കേരളത്തിൽ വൻ വിജയമായി കാർത്തിയുടെ “കൈദി” !! പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഈ തമിഴ് സിനിമ മലയാളി പ്രേക്ഷകരെ കീഴടക്കുന്നു…

തമിഴ് സൂപ്പർതാരം കാർത്തി നായകനായ പുതിയ ചിത്രമായ “കൈദി” മികച്ച അഭിപ്രായത്തോടെ പ്രദർശനവിജയം തുടരുകയാണ്. തമിഴ്നാട്ടിലേതുപോലെ തന്നെ കേരളത്തിലും ഗംഭീര വിജയമായി മാറിയ ചിത്രം
കാർത്തിയുടെ കരിയറിൽ വച്ച് തന്നെ മികച്ച ചിത്രമായി കരുതപ്പെടുന്നു. കാർത്തിക്ക് ഒപ്പം നടൻ നരേന്റെ മികച്ച പ്രകടനവും പ്രേക്ഷകർ എടുത്തുപറയുന്നു. കാർത്തിക തുല്യപ്രാധാന്യമുള്ള വേഷം ചിത്രത്തിൽ ചെയ്യുന്നത് മലയാളി നടൻ നരേൻ മാത്രമാണ്. പോലീസ് ഓഫീസറുടെ വേഷത്തിലാണ് നരേൻ ചിത്രത്തിലെത്തുന്നത്. ലോകേഷ് കനകരാജ് തിരക്കഥയും സംവിധാനവും ചെയ്ത ചിത്രത്തിന്റെ മേക്കിങ് രീതിയാണ് എല്ലാ പ്രേക്ഷകരെയും കൂടുതൽ ആകർഷിച്ചത്. ത്രില്ലർ സ്വഭാവമുള്ള ചിത്രം മികച്ച ഒരു തീയേറ്റർ എക്സ്പീരിയൻസ് ആയി തന്നെ ഏവരും സാക്ഷ്യപ്പെടുത്തുന്നു. ഹരീഷ് പേരടിയാണ് ചിത്രത്തിലെ മറ്റൊരു മലയാളിസാന്നിധ്യം. മികച്ച പ്രകടനമാണ് അദ്ദേഹവും കാഴ്ച വെച്ചിരിക്കുന്നത്. രമണ, ദീന, ജോർജ്‌ മറിയം, ഹരീഷ് ഉത്തമൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സും , വിവേകാനന്ദ പിക്‌ചേഴ്‌സും ചേർന്നാണ് നിർമ്മിച്ചത്. സ്ട്രൈറ്റ് ലൈൻ പിക്ചേഴ്സ് ആണ് കൈദി കേരളത്തിൽ റിലീസിന് എത്തിച്ചത്. നിലവിൽ കേരളത്തിൽ രണ്ട് തമിഴ് ചിത്രങ്ങളാണ് മികച്ച കളക്ഷൻ നേടി വമ്പൻ വിജയം നേടിയിരിക്കുന്നത്. തമിഴ് സൂപ്പർസ്റ്റാർ വിജയ് നായകനായി അഭിനയിച്ച ബിഗിൽ എന്ന ചിത്രവും കേരളത്തിൽ വൻ വിജയമായി മാറി കഴിഞ്ഞിരിക്കുകയാണ്. ഇതോടെ രണ്ടു അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ വൻ വിജയം നേടിയിരിക്കുകയാണ്.

ആദ്യ ദിവസങ്ങളിൽ ചിത്രം മൂന്നു കോടി കളക്ട് ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കഥയുടെ രണ്ടാം ഭാഗം തീർച്ചയായും ഉണ്ടാകുമെന്ന് സംവിധായാകൻ തന്നെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. കാർത്തിയുടെ പയ്യ, സിരുത്തൈ, തുടങ്ങിയ ചിത്രങ്ങളെല്ലാം കേരളത്തിൽ ഗംഭീര വിജയമായിരുന്നു. നീണ്ട വർഷങ്ങൾക്കിപ്പുറമാണ് കാർത്തിയുടെ ഒരു ചിത്രത്തിന് ഇത്രയും വലിയ സ്വീകാര്യത ലഭിക്കുന്നത്.