ബ്രഹ്മാണ്ഡ ചിത്രം ബിഗിലിന്റെ ട്രെയിലർ പുറത്തിറങ്ങി !! ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇളയദളപതി വിജയ് പക്കാ മാസ്സ് !! ട്രെയിലർ കാണാം…

വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബിഗിൽ എന്ന തമിഴ് ചിത്രത്തിലെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.നാളുകളായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ട്രെയിലർ ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.ബിഗിൽ ഒരു ബ്രഹ്മാണ്ഡചിത്രം ആണെന്ന് ചിത്രത്തിലെ ട്രെയിലർ സൂചിപ്പിക്കുന്നു. യുവസംവിധായകൻ ആറ്റ്ലി മികച്ച ഒരു ഫിലിം മേക്കർ ആണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.വളരെ മികച്ച ഷോട്ടുകളും വിജയുടെ അതിഗംഭീരമായ ഗെറ്റപ്പും ആരാധകരെ ഏറെ ആവേശത്തിൽ ആഴ്ത്തുന്നു. കേരളത്തിലും തമിഴ്നാട്ടിലും ഉള്ള വിജയ് ആരാധകർക്കിടയിൽ വലിയ ആഘോഷത്തിന്റെ പ്രതീതിയാണിപ്പോൾ. തെറി, മെർസൽ എന്നീ ചിത്രങ്ങളിലാണ് സംവിധായകൻ ആറ്റ്ലിയും ഇളയദളപതി വിജയും ഇതിന് മുമ്പ് ഒന്നിച്ചത്.ഇരു ചിത്രങ്ങളും ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ച ഗംഭീര വിജയം കൈവരിക്കുകയായിരുന്നു. ആ ചരിത്രം ബിഗിൾ എന്ന ചിത്രം വീണ്ടും കുറിക്കുമെന്ന് തന്നെയാണ് ട്രെയിലർ കണ്ട് എല്ലാ പ്രേക്ഷകരും വിശ്വസിക്കുന്നത്.ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ഇതിഹാസ സംഗീത സംവിധായകൻ എ ആർ റഹ്മാൻ ആണ്. ചിത്രത്തിലെ ഗാനങ്ങൾ നാളുകൾക്ക് മുമ്പ് തന്നെ യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. വളരെ മികച്ച പ്രതികരണം ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ലഭിച്ചത്.ഏകദേശം 180 ഓളം കോടി രൂപ മുതൽമുടക്കിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. നയൻതാര, വിവേക്, കാർത്തി, ജാക്കി ഷറഫ്, രാജ് കുമാർ യോഗി ബാബു തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം.ഫുട്ബോൾ പ്രമേയമായ ഒരു പെണ്ണ് ചിത്രം ആണ് എന്നാണ് സൂചനകൾ.

ഇപ്പോൾ ട്രെയിലറിന് ലഭിക്കുന്ന മികച്ച പ്രതികരണം കണക്കിലെടുക്കുമ്പോൾ ബിഗിൽ എന്ന ചിത്രം വലിയ ഒരു വിജയം കരസ്ഥമാക്കുക എന്ന് തന്നെയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.ട്രെയിലറിൽ ഉള്ള വിജയുടെ മാസ് ഗെറ്റപ്പും ആക്ഷൻ രംഗങ്ങളും ഡയലോഗുകളും വിജയ് ആരാധകരെ വലിയ ആവേശത്തിലാഴ്ത്തി തരത്തിലാണ് ആറ്റ്ലി ഒരുക്കിയിരിക്കുന്നത്. ട്രെയിലറിന് നിലവാരം ചിത്രത്തിനും പുലർത്താൻ കഴിയാൻ തമിഴ് സിനിമാ ലോകം കണ്ട വലിയൊരു വിജയം തന്നെ ബിഗിലിന് നേടാൻ കഴിയും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

This site is protected by wp-copyrightpro.com