ചാക്കോച്ചനെ മാത്രമല്ല ടോവിനോയെയും ഇലയില്‍ വിസ്മയിപ്പിച്ച് കലാകാരന്‍ !!! കലാസൃഷ്ടിയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍മീഡിയ

ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാള സിനിമയിലെ യുവ താരനിരയില്‍ ഏറ്റവും പ്രിയങ്കരനായ താരമാണ് ടോവിനോ തോമസ്. എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രമാണ് താരത്തിന്റെ പുതിയതായി റിലീസിനെത്തിയ ചിത്രം. കമ്മട്ടിപാടത്തിന് ശേഷം പി ബാലചന്ദ്രന്‍ തിരക്കഥയെഴുതിയ ചിത്രമാണ് എടക്കാട് ബെറ്റാലിന്‍ 06. ചിത്രത്തിലെ ഗാനങ്ങളും ടീസറും ട്രെയിലറുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. കുടുംബ ബന്ധങ്ങളും നാട്ടിന്‍ പുറവും ഒപ്പം ഒരു പട്ടാളക്കാരന്റെ ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയമാകുന്നത്. ടോവിനോയുടെ നായികയായി ചിത്രത്തിലെത്തിയത് സംയുക്ത മേനോനാണ്. ചിത്രം കണ്ടതിന് ശേഷം മേജര്‍ ഉണ്ണികൃഷ്ണന്റെ അമ്മയും അച്ഛനും ടോവിനോയെ കാണാന്‍ ആഗ്രഹിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ടോവിനോ വിവരം അറിയുകയും ബംഗ്‌ളൂരിലെ വീട്ടിലെത്തി മാതാപിതാക്കളെ കാണുകയും ചെയ്തു. ഉണ്ണികൃഷ്ണന് വാങ്ങിച്ച ടീ ഷര്‍ട്ട് സന്തോഷപൂര്‍വ്വം ടോവിനോയ്ക്ക് നല്‍കയും ശേഷം അവര്‍ക്ക് നന്ദി പറഞ്ഞ ശേഷവുമാണ് ടോവിനോ അവിടെ നിന്നും മടങ്ങിയത്.

ഇപ്പോഴിതാ താരത്തിന്റെ ഒരു കടുത്ത ആരാധകന്‍ അദ്ദേഹത്തിന്റെ ചിത്രം ഇലയില്‍ തീര്‍ത്തിരിക്കുകയാണ്. സ്മിജിത്ത് മോഹന്‍ എന്ന കലാകാരനാണ് ഈ വിസ്മയിപ്പിക്കുന്ന സൃഷ്ടിക്ക് പുറകില്‍. വീഡിയോ ടോവിനോ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്. കലാകാരന് ടോവിനോ നന്ദി പറയാനും മറന്നിട്ടില്ല. പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കഴിഞ്ഞ ദിവസം മനു എന്നൊരു കലാകാരന്‍ ഇതേ രീതിയില്‍ കുഞ്ചാക്കോ േബാബനെയും ഇലയില്‍ സൃഷ്ടിച്ചിരുന്നു. താരം വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ടോവിനോയും രംഗത്ത് എത്തിയത്. എന്നിരുന്നാലും താരങ്ങളോടുള്ള കലാകാരന്‍മാരുടെ കടുത്ത ആരാധനയാണ് ഇത്തരം സൃഷ്ടികളിലൂടെ പുറത്ത് വരുന്നത്.