മെഗാസ്റ്റാറിന്റെ പഴശ്ശിരാജ തല ഉയർത്തി തന്നെ നിൽക്കും മലയാള സിനിമ ഉള്ളിടത്തോളം കാലം!! മലയാ‍ള സിനിമ ഇതുപോലെ ഒരു സിനിമ അതുവരെ കണ്ടിട്ടുണ്ടാവില്ല !! # 10YearsCelebrationOfPazhassirajaMovie

പഴശ്ശിരാജ എന്ന ചരിത്ര സിനിമാ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിട്ട് ഇന്ന് പത്തു വർഷം തികയുകയാണ്. തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും ഇല്ലാത്ത ഒരു ചരിത്ര സിനിമ അഗ്നി പോലെ ജ്വലിച്ചു കൊണ്ട് മലയാള സിനിമയിൽ വലിയ ചരിത്രം തന്നെയാണ് സൃഷ്ടിച്ചത്. മലയാള സിനിമയുടെ നെറുകയിൽ ഒരു പൊൻതൂവലായി തന്നെ മെഗാസ്റ്റാറിന്റെ  പഴശ്ശി മഹാരാജാവ് തലയുയർത്തി നിൽക്കും മലയാളസിനിമ ഉള്ളടത്തോളം കാലം.മമ്മൂട്ടി ആരാധകർ ആവേശക്കടലായി തീയറ്ററുകളിലേക്ക് ഒഴുകിയ ദിനമായിരുന്നു അത്. 2009 ഒക്ടോബർ 16 കേരളത്തിലെ എല്ലാ തിയേറ്ററുകളും ഹൗസ് ഫുൾ ഷോകൾ. ആരാധകരുടെ ആഘോഷങ്ങൾ, ചെണ്ടമേളങ്ങൾ, പാലഭിഷേകം, നൃത്തച്ചുവടുകൾ, എന്തിനേറെ വിവരിക്കുന്നു മലയാള സിനിമയിലെ ആദ്യമായി ഒരു ചിത്രത്തിന്റെ റിലീസിംഗിന് മുന്നോടിയായി  ആന എഴുന്നള്ളത്ത് വരെ നടത്തുന്നു. സിനിമ തുടങ്ങി പഴശ്ശിരാജ എന്ന ടൈറ്റിൽ തെളിഞ്ഞപ്പോൾ രജനീകാന്ത് ചിത്രങ്ങളുടെ റിലീസിന് തുല്യമായ പ്രതികരണം ആയിരുന്നു അന്ന് ആരാധകർ മമ്മൂട്ടിക്ക് നൽകിയത്. വർണ്ണ കടലാസുകൾ കീറി പറത്തുന്നവർ, സ്ക്രീനിനു മുന്നിൽ നൃത്തം ചവിട്ടുന്നവർ,ആർപ്പുവിളികൾ കേരളത്തിൽ ആണോ ഇത് സംഭവിക്കുന്നത് എന്ന് ഓർത്ത് മാധ്യമങ്ങളും കേരള സമൂഹവും അമ്പരന്ന് നിന്ന ദിവസങ്ങൾ.ഒപ്പം ആവേശമായി നടനവിസ്മയം മോഹൻലാലിന്റെ ശബ്ദ സാന്നിധ്യവും.എല്ലാ സ്കൂളുകളിലും കോളേജുകളിലും നിന്നും അധികൃതരുടെ അനുവാദത്തോടെ തിയേറ്ററുകളിലേക്ക് കുട്ടികളുടെ പ്രവാഹം. അങ്ങനെ മലയാള സിനിമയ്ക്ക് നാളിതുവരെ പഴശ്ശിരാജ എന്ന ചിത്രത്തിന് ലഭിച്ച എത്ര ഒരു സ്വീകാര്യത മറ്റൊരു ചിത്രത്തിനും ഇതുവരെയും ലഭിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യവും വസ്തുതകളും തെളിയിക്കുന്നത്.

ഒരു ചരിത്ര സിനിമ മലയാള സിനിമയുടെ ചരിത്രം ആയപ്പോൾ മെഗാസ്റ്റാർ മമ്മൂട്ടിയുടെ താരപരിവേഷം മറ്റേതു താരങ്ങളേക്കാൾ മുകളിൽ നിന്ന നിമിഷങ്ങളുടെ ഒരു ഓർമ്മ പുതുക്കലും കൂടിയാണ് പഴശ്ശിരാജ എന്ന ചിത്രത്തിന്റെ പത്താം വാർഷികം. പത്ത് വർഷങ്ങൾ പിന്നിടുമ്പോൾ ചരിത്രപുരുഷനായി പ്രേക്ഷകരെ വീണ്ടും ഞെട്ടിക്കാൻ മെഗാസ്റ്റാർ ഒരുങ്ങുകയാണ് 50 കോടി മുതൽമുടക്കിൽ നിർമ്മിക്കുന്ന മാമാങ്കം എന്ന ബ്രഹ്മാണ്ട സിനിമയിലൂടെ ചരിത്രപുരുഷനായ അദ്ദേഹം വീണ്ടും എത്തുമ്പോൾ മലയാള സിനിമയ്ക്ക് അത് ഒരു പുതിയ ചരിത്രമാകും എന്ന് തന്നെയാണ് ഏവരും പ്രത്യാശിക്കുന്നുത്.