നടൻ ദിലീപിന്റെ പുതിയ ചിത്രം ആസിഫ് അലി നിർമിക്കുമെന്ന പ്രചരണം വ്യാജമെന്നു താരം…

നടൻ ദിലീപിനെ നായകനാക്കി സിനിമ നിർമിക്കുന്നത് യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനും നിർമ്മാതാവും ആയ ആസിഫ് അലി ആണെന്നാ തരത്തിൽ മലയാളത്തിലെ ഒരു പ്രമുഖ സിനിമാ മാഗസിൻ റിപ്പോർട്ട് ചെയ്തു. അതിന്റെ റിപ്പോർട്ട്‌ പ്രകാരം ആ ചിത്രത്തിന്റെ പ്രഖ്യാപനം അടുത്ത മാസം അവസാനം ആണ് ഉണ്ടാവുക എന്നും ജോഷിയാണ് ആ ചിത്രം സംവിധാനം ചെയ്യുന്നത് എന്നും പറയുന്നു.
ആ വാർത്ത അറിഞ്ഞപാതിയിൽ മലയാളത്തിലെ മറ്റു സിനിമ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ മാധ്യമങ്ങളും ഇ വാർത്ത റിപ്പോർട്ട്‌ ചെയ്തിരുന്നു.

എന്നാൽ വാർത്ത ഷെയർ ചെയ്ത മാധ്യമത്തിന്റെ വാർത്തക്ക് താഴെ ഈ വിവരം താൻ അറിഞ്ഞില്ല എന്നു ആസിഫ് അലി തന്നെ നേരിട്ടു കമെന്റ് ചെയ്യുകയാണ് ഉണ്ടായത്. താരം നേരിട്ട്
തന്നെ ഈ വാർത്ത നിഷേധിച്ചതോടെ, ഇത്തരമൊരു വാർത്ത തെറ്റായി നൽകേണ്ടി വന്നതിൽ മാധ്യമം ഖേദ പ്രകടനവും നടത്തി.

അതെ സമയം ദിലീപ് ജോഷി പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഹണീ ബി, കോഹിനൂർ തുടങ്ങിയ ചിത്രങ്ങളുടെ സഹനിര്‍മാതാവായ സജിൻ ജാഫറാകും ഈ ചിത്രം നിർമിക്കുക. ജാക്ക് ഡാനിയേൽ എന്ന ചിത്രമാണ് ദിലീപിന്റേതായി പ്രദർശനത്തിന് എത്താനുള്ളത്, ത്രീ ഡി ചിത്രമായ പ്രൊഫസർ ഡിങ്കൻ ഏകദേശം ജോലികൾ എല്ലാം തന്നെ പൂർത്തായി കഴിഞ്ഞു. ആസിഫ് അലിയുടെതായി കെട്യോൾ ആണ് എന്റെ മാലാഖ, അണ്ടർ വേൾഡ് എന്നീ ചിത്രങ്ങളാണ് പ്രദർശനത്തിന് തയ്യാറെടുക്കുന്നത്.അതെ സമയം ദിലീപ് ജോഷി പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഹണീ ബി, കോഹിനൂർ തുടങ്ങിയ ചിത്രങ്ങളുടെ സഹനിര്‍മാതാവായ സജിൻ ജാഫറാകും ഈ ചിത്രം നിർമിക്കുക. ജാക്ക് ഡാനിയേൽ എന്ന ചിത്രമാണ് ദിലീപിന്റേതായി പ്രദർശനത്തിന് എത്താനുള്ളത്, ത്രീ ഡി ചിത്രമായ പ്രൊഫസർ ഡിങ്കൻ ഏകദേശം ജോലികൾ എല്ലാം തന്നെ പൂർത്തായി കഴിഞ്ഞു. ആസിഫ് അലിയുടെതായി കെട്യോൾ ആണ് എന്റെ മാലാഖ, അണ്ടർ വേൾഡ് എന്നീ ചിത്രങ്ങളാണ് പ്രദർശനത്തിന് തയ്യാറെടുക്കുന്നത്.