അതിർത്തി മാത്രമല്ല എടക്കാടും ഈ പട്ടാളക്കാരന്റെ കൈയ്യിൽ സുരക്ഷിതം !! ‘എടക്കാട് ബറ്റാലിയൻ06’ ചിത്രത്തിന്റെ റിവ്യൂ വായിക്കാം !! #EdakkaduBattalion06Review

യൂത്ത് സൂപ്പർസ്റ്റാർ ടോവിനോ തോമസ് നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമായ എടക്കാട് ബറ്റാലിയൻ 06 തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയിരിക്കുന്നു. ഒരു ആർമി ഉദ്യോഗസ്ഥനായി ചിത്രത്തിൽ ടോവിനോ തോമസ് തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. നവാഗതനായ സ്വപ്‌നേഷ് കെ നായർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും പ്രശസ്ത എഴുത്തുകാരനുമായ പി ബാലചന്ദ്രൻ ആണ്.ശ്രീകാന്ത് ഭാസി, ജോസെഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ ടോവിനോയുടെ നായികയായെത്തുന്നത് മലയാളികളുടെ പ്രിയതാരം സംയുക്തയാണ്. ആദ്യ പ്രദർശനം പൂർത്തിയായി കഴിഞ്ഞപ്പോൾ മുതൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് വിവിധ മേഖലകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
ടോവിനോയുടെ കഥാപാത്രമായ ഷെഫീഖ് എന്ന പട്ടാളക്കരൻ, അദ്ദേഹത്തിന്റെ എടക്കാട് എന്ന ഗ്രാമത്തെയും ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ഏറെ നാളായി ഈ ചിത്രത്തിനു വേണ്ടി വലിയ ശാരീരിക കഷ്ടപ്പാടാണ് ടോവിനോ നേരിട്ടുള്ളത്.

ഒരു പട്ടാളക്കാരന്റെ ശാരീരിക മികവ് നേടിയെടുക്കുന്നതിൽ ടോവിനോ തോമസ് ദീർഘനാൾ വലിയ കഠിനാധ്വാനം
ചെയ്തിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറുകളും എല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ എടക്കാട് എന്ന മലപ്പുറത്തെ ഒരു ഒരു ഗ്രാമത്തിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്.

ഇന്ത്യൻ പട്ടാളക്കാരൻ രാജ്യത്തിന്റെ അതിർത്തി മാത്രമല്ല കാക്കുന്നത്.അയാൾ തന്റെ ഗ്രാമത്തിന്റെ കാവൽക്കാരൻ കൂടിയാണ്. തന്റെ രാജ്യത്തോടുള്ള അടങ്ങാത്ത അഭിനിവേശം അയാൾക്ക് തന്റെ ഗ്രാമത്തോടും ഗ്രാമ നിവാസികളോട് ഉണ്ട്.അതിനുവേണ്ടി സ്വന്തം ജീവൻ വരെ പണയം വെക്കാൻ ഈ പട്ടാളക്കാരൻ തയ്യാറാണ്. പട്ടാളത്തിൽ നിന്നും നാട്ടിലെ ഉത്സവത്തിൽ പങ്കെടുക്കുന്നതിനായി ലീവിന് എത്തുന്ന ടോവിനോയുടെ കഥാപാത്രം തന്റെ നാടിന്റെയും വീടിന്റെയും ചില പ്രശ്നങ്ങൾക്ക് സാക്ഷിയാവുകയും അവയെല്ലാം അദ്ദേഹം നേരിടാൻ ശ്രമിക്കുന്നിടത്തും കഥ പുരോഗമിക്കുന്നു.ഒരു പട്ടാളക്കാരന് സ്വന്തം നാട്ടിൽ കിട്ടുന്ന ഒരു വലിയ ജനപ്രീതിയെ ചിത്രം വളരെ വിശദമായിത്തന്നെ അനാവരണം ചെയ്തിട്ടുണ്ട്.പട്ടാളം എന്ന ജോലിയോട്, ആ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരോട് നാട്ടുകാർക്കും സുഹൃത്തുക്കൾക്കും കുടുംബത്തിൽ ഉള്ളവർക്കും ബഹുമാനം കാണുമ്പോൾ രാജ്യ സ്നേഹത്തിന്റെ വികാരങ്ങൾ പ്രേക്ഷകരിൽ നിറയ്ക്കുന്നു.

തന്റെ വ്യക്തിത്വത്തിന് സാമൂഹിക ജീവിതത്തിൽ എത്രത്തോളം മികച്ചതായി ഇടപെടാൻ കഴിയുമെന്ന് ടോവിനോയുടെ കഥാപാത്രം ചിത്രത്തിൽ കാണിച്ചു തരുന്നു. സദാചാരത്തിന്റെ പുതിയമാനങ്ങൾ തുറന്നു കാട്ടുന്നതിലൂടെയാണ് ചിത്രം മികച്ചത് ആവുന്നത്. ഷെഫീഖ് എന്ന കഥാപാത്രം അദ്ദേഹത്തിന്റെ ബിരിയാണി വെപ്പുകാരൻ ബാപ്പയുമായുള്ള ബന്ധത്തിന്റെ വൈകാരികമായ മുഹൂർത്തങ്ങളും കുടുംബബന്ധങ്ങളുടെ പ്രാധാന്യവും ഉയർത്തിക്കാട്ടുന്ന രംഗങ്ങളുടെ ചിത്രത്തിന്റെ പ്രമേയം കൂടുതൽ ദൃഢമാവുകയാണ് ചെയ്‌തത്‌.നാടിനും വീടിനും സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവനായ ടോവിനോയുടെ കഥാപാത്രം ആ നാട്ടിലെ ചില ചെറുപ്പക്കാരുടെ ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നതോടെ ചിത്രം അതിന്റെ പൂർണ്ണ സ്വഭാവത്തിലേക്ക് എത്തുന്നു.

ഇന്റർവല്ലിന് ശേഷം ടോവിനോയുടെ കഥാപാത്രത്തിന്റെ വിവാഹാലോചനയോട് അനുനുബന്ധിച്ച് നടക്കുന്ന പ്രശ്നങ്ങളും മറ്റും മലയാളികളുടെ കുടുംബജീവിതത്തിലെ ചില അപാകതകളെയും മേന്മമകളെയും ചൂണ്ടിക്കാട്ടുന്നു.ചിത്രത്തിൽ സംയുക്തയുടെയും ടൊവിനോയുടെയും പ്രണയ രംഗങ്ങളും ഗാനങ്ങളും ചിത്രത്തിന്റെ വളരെ ആസ്വാദനം കൂട്ടുന്നത് ആയിരുന്നു. ചുരുങ്ങിയ ചിത്രങ്ങൾകൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ സംയുക്ത ഈ ചിത്രത്തിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത് വിവാഹപ്രായമെത്തിയ ഒരു അധ്യാപിക കൂടിയായ പെൺകുട്ടിയുടെ പക്വതയാർന്ന അഭിനയശൈലി അവരുടെ കഥാപാത്രത്തിന് മികച്ച ഒരു വ്യക്തിത്വം തന്നെ നൽകുന്നു.

ഗ്രാമീണ ജീവിതങ്ങളിൽ കടന്നുകൂടിയ ആധുനികതയുടെ വെള്ളയടിച്ചമുഖം നവ തലമുറയെ എങ്ങനെ ബാധിക്കുന്നുവെന്നും അതിന്റെ പ്രത്യാഘാതങ്ങൾ എത്ര ഭീകരമാണെന്നും ചിത്രം കാട്ടിത്തരുന്നു.ജന്മഭൂമിക്ക് വേണ്ടി ശത്രുവിനോട് അവസാന ശ്വാസം വരെ പോരാടുന്ന ഓരോ പട്ടാളക്കാരനുമായുള്ള സമർപ്പണമാണ് ഈ ചിത്രം. രാജ്യ സ്നേഹത്തിന്റെ പുതിയ വെളിച്ചങ്ങൾ ഓരോ പ്രേക്ഷകരിലും നൽകി കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. സാങ്കേതികതയിൽ ഉള്ള ലാളിത്യവും അവതരണത്തിനുള്ള മികവ് കൊണ്ട് ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ചിത്രം തൃപ്തിപ്പെടുത്തുന്നു.