“സ്പടികം ജോർജ് ഇന്ന് ജീവിച്ചിരിക്കുന്നതിന് കാരണം സുരേഷ് ഗോപിയാണ്. എല്ലാ നടന്മാരിലും വെച്ച് എനിക്ക് ഏറ്റവും ഇഷ്ടവും സുരേഷേട്ടനെയാണ്” : നടൻ ടിനി ടോം.

നടൻ സുരേഷ് ഗോപിയുടെ സ്വഭാവ മൂല്യങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് ടിനി ടോം രംഗത്ത്. മിമിക്രി മേഖലയിൽനിന്നും സിനിമാ രംഗത്തേക്ക് കടന്നുവന്ന ടിനിടോം മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട ഹാസ്യതാരം ആണ്.അവതാരകനായും നടനായും മലയാളികളെ ഏറെ രസിപ്പിച്ചു ഈ നടൻ തന്റെ ഇഷ്ട താരത്തിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.മലയാളത്തിലെ സ്വന്തം ആക്ഷൻ ഹീറോ സുരേഷ് ഗോപി യെക്കുറിച്ച് ആണ് നാടൻ ടിനി ടോം വാചാലനായത്.മനോരമ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിയുടെ എന്നാൽ വ്യക്തി അദ്ദേഹത്തിന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ കാര്യങ്ങളെക്കുറിച്ച് ഏറ്റവും വിവരിച്ചത്.ഇനി ടോമിന്റെ വാക്കുകൾ ഇങ്ങനെ: “എന്നോട് ഏറ്റവും കൂടുതൽ സ്നേഹത്തോടെ പെരുമാറി ഉള്ള ഒരാളാണ്.എനിക്ക് എല്ലാം നടന്മാരിൽ വച്ചും ഏറ്റവും ഇഷ്ടം സുരേഷേട്ടനെ ആണ്. എല്ലാവരും നല്ല മനുഷ്യന്മാർ തന്നെയാണ് എന്നാൽ ഇദ്ദേഹം നമ്മളുടെ കാര്യങ്ങളെക്കുറിച്ച് വ്യക്തിപരമായി വിളിച്ച് അന്വേഷിക്കുന്ന ഒരു ആളാണ്. ആരും ഒന്നും ചെയ്തില്ല എന്ന് ഞാൻ പറയുന്നില്ല പക്ഷേ ഞാൻ അദ്ദേഹത്തെ വിളിച്ചപ്പോൾ കൃത്യമായിട്ട് അത് ചെയ്തു തന്നു.സ്പടികം ജോർജ് ഏട്ടൻ സുഖമില്ലാതെ ഇരുന്നപ്പോൾ അദ്ദേഹമാണ് സഹായിച്ചത്.സുരേഷേട്ടൻ കാരണമാണ് സ്പടികം ജോർജ് ഇന്ന് ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവനോടെയും ഇരിക്കുന്നത്. എന്റെ അച്ഛൻ മരിച്ചപ്പോഴും എനിക്ക് എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായാലും ഞാൻ നിന്റെ കൂടെയുണ്ട് എന്ന് അദ്ദേഹം വിളിച്ചു പറയാമായിരുന്നു അദ്ദേഹം ഏതു പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നു എന്നതിന് പ്രസക്തിയില്ല”

മനുഷ്യത്വത്തിന്റെ ആൾരൂപമാണ് സുരേഷ് ഗോപി എന്ന് മുൻപ് പല തവണയും പൊതുജനങ്ങളും സിനിമാപ്രവർത്തകരും വെളിപ്പെടുത്തിയിട്ടുള്ളതാണ്. മലയാളികളുടെ പ്രിയനടൻ വീണ്ടും സിനിമാ ലോകത്തേയ്ക്ക് സജീവമാകുന്ന വാർത്ത ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. വ്യക്തിപരമായ ജീവിതത്തിൽ കൊണ്ട് സമൂഹത്തിന് മാതൃകാപരമായി നിലനിൽക്കുന്ന സുരേഷ് ഗോപിയെ പോലുള്ളവർ മലയാളസിനിമയ്ക്ക് എന്ന ഒരു മുതൽക്കൂട്ട് തന്നെയാണ്.