മോഹൻലാലിനെ ലിസ്റ്റിൽ ഉൾപ്പെടുത്താത്തത് ശ്രദ്ധേയം !! വോഗ് മാഗസിൻ പുറത്ത് വിട്ട സൗത്തിന്ത്യൻ ഇതിഹാസ താരങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ച് മെഗാസ്റ്റാർ മമ്മൂട്ടിയും !!

പ്രശസ്ത മാഗസിനായ വോഗ് ഇന്ത്യ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സൗത്ത് ഇന്ത്യൻ ഇതിഹാസ സിനിമാതാരങ്ങളുടെ ലിസ്റ്റിൽ മലയാളത്തിൽ നിന്നും മെഗാസ്റ്റാർ മമ്മൂട്ടിയും ഇടം പിടിച്ചു. ലിസ്റ്റിൽ മമ്മൂട്ടിയോടൊപ്പം രജനീകാന്ത്, കമൽഹാസൻ, ചിരഞ്ജീവി, നാഗാർജുന തുടങ്ങിയ നായക നടന്മാരാണ് സ്ഥാനം പിടിച്ചത്. പ്രധാനപ്പെട്ട നടിമാരുമായി ശോഭന, വിജയശാന്തി, രമ്യ കൃഷ്ണൻ തുടങ്ങിയവരെ തിരഞ്ഞെടുത്തു. മലയാളത്തിൽ നിന്നും മോഹൻലാൽ ലിസ്റ്റിൽ ഇടം പിടിക്കാത്ത വളരെ ശ്രദ്ധേയമായി. ലിസ്റ്റിൽ ഉൾപ്പെടുത്തിയില്ല എന്ന് മാത്രമല്ല മോഹൻലാലിനെ പരോക്ഷമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട് മാഗസിൻ.’The Master Mammotty’ എന്ന ശീർഷകത്തോടെയാണ് മമ്മൂട്ടിയെ മാഗസിനിൽ വിശേഷിപ്പിക്കുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ സൗബിൻ ഷാഹിന്റെ കഥാപാത്രം മമ്മൂട്ടിയെക്കുറിച്ച് നടത്തുന്ന പരാമർശം കടമെടുത്ത കൊണ്ടാണ് മാഗസിൻ മമ്മൂട്ടിക്ക് വിശേഷണങ്ങൾ നൽകുന്നത്. ഏതു റോളും ചെയ്യാൻ മമ്മൂട്ടി തയ്യാറാണെന്നും പലതരം കഥാപാത്രങ്ങൾ ചെയ്യാൻ ഉള്ള അദ്ദേഹത്തിന്റെ വൈവിധ്യത്തെക്കുറിച്ചും എടുത്തു പറയുന്നു. മമ്മൂട്ടി എന്ന നടൻ ഏത് റോളും ചെയ്യാൻ തയ്യാറാണെന്നും മോഹൻലാൽ ഉന്നതജാതി കഥാപാത്രങ്ങൾ മാത്രമേ ചെയ്യാറുള്ളൂ എന്നും മഹേഷിന്റെ പ്രതികാരത്തിൽ ഡയലോഗ് കടമെടുത്തു കൊണ്ട് മാഗസിൻ പരോക്ഷമായി മോഹൻലാലിനെ വിമർശിക്കുകയും ചെയ്യുന്നുണ്ട്. ഇതാദ്യമായിയാകും ഒരു ലിറ്റിൽ ഇത്തരത്തിൽ മോഹൻലാലിനെ വിമർശിച്ചുകൊണ്ട് മമ്മൂട്ടിക്ക് സ്ഥാനം കൊടുക്കുന്നത്.

ആദിത്യ കൃഷ്ണയാണ് മാഗസിനുവേണ്ടി ഇ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ ഒരു വടക്കൻ വീരഗാഥ, ന്യൂഡൽഹി, സേതുരാമയ്യർ സിബിഐ തുടങ്ങിയ ചിത്രങ്ങളെ എടുത്തു പറഞ്ഞുകൊണ്ടാണ് ആദ്യത്തെ കൃഷ്ണ ലിസ്റ്റിൽ മമ്മൂട്ടിയും ഉൾപ്പെടുത്തിയിരിക്കുന്നത്.
80-90 കാലഘട്ടങ്ങളിൽ മലയാള സിനിമ ഭരിച്ചിരുന്നത് മമ്മൂട്ടി ആണെന്നും ഉണ്ട, പേരന്പ്, യാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ മെഗാസ്റ്റാർ എന്റെ മികച്ച കരിയറിലും കൂടിയാണ് കടന്നുപോകുന്നത് എന്നും മാഗസിൻ പരാമർശിക്കുന്നു.