വാത്സല്യമോ, ധ്രുവമോ കണ്ടാല്‍ ആരും മമ്മൂക്ക ഫാനായി പോകില്ലേ !!! മമ്മൂക്കയുടെ ഫാന്‍ബോയ് ആയതിന് പിന്നില്‍- മനസ് തുറന്ന് ടോവിനോ #OpTalkWithTovinoThomas

ചുരുങ്ങിയ കാലത്തിനുള്ളില്‍ യുവ താരനിരയില്‍ ഏറ്റവും ശ്രദ്ധേയനായ താരമാണ് ടോവിനോ തോമസ്. എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രമാണ് താരത്തിന്റെ പുതിയതായി റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ഓണ്‍ലൈന്‍ പീപ്‌സിന്റെ Op Talk എന്ന പരിപാടിയില്‍ പങ്കെടുത്ത ടോവിനോ തോമസ് തന്റെ സിനിമ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചു.

മമ്മൂക്കയുടെ ഫാന്‍ബോയ് ആയിതിന് പിന്നിലെ രഹസ്യം താരം അഭിമുഖത്തില്‍ തുറന്നുപറഞ്ഞു. വീട്ടില്‍ താനും ചേട്ടനും മോഹന്‍ലാലിന്റെയും മമ്മൂക്കയുടേയും ആരാധകരായിരുന്നുവെന്നും. പലപ്പോഴും ഇരുവരുടേയും പേരില്‍ വഴക്കിട്ട അവസ്ഥകള്‍ വരെ ഉണ്ടായിട്ടുണ്ടെന്നും എങ്കിലും മമ്മൂക്കയുടേയും ലാലേട്ടന്റെയും ചിത്രങ്ങള്‍ വരുമ്പോള്‍ ഒരുമിച്ച് കാണാന്‍ പോകുമായിരുന്നുവെന്നും താരം പറയുന്നു. ഇരുവരുടേയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ കണ്ടവര്‍ എല്ലാം അവരുടെ ആരാധകരായി പോകുമെന്നും അത് സംഭവിച്ചുപോകുന്നതാണെന്നും മമ്മൂട്ടിയുടെ ധ്രുവമോ വാത്സല്യമോ കണ്ടവരാരും അദ്ദേഹത്തെ ആരാധിക്കാതിരുന്നിട്ടില്ലെന്നും ടോവിനോ പറഞ്ഞു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം എടക്കാട് ബെറ്റാലിയന്‍ 06 ഈ മാസം 18 നാണ് തീയേറ്ററുകളിലെത്തുന്നത്. ഒരു മുഴുനീള പട്ടാള ചിത്രം ആയിരിക്കില്ല എന്ന വിവരം അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ പുറത്തു വിട്ടിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ടീസറും ട്രെയിലറുമെല്ലാം സോഷ്യല്‍മീഡിയയില്‍ തരംഗം ആയിരുന്നു.കുടുംബബന്ധങ്ങളും നാട്ടിന്‍പുറവും ഒപ്പം ഒരു പട്ടാളക്കാരനെ ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം.