള സമരങ്ങള്‍ക്ക് ജപ്പാനില്‍ നിന്ന് നേതൃത്വം നല്‍കിയ ശക്തനായ പോരാളിയുടെ കഥാപാത്രമായി മോഹൻലാൽ ചിത്രത്തിൽ എത്തുമെന്നും ജപ്പാനിലെ അയോധന കലകളുടെ ആചാര്യനായാണ് ജാക്കി ചാൻ വേഷമിടും എന്നായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തമായി പ്രചരിച്ചത്.

2008 ലാണ് നായര്‍ സാന്‍ ആദ്യം ചെയ്യാനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ രണ്ടു താരങ്ങളുടെയും ഡേറ്റ് ചേരാത്തത് കാരണം ചിത്രം മുടങ്ങുകയായിരുന്നു. പിന്നീട് പുലിമുരുകൻ ചൈനീസ് ജാപ്പനീസ് ഭാഷകളിൽ റിലീസ് ചെയ്തതോടെ താരത്തിന് മാർക്കറ്റ് അന്താരാഷ്ട്രതലത്തിൽ വലിയ ചർച്ചയാവുകയും ഇതേതുടർന്ന് ജാക്കി ചാനുമൊത്തുള്ള സിനിമയുടെ ചർച്ചകൾ സജീവമായി. എന്നാൽ വ്യക്തമായ കാരണങ്ങളൊന്നും കൂടാതെ എന്ന ചിത്രത്തെ പറ്റിയുള്ള പ്രതീക്ഷകൾ പെട്ടെന്ന് തന്നെ അസ്തമിക്കുകയും ചെയ്തു. ലോക മലയാളി പ്രേക്ഷകർ ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഒരു പ്രൊജക്റ്റ് തന്നെയാണിത്. എന്നാൽ ഇന്ത്യൻ സിനിമയ്ക്കു തന്നെ നാഴികക്കല്ലായി മാറാവുന്ന ഈ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷകളും ആരാധകർക്കിടയിൽ പോലും ഇല്ല എന്നതാണ് വാസ്തവം. ഇന്ത്യൻ സിനിമയെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള മലയാള ഇൻഡസ്ട്രിയിലെ ഒരു താരത്തിൽ നിന്നും ഇത്രയും വലിയൊരു ചിത്രം ഉണ്ടാകണമെന്ന് തന്നെയാണ് എല്ലാ മലയാളി പ്രേക്ഷകരും ആഗ്രഹിക്കുന്നത്.