വരുന്നു… തുപ്പാക്കി 2 !! ഇളയദളപതി വിജയുടെ ബ്രഹ്മാണ്ഡ ചിത്രമായ തുപ്പാക്കിയുടെ രണ്ടാം ഭാഗം ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ !! ചിത്രത്തെക്കുറിച്ച് സൂചനകൾ നൽകി സന്തോഷ് ശിവൻ രംഗത്ത് !!

ഇളയദളപതി വിജയുടെ ഏറ്റവും വലിയ ഹിറ്റായ ചിത്രമാണ് തുപ്പാക്കി. എ ആർ മുരുഗദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം തമിഴ്നാട്ടിലും കേരളത്തിലും വലിയ രീതിയിൽ കളക്ഷൻ നേടി മികച്ച വിജയമാണ് നേടിയത്.
തുടർ പരാജയങ്ങളിൽ വിജയ് ശക്തമായ രീതിയിൽ തിരിച്ചുവന്ന ചിത്രവുമായിരുന്നു പറഞ്ഞു. ചിത്രത്തിലെ രണ്ടാം ഭാഗം ഒരുക്കുമെന്ന് എ ആർ മുരുഗദോസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് തുപ്പാക്കിയുടെ രണ്ടാം ഭാഗം. എന്നാൽ കാത്തിരിപ്പുകൾക്ക് എല്ലാം വിരാമമിട്ടുകൊണ്ട് ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ സൂചനകൾ പുറത്തുവരികയാണ്. വിജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ദളപതി 64ന് ശേഷം തുപ്പാക്കിയുടെ രണ്ടാം ഭാഗം ഉണ്ടാകും എന്നാണ് സൂചനകൾ. ക്യാമറാമാൻ സന്തോഷ് ശിവൻ കഴിഞ്ഞ ദിവസം തുപ്പാക്കി 2 ഉടനുണ്ടാകുമെന്ന് സൂചനകൾ നൽകി ട്വിറ്ററിൽ കുറിച്ചിരുന്നു. ഇതോടെ ആരാധകർക്ക് ദളപതിയുടെ തുപ്പാക്കി 2 ക്കുറിച്ചുള്ള പ്രതീക്ഷകൾ വലിയ രീതിയിൽ വർധിച്ചിരിക്കുകയാണ്. സൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കി എ ആർ മുരുഗദോസും സന്തോഷ് ശിവനും ‘ദർബാർ’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ്. ഈ ചിത്രത്തിന് ശേഷം കമൽഹാസനുമായുള്ള മുതലവൻ 2 മുരുകദോസിന്റെ പരിഗണനയിൽ ഉണ്ടായിരുന്നു. എന്നാൽ ശങ്കർ ഒരുക്കുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിന്റെ തിരക്കിലാണ്.
അതുകൊണ്ടുതന്നെ ശങ്കർ മുരുഗദോസ് ദർബാറിന് ശേഷം തുപ്പാക്കി 2ന്റെ പണിപ്പുരയിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തെക്കുറിച്ച് ക്യാമറാമാൻ സന്തോഷ് ശിവൻ കൂടി സൂചന നൽകിയതോടെ വിജയ് ആരാധകർ ഏറെ ആവേശത്തിലാണ്. തുപ്പാക്കി ചിത്രത്തിൽ ഇന്ത്യ നേരിടുന്ന തീവ്രവാദ പ്രശ്നങ്ങൾക്കെതിരെ ജഗദീഷ് ധനപാലൻ എന്ന കഥാപാത്രം നടത്തുന്ന ഒറ്റയാൾ പോരാട്ടത്തെ അതിഗംഭീരമായി ആവിഷ്കരിച്ചിരുന്നു. ആക്ഷന് വലിയ പ്രാധാന്യമുള്ള ചിത്രത്തിൽ ജഗദീഷിന്റെ രണ്ടാം വരവ് തീർച്ചയായും ആരാധകർ വലിയ ആഘോഷമാക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഏവരും ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗികമായ വിവരങ്ങൾക്ക് കാത്തിരിക്കുകയാണ്.