വലിയ പ്രതീക്ഷയോടെ എത്തുന്ന ടോവിനോ ചിത്രം എടക്കാട് ബറ്റാലിയൻ 06ന്റെ റിലീസിംഗ് ഉടൻ !! ചിത്രം ടോവിനോയുടെ കരിയറിലെ തന്നെ മികച്ച വിജയം ആകുമെന്ന് റിപ്പോർട്ടുകൾ…..

യൂത്ത് സൂപ്പർസ്റ്റാർ മലയാളികളുടെ സ്വന്തം അച്ചായൻ ടോവിനോ തോമസ് നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് എടക്കാട് ബറ്റാലിയൻ 0 6. ചിത്രീകരണ വേളയിൽ ടോവിനോയ്ക്ക് നേരെ തീപിടുത്തമുണ്ടായതും
മറ്റ് അണിയറ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. പട്ടാളക്കാരനായും തനി നാട്ടിൻപുറത്ത് ചെറുപ്പക്കാരനും ടോവിനോ തോമസ് അക്ഷരാർത്ഥത്തിൽ തകർത്തു. ചിത്രം ഈ മാസം 18 ന് തീയേറ്ററുകളിലെത്തും. ഈ ചിത്രം ഒരു മുഴുനീള പട്ടാള ചിത്രം ആയിരിക്കില്ല എന്ന വിവരം അണിയറ പ്രവർത്തകർ നേരത്തെ തന്നെ പുറത്തു വിട്ടിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ടീസറും ട്രെയിലറുമെല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം ആയിരുന്നു.കുടുംബബന്ധങ്ങളും നാട്ടിൻപുറവും ഒപ്പം ഒരു പട്ടാളക്കാരനെ ജീവിതവുമാണ് ചിത്രം പറയാൻ ശ്രമിക്കുന്നത്. ശാരീരികമായി വളരെയേറെ കഠിനാധ്വാനം ചിത്രത്തിനുവേണ്ടി നടത്തിയിട്ടുണ്ടെന്നും. ചിത്രീകരണ വേളയിൽ പട്ടാളക്കാർ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ച് ആത്മാർത്ഥമായി മനസ്സിലാക്കി എന്നും ടൊവിനോയും ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരും മുൻപ് വെളിപ്പെടുത്തിയിരുന്നു.
നവാഗതനായ സ്വപ്‌നേഷ് കെ നായർ സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് നടനും എഴുത്തുകാരനുമായ പി ബാലചന്ദ്രൻ ആണ്. റൂബി ഫിലിംസ് ആൻഡ് കാർണിവൽ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ കൂടുതൽ ഉയരത്തിലേക്ക് കൊണ്ടു പോകുന്ന തരത്തിലാണ് എടക്കാട് ബറ്റാലിയൻ 06ന്റെ ടീസറും ട്രെയിലറും.

ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ‘നീ ഹിമ മഴയായി’ എന്ന ഗാനം ചിട്ടപ്പെടുത്തിയത് കൈലാസ് മേനോൻ ആണ്. തീവണ്ടിയിലെ ജീവാംശമായി എന്ന ഗാനത്തിന് ശേഷം കൈലാസ് സംഗീതം നിർവഹിച്ച് ഹിറ്റാകുന്ന ഗാനമാണ് ഇത്. ഈ ചിത്രം ഗംഭീര വിജയമാകുമെന്നാണ് അണിയറപ്രവർത്തകരും ടോവിനോ ആരാധകരും ഒരുപോലെ പ്രതീക്ഷിക്കുന്നത്. ടോവിനോ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഒരു വലിയ വിജയമായി തീരും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.