“പല മലയാള സിനിമകളിലും വേണ്ടെന്നു വച്ചിട്ടുണ്ട്… അതിന്റെ കാരണം ഇതാണ്” തമിഴ്നടൻ കാർത്തി മനസ്സുതുറക്കുന്നു…

തമിഴിലും മലയാളത്തിലും ഒരേപോലെ ആരാധകരുള്ള നടനാണ് കാർത്തി. തമിഴ് സൂപ്പർസ്റ്റാർ സൂര്യയുടെ കാർത്തിയുടെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ഇങ്ങ് കേരളത്തിലും ലഭിക്കുന്നത്. ആയിരത്തിൽ ഒരുവൻ, പയ്യാ, സിരുത്തൈ തുടങ്ങിയ ചിത്രങ്ങളെല്ലാം തമിഴ്നാട്ടിലേതുപോലെ തന്നെ കേരളത്തിലും വലിയ ഹിറ്റുകൾ നേടിയതാണ്.
ഏതൊരു അന്യഭാഷാ നടനും കേരളത്തിൽ വരുമ്പോൾ കേൾക്കാൻ ഇടയുള്ള സ്ഥിരം ചോദ്യമാണ് ‘എന്നാണ് മലയാളത്തിൽ ഒരു സിനിമ’ എന്നത് സ്ഥിരം ക്ലീഷേ ഉത്തരങ്ങൾ നൽകി എല്ലാ നടീനടന്മാരും ഒഴിഞ്ഞു മാറുമ്പോൾ കാർത്തി അക്കാര്യത്തിൽ നിന്നും വളരെ വ്യത്യസ്തനാവുകയാണ്.കൃത്യവും വ്യക്തവുമായ രീതിയിൽ തന്നെ എന്തുകൊണ്ട് താൻ ഒരു മലയാള ചിത്രത്തിൽ ഇതുവരെ അഭിനയിച്ചില്ല എന്നതിന് കാരണം വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ കൈദി എന്ന സിനിമയുടെ പ്രചരണാർത്ഥം കേരളത്തിൽ എത്തിയപ്പോൾ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിനിടയിലാണ് താരം തനിക്ക് ലഭിച്ച മലയാള സിനിമകളെ കുറിച്ചും അത് തിരസ്കരിക്കാനുള്ള കാരണത്തെക്കുറിച്ചും വിശദീകരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ : “മലയാളത്തില്‍ നിന്നു ഒട്ടേറെ കഥകള്‍ കേള്‍ക്കുന്നുണ്ട്. എല്ലാം തമിഴില്‍ കൂടി പുറത്തിറക്കണമെന്ന ലക്ഷ്യത്തോടെയാണ് കഥ പറയുന്നത്.തമിഴ്നാട്ടില്‍ ഈ സിനിമ എങ്ങനെ സ്വീകരിക്കപ്പെടും എന്നു കൂടി ചിന്തിക്കേണ്ടി വരുമ്ബോഴാണ് പല പ്രോജെക്ടുകളും ഉപേക്ഷിക്കേണ്ടി വരുന്നത്. നടിമാര്‍ മറ്റു ഭാഷകളില്‍ എളുപ്പത്തില്‍ അഭിനയിക്കുന്നത് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ കൈതി എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിക്ക് കേരളത്തിലെത്തിയപ്പോൾ ആണ് അദ്ദേഹം ചോദ്യം നേരിടേണ്ടി കാണാറുണ്ട്”.

“എന്നെ സംബന്ധിച്ചു അത് അല്പം പേടിപ്പെടുത്തുന്ന കാര്യമാണ്. മലയാളത്തില്‍ മാത്രം റീലീസ് ആവുന്ന നല്ലൊരു സിനിമയിലേക്ക് ക്ഷണിച്ചാല്‍ തീര്‍ച്ചയായും ചെയ്യും”. കാർത്തിയുടെ ഈ പ്രതികരണത്തിന് വളരെ വലിയ ന്യായം ഉണ്ടെന്നാണ് എല്ലാവരുടെയും അഭിപ്രായം. ഒരു മലയാള സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു മലയാളിയായി തന്നെ പൂർണമായും ഒരു മലയാള സിനിമയുടെ ഭാഗമാവുക ഏതാ കാർത്തിയുടെ ആഗ്രഹം എത്രയും വേഗം സഫലമാകട്ടെ എന്ന് തന്നെയാണ് മലയാളി പ്രേക്ഷകർ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ പുതിയതായി പുറത്തിറങ്ങിയ കൈദി എന്ന ചിത്രത്തിന് കേരളത്തിൽ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.