” ഈ നടൻ തമിഴ്നാടിനെ പറ്റിക്കുകയാണ് ആരാധകർ കൈ കൊടുത്തതിനുശേഷം ഡെറ്റോൾ ഉപയോഗിച്ച് വിജയ് കൈ കഴുകുന്നു…”. ഇളയദളപതി വിജയ് കരുത്ത് ഗുരുതര ആരോപണവുമായി സംവിധായകൻ രംഗത്ത് !! #Video

തമിഴ് നടൻ ഇളയദളപതി വിജയ് എതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ സാമി രംഗത്ത്. മൃഗം, ആദി, കങ്കാരു, ഉയിർ തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് സാമി. വിജയ് നായകനായി അഭിനയിച്ച ബിഗിൽ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ ഓഡിയോ ലോഞ്ചിനിടെ നടൻ വിജയ് ആരാധകർക്ക് ആവേശകരമായ രീതിയിൽ മികച്ച ഒരു പ്രസംഗം നടത്തുകയുണ്ടായി വലിയ രീതിയിൽ സ്വീകാര്യത ലഭിച്ച പ്രസംഗത്തെ ചൂടുപിടിച്ച് നിരവധി വിവാദങ്ങളും പിന്നീട് ഉണ്ടായി. തമിഴ്നാട്ടിലെ പല കോണുകളിൽനിന്നും വിജയെ പരിഹസിച്ചുകൊണ്ടും വിമർശിച്ചുകൊണ്ടും നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ തമിഴ്നാട്ടിലെ ഏറ്റവും പ്രമുഖ സിനിമാ സംവിധായകൻ വിജയിനെ തീർത്തും പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ആരാധകർക്ക് കൈ കൊടുത്തതിനു ശേഷം ഡെറ്റോൾ ഉപയോഗിച്ച് വിജയ് കൈകഴുകുന്ന താൻ കണ്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സാമി. ഇക്കാര്യം താൻ നേരിട്ട് കണ്ടിട്ടുണ്ടോന്നും
ജീവിതത്തിലും വിജയ് നല്ലൊരു നടൻ ആണെന്നും തുറന്നു പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെ വീഡിയോ രൂപത്തിൽ ആണ് നടൻ വിജയെ ആക്ഷേപിച്ചുകൊണ്ട് സാമി സംസാരിച്ചത്. രജനീകാന്തിനെ പോലെ അഭിനയിക്കുന്ന വിജയ് അത് തുടർന്നാൽ മതിയെന്നും ദയവു ചെയ്തു വാ തുറക്കരുത് എന്നും വീഡിയോയിൽ രൂക്ഷമായ ഭാഷയിൽ സാമി തുറന്നു പറയുന്നു.

50 കോടിയോളം രൂപ പ്രതിഫലം വാങ്ങുന്ന വിജയ് ആ പണമൊക്കെ ബ്ലാക്ക് മണിയായി സൂക്ഷിക്കുന്നു എന്നും ഇങ്ങനെയുള്ള ആൾ ജനങ്ങളെ പറ്റിക്കുകയാണെന്ന് സാമി പറയുന്നു.
തമിഴ്നാടിനു അകത്തും പുറത്തും വളരെ ജനകീയനായ ഒരു സിനിമാ താരമെന്ന നിലയിൽ വിജയിക്ക് നേരിടേണ്ടിവന്ന ഗുരുതര ആരോപണങ്ങളിൽ അസ്വസ്ഥരായിരിക്കുകയാണ് വിജയ് ആരാധകർ. ആരോപണങ്ങൾ ഉന്നയിച്ച സംവിധായകനെതിരെ പ്രതികരിച്ചുകൊണ്ട് ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല.

This site is protected by wp-copyrightpro.com